മുബശ്ശിര്‍ അലനെല്ലൂര്‍
(ഭരണഘടന അനുച്ഛേദം 25)
'സംഘപരിവാര്‍ ഭരണകൂട മേധാവികളുടെ ഹിംസാത്മകതക്കെതിരായ മുഹമ്മദ് അഖലാഖും രോഹിത് വെമൂലയും ഫൈസലുമടങ്ങുന്ന ഇന്ത്യന്‍ ന്യൂനപക്ഷങ്ങളിലെ പ്രതിനിതിയാണ് ഞാന്‍. രാജ്യമേത് തീവ്രവാദികള്‍ ഭരിച്ചാലും മത സ്വാതന്ത്രത്തിന് വിള്ളലുണ്ടാക്കി തമ്മില്‍ തല്ലിച്ച് ലാഭം കൊയ്യാമെന്ന് നിനച്ച് ഭീതി പരത്താന്‍ ആര് ശ്രമിച്ചാലും സുദൃഢമായ ഭരണഘടനയുള്ളപ്പോള്‍ ഞങ്ങളുടെ ഭാവി ഭരണഘടനയില്‍ നിക്ഷിപ്തമായത് കൊണ്ട് തന്നെ അതില്‍ വിശ്വാസമര്‍പ്പിച്ച് ഞങ്ങളവരെ പുച്ഛിച്ച് തള്ളുന്നു'
ദിവസങ്ങള്‍ക്കു മുമ്പ് സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ വൈറലായ ഒരു സുഹൃത്തിന്റെ പോസ്റ്റാണ് മുകളിലത്തേത്. അതെ ...... സഹസ്രാബ്ദങ്ങളുടെ പൈതൃകമോതുന്ന ഇന്ത്യയുടെ വീചികളില്‍ ഇന്നലെകളില്‍ ഇന്ദ്രപ്രസ്ഥത്തിലണിഞ്ഞ് അധികാര കടിഞ്ഞാണേന്തിയവരുടെ വെല്ലുവിളികള്‍ക്കെതിരെ ആത്മവിശ്യാസ്‌ത്തോടെയും അതിലേറെ കരുത്തോടെയുമുള്ള ഒരു ന്യൂനപക്ഷ സമൂഹത്തിലെ അംഗത്തിന്റെ വികാരനിര്‍ഭരമായ മറുപടിയാണ് മുകളിലെ പോസ്റ്റ്. വൈവിധ്യ മതസാമൂഹ്യ സംസ്‌കൃതികളുടെ സുകൃതപൂര്‍ണമായ മണ്ണായിരുന്നു പോയകാലത്ത് ഭാരതാംബയുടെ ഭൂപടത്തില്‍ ദര്‍ശിക്കാനായതെങ്കില്‍, ഇന്ന് ഋതുഭേദങ്ങള്‍ക്കനുസൃദമായി താളം തെറ്റി പെരുമയുടെ പ്രസരണത്തില്‍ നിന്നും പോരായ്മയുടെ പൊയ്മുഖത്തിലേക്ക് പരിവര്‍ത്തിതമായിരിക്കുന്നു. സൗഹൃദത്തിന്റെ ശൃഖലയില്‍ ഇഴപിരിയാതെ ചലിച്ച കുഞ്ഞായി മരക്കാരും മങ്ങാട്ടച്ചനും കാണിച്ചവഴികള്‍ ഫാസിസ്റ്റ് ഭരണകൂടത്തിന് അറപ്പാണ്. അല്ലെങ്കിലും നന്മയെ ഊറ്റി കുടിച്ച് കലഹങ്ങളുടെ ഭൂമികയാക്കാനാണല്ലോ എക്കാലത്തും ഫാസിസ്റ്റ് ഭരണ സിരാകേന്ദ്രങ്ങള്‍ ശ്രമിച്ചത്.
എന്റെ മതവും നിന്റെ മതവും ഒരു പോലെ ഈ രാജ്യത്ത് നില നിന്ന് ഹിന്ദുവും മുസല്‍മാനും ക്രൈസ്തവരും സൗഹൃദത്തിന്റെ കളി ത്തൊട്ടിലാടി എല്ലാവരും എല്ലാവരുടെയും ഉള്ളറിഞ്ഞ് സമാധാന സഹിഷ്ണുത ജീവിതമാണ് ഇന്ത്യന്‍ മതേതരത്വമുഖം.അതിന്റെ സൂചകമായിരുന്നു ന്യൂനപക്ഷങ്ങളെ വേട്ടയാടി തങ്ങളുടെ ഇംഗിതത്തിന് കീഴ് പെടുത്താനുള്ള സംഘപരിവാറിന്റെ ശ്രമങ്ങളോരോന്നും ജെ.എന്‍.യു പ്രതിസന്ധിയും രോഹിത് വെമുല ആത്മഹത്യയും അഖ്‌ലാഖ് വധവും തുടങ്ങി ഭഗവത് ഗീതയെ ദേശീയ ഗ്രന്ഥമാക്കി പ്രഖ്യാപിക്കാനുള്ള ശ്രമവും ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള പരിശ്രമവുമെല്ലാം ഇന്ത്യ എന്ന ബഹുസ്വര സംവിധാനത്തിന് ഹിന്ദുത്വത്തിന്റെ നിറമടിച്ച് കാവി വത്കൃതമാക്കാനുള്ള തികഞ്ഞ ശ്രമങ്ങളിലെ ഉപമകളാണ്. അതിന്റെ ഭാഗമായിരുന്നു മുസ്ലീങ്ങള്‍ പാക്കിസ്ഥാനിലേക്ക് പലായനം ചെയ്യണമെന്ന് നിരന്തനരം അട്ടഹസിച്ച സ്വാദി പ്രാച്ചിയെപ്പോലുള്ളവരെ കയറൂരിവിട്ടതും ധര്‍മ്മം വിളമ്പിയ സാക്കിര്‍ നായിക്കിനെപ്പോലുള്ള ന്യൂനപക്ഷ മതസ്ഥരെ കടിഞ്ഞാണിട്ടതും. ഇന്ത്യയെ ആരും തങ്ങളുടേത് മാത്രമാക്കാതിരിക്കാന്‍ ശ്രമിക്കാതിരിക്കട്ടെ ....?
അഥവാ ഇന്ത്യ ആരുടേയും ഒറ്റക്കല്ല എല്ലാവരുടെതുമാണ് എന്റെ മതവും നിന്റെ മതവും ഒരു പോലെ ഈ രാജ്യത്ത് നില നിന്ന് ഹിന്ദുവും മുസല്‍മാനും ക്രൈസ്തവരും സൗഹൃദത്തിന്റെ കളി ത്തൊട്ടിലാടി എല്ലാവരും എല്ലാവരുടെയും ഉള്ളറിഞ്ഞ് സമാധാന സഹിഷ്ണുത ജീവിതമാണ് ഇന്ത്യന്‍ മതേതരത്വമുഖം.
അതിന്റെ ആധാരശിലയായ ഭരണഘടനയുടെ ഇരുപത്തിയഞ്ചാം അനുഛേദം പറഞ്ഞതുപോലെ ഇന്ത്യയില്‍ ഇഷ്ടമുള്ള മതം സ്വീകരിച്ച് പ്രബോധന പ്രഘോഷണങ്ങള്‍ നടത്താന്‍ ഓരോ പൗരന്റെയും മൗലികാവകാശമാണ്. ജനാധിപത്യത്തിന്റെ സഹജ ദൗര്‍ബല്യമായ ഭുരിപക്ഷം കിട്ടിയവര്‍ക്കധികാരം എന്ന സിദ്ധാന്തം വെച്ച് വെറും 31 ശതമാനം പിന്തുണയോടെ മാത്രം അധികാരസിംഹാസനത്തില്‍ അഹങ്കാരത്തോടെ
ആസനം വെച്ച് രാജ്യത്തെ വികൃതമാക്കാന്‍ ആര് ശ്രമിച്ചാലും ലോകത്തേറ്റവും മഹിതമായ ഭരണഘടനയുള്ളപ്പോള്‍ ഇന്ത്യന്‍ ന്യൂനപക്ഷങ്ങളുടെ ഭാവിയില്‍ ഭീതിതമായ സാഹചര്യം സംജാതമായിട്ടുണ്ടോ...? അതോ രാഷ്ടീയ ചുറ്റുവട്ടകളികള്‍ അതിനവസരം നല്‍കപ്പെടുന്നോ എന്ന ഏറെ കാലികമായ വിഷയസംബന്ധമായ വിശകലനം സാഹചര്യബന്ധിതമായി പരിഗണിക്കുമ്പോള്‍ ഇവിടെ പ്രസക്തി വര്‍ധിതമാകുന്നു. എന്നാല്‍ സൗഹാര്‍ദ്ദത്തിന്റെ സന്ദേശം പകര്‍ന്ന് ജീവന്‍ സമര്‍പ്പിച്ച് സ്വാതന്ത്ര്യം നല്‍കിയ പൂര്‍വ്വികര്‍ക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തി മതം നോക്കി മാനവനെ അളക്കാന്‍ ശ്രമിക്കുന്ന ഇന്നത്തെ ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ തീര്‍ത്തും അപലപനീയമാണ്.
മതേതരത്വം :വൈവിധ്യ സൂനങ്ങളുള്ള ഉദ്യാനമാണ് ഭാരതാമ്പയുടെ ഭംഗി.
വൈവിധ്യവും വ്യതരിക്തവുമായ മത സാമൂഹ്യ സംസ്‌കൃതികളുടെ സംഗമ ഭൂമിയായ നമ്മുടെ ഭാരതത്തിന്റെ വൈശിഷ്ഠ്യതയുടെ നിറ രൂപമാണല്ലോ മതേതരത്വം...
എല്ലാ മതങ്ങളോടും തുല്ല്യ ആദരവെന്ന കേവല മതേതര മുഖത്തില്‍ നിന്ന് ഭരണഘടന വിരദ്ധമല്ലാത്ത എല്ലാ മതങ്ങള്‍ക്കും വളരാനും വികാസം പ്രാപിക്കാനും പ്രചരിപ്പിക്കാനുമുള്ള തുല്ല്യ സ്വാതന്ത്ര്യത്തിന്റെ പാഠം പകരുന്ന നയ നിയമമാണ് മത സ്വാതന്ത്ര്യം എന്നത് കൊണ്ട് വിവക്ഷിക്കപ്പെടുന്നത്ഇതര മതേതര രാഷ്ട്രങ്ങളില്‍ നിന്നും വിഭിന്നമായി എല്ലാ മതത്തിനും തുല്ല്യമായ പരിഗണനയും ബഹുമാനവും ബഹുത്വവുതം നല്‍കുന്ന അതി ആദരവിന്റെയും അര്‍പ്പണത്തിന്റെയും പ്രത്യേയ ശാസ്ത്രമാണ് ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രത്യേകത. അതെ..... ഇന്ത്യ എന്ന ഉദ്യാനത്തിന്റെ മനോഹരിത തന്നെ അതില്‍ വിരിയുന്ന വിവിധങ്ങളായ വ്യതിരിക്ത സൂനങ്ങളാണ്. അതിന്റെ അടിവേരുകള്‍ ഭരണഘടനയില്‍ നിക്ഷിപ്തമാണെന്ന് പറയുമ്പോള്‍ ആ വൈശിഷഠ്യതയുടെ സുഗന്ധം കാലക്രമേണ വിതറി കൊണ്ടിരിക്കുകയും ആര്‍ഷ ഭാരത സംസ്‌കൃതിയുടെ നിലാവെളിച്ചം പ്രഭ വീശുകയും ചെയ്യും.
അഥവാ, എല്ലാ വിധ മലരുകള്‍ക്കും വിരിയാനും വളരാനും വികാസം പ്രാപിക്കാന്‍ അര്‍ഹതയുള്ളത് കൊണ്ട് തന്നെ ഭരണഘടന പ്രധാനിക്കുന്ന മത സ്വാതതന്ത്ര്യമെന്ന ബഹു അവകാശത്തിന്റെ വിശാലതയുടെ വ്യാപ്ത്തി അനന്ദമാണ്. അതിന്റെ അടിവേരറുത്ത് ഇന്ത്യ എന്ന ഉദ്യാനത്തെ തരിശ്‌നിലമാക്കാനാണ് കാലികമായ ചില അധികാര വര്‍ഗത്തിന്റെ ശ്രമമെങ്കില്‍ അതിവിടെ അപ്രസക്തമാണെന്ന് ഇവിടെ പ്രാരംഭത്തിലെ സൂചിപ്പിക്കട്ടെ..!!
മതേതരത്വത്തിന്റെ വിള നിലമായി ഇന്ത്യ മുന്നേറുമ്പോള്‍ ദേശിയത ചില മതത്തിന്റെ മാറില്‍ മാത്രം ഒതുക്കി കൂട്ടാന്‍ ശ്രമിക്കുമ്പോഴാണ് മത സ്വാതന്ത്ര്യമെന്ന സമത്വപരമായ മഹിത വ്യവസ്ഥയുടെ അകക്കാമ്പുകള്‍ തേടെണ്ടതിന്റെ പ്രസക്തി വര്‍ദിതമാകുന്നത്.
മത സ്വാതന്ത്ര്യം: രാഷ്ട്രം അര്‍പ്പിച്ച അവകാശം
സ്വതന്ത്രമെന്നത് അവകാശമാണ് ഒപ്പം അധികാരവും:.. ഒരാളുടെ സ്വാതന്ത്ര്യത്തിന്റെ സീമകള്‍ക്ക് അപരന്റെ സ്വതന്ത്ര്യത്തിന്റെ പരിധി വരെ മാത്രമേ സ്ഥായിഭാവമൊള്ളൂ എന്നല്ലേ....
അഥവാ സഹിഷ്ണുതയില്‍ അധിഷ്ടിതമാണെന്ന് സാരം. എന്നാല്‍ മത സ്വാതന്ത്ര്യം എന്നത് യഥാര്‍ത്ഥത്തിലൊരു സാങ്കേതിക പദമാണെന്നിരിക്കെ ആ സങ്കല്‍പ്പത്തിന്റെ പരിണാമം രസകരമായ അനേകം വികാസ ദശകങ്ങളാല്‍ സുവിശേഷമാണ്. സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമോതുന്ന ഭാരതാമ്പയുടെ ഭൂമികയില്‍ നിവസിച്ച നിരവധി മതങ്ങളുണ്ട്. കുട കൂടിയ അനേകം സംസ്‌ക്കാരങ്ങളും പരസ്പ്പരം ഇഴ ചേര്‍ന്ന് സഹവര്‍ത്തിത്വത്തോടെ നില കൊണ്ടെന്നത് ഇവിടെ സുകൃത സൗരഭ്യത്തിന്റെ സൗഭാഗ്യ സൗഭഗമായി വേണം കരുതാന്‍.
എല്ലാ മതങ്ങളോടും തുല്ല്യ ആദരവെന്ന കേവല മതേതര മുഖത്തില്‍ നിന്ന് ഭരണഘടന വിരദ്ധമല്ലാത്ത എല്ലാ മതങ്ങള്‍ക്കും വളരാനും വികാസം പ്രാപിക്കാനും പ്രചരിപ്പിക്കാനുമുള്ള തുല്ല്യ സ്വാതന്ത്ര്യത്തിന്റെ പാഠം പകരുന്ന നയ നിയമമാണ് മത സ്വാതന്ത്ര്യം എന്നത് കൊണ്ട് വിവക്ഷിക്കപ്പെടുന്നത്.
''മതം മനുഷ്യമനസ്സിന് സഹചവും മാനവ പ്രകൃതിക്ക് അവിഭാജ്യ ഘടകവുമാണെന്ന് ''പറഞ്ഞ ഡോ രാധാകൃഷ്ണനെ പോലുള്ള മഹാന്മാരായ മതാചാര്യന്മാരുടെ വീടായ ഇന്ത്യ എന്നും മതങ്ങളുടെ പ്രാധാന്യം മനസ്സിലാക്കിയിരുന്നു. 1976 ലെ 44ാം ഭേതാഗതി ബില്ലിന് അനുസൃദമായി നമ്മുടെ ഭരണഘടനയുടെ ആമുഖത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മതേതരം എന്ന പ്രയോഗം ഇന്ത്യയില്‍ മത സ്വാതന്ത്ര്യം എന്ന സങ്കല്‍പ്പത്തെ ശക്തിപ്പെടുത്താന്‍ നിസ്സീമമായി സാഹായിച്ചിട്ടുണ്ടെന്നതും ഇതിനോടപ്പം നാം കൂട്ടി വായിക്കേണ്ടതുണ്ട്.
അതെ, ഹിന്ദുവും മുസല്‍മാനും ക്രൈസ്തവ ബുദ്ധ ജൈനര്‍ക്കുമെല്ലാം തങ്ങളുടെ ആചാരാനുഷ്ടാനങ്ങള്‍ക്കും മത പ്രചരണത്തിനും ഒരേ അവകാശവും തുല്ല്യ സ്വാതന്ത്ര്യവും ഉറപ്പ് നല്‍കുന്നുണ്ടെന്ന് പറയുമ്പോള്‍ സ്വാതന്ത്ര്യം കിട്ടി 70 സംവത്സരങ്ങള്‍ക്കിപ്പുറം അതിന്റെ പ്രസക്തിയും നിലനില്‍പ്പും സ്ഥായിഭാവവും ചര്‍ച്ചകള്‍ക്ക് വിധേയമാക്കപ്പെടേണ്ടതും പുനര്‍വിചിന്തനം നടത്തേണ്ടതുമുണ്ട്. അഥവാ, ന്യൂനപക്ഷ ഭൂരിപക്ഷമെന്ന അന്തരം കാലിക ഭരണമേധാവികള്‍ പടച്ചുണ്ടാക്കുകയും ന്യൂനപക്ഷ പ്രീണനം തങ്ങളുടെ നിലനില്‍പ്പിന് ആയുധമാക്കുകയും ചെയ്യുന്നവര്‍ ഇപ്പോള്‍ ഇന്ത്യയിലെ യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഹിന്ദു മത പക്ഷത്തിന് മാത്രമേ എന്ന് വരുത്തി തീര്‍ക്കുകയും ആ ഭാഗം സാര്‍ത്ഥമാക്കാന്‍ കഴിവത് കിണഞ്ഞ് ശ്രമിക്കുകയും ചെയ്യുന്നുണ്ടെന്ന് പറയുകയും ചെയ്യുന്നത് എത്രമാത്രം ദൗര്‍ഭാഗ്യകരമാണ്. അവിടെയാണ് രാഷ്ട്രം കനിഞ്ഞ് നല്‍കിയത് സമത്വ സിദ്ധാന്തത്തിലെ കനിയായ മത സ്വാതന്ത്ര്യമെന്ന നിയമം വളരെ സുദൃഢമായി നിലനിര്‍ത്താനും ഭരണഘടനാ ലംഘകര്‍ക്കെതിരെ പ്രതിരോധ പ്രതിവിധികള്‍ തേടാനുള്ള ഭൗതികവും നിയമപരവുമായ സാധ്യതകള്‍ ആരായുന്നത്. രാജ്യഭരണചക്രം ഫാസിസ്റ്റ് മനോഭാവക്കാര്‍ തിരിച്ച് കൊണ്ടിരുന്നാലും ഇന്ത്യയെന്ന ബഹുസ്വര സംവിധാനത്തിന്റെ വിജയത്തിനായി അതിന്റെ ജീവനായ ഭരണഘടനയുടെ ശ്വസന പ്രക്രിയ നിലക്കാതിരിക്കണം. അതിനപ്പുറം മത സ്വാതന്ത്ര്യമെന്ന വകുപ്പിന് പോറലേല്‍ക്കാതിരിക്കണം. ഇതൊക്കെ അനിവാര്യമാണ്. വരും നാളുകളില്‍ ഇന്ത്യന്‍ ന്യൂനപക്ഷത്തിന്റെ അന്തസിനും പിന്നെ മതേതര ഇന്ത്യയുടെ നില നില്‍പ്പിനും.....
ഇന്ത്യന്‍ മത ന്യൂനപക്ഷങ്ങള്‍ :അവകാശ ധ്വംസനത്തിന്റെ ഇരയോ..?
'' ഭൂരിപക്ഷം ന്യൂനപക്ഷത്തെ ഭരിക്കുന്നു'' എന്ന പ്രമേയം ജനാധിപത്യ സംവിധാനത്തില്‍ വൈവിദ്യ സാരങ്ങള്‍ സ്വാംശീകരികുന്നുണ്ടെങ്കിലും ഇവിടെ ഭരിക്കപ്പെടുന്നവര്‍ക്ക് ന്യൂനപക്ഷത്തിന്റെ അവകാശങ്ങളെ ഹോമിക്കപ്പെടാനുള്ള അധികാരമില്ലെന്നത് സമകാലിക ചുറ്റുപാടല്‍ ഏറെ ശ്രേദ്ധേയമാണ്. ഇന്ത്യയില്‍ ഭൂരിപക്ഷ സമൂഹമെന്നോ ന്യൂനപക്ഷ സമുദായം എന്നോ അടിസ്ഥാന പരമായി അന്തരമോ വ്യതിരക്തതകളൊ ഇല്ലെങ്കിലും അവകാശ സമത്വത്തിനും വേണ്ടി സംവരണങ്ങള്‍ അടങ്ങിയ സംവിധാനങ്ങള്‍ സൃഷ്ടിച്ചെടുത്തിട്ടുണ്ടെങ്കിലും ഭാഗികമായി പ്രവര്‍ത്തന പദത്തില്‍ പകരുന്നൊള്ളൂ എന്നതാണ് യാതാര്‍ത്ഥ്യം.
സത്യത്തില്‍ കാലത്തിന്റെ കെടലുപോലെ മോഡിയന്‍ മോഡല്‍സ് അധികാരത്തിലെത്തിയപ്പോള്‍ ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കിമാറ്റാനുള്ള ശ്രമങ്ങളാണ് സംഘപരിവാര്‍ ഫാസിസം നടപ്പാക്കി കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമാണ് തങ്ങളുടെ ഐഡിയോളജി അംഗീകരിക്കാത്തവര്‍ എല്ലാം രാജ്യം വിടണമെന്ന് അവര്‍ ഇടക്കിടെ ആക്രോഷിക്കുന്നതും ഭരണശക്തിയും അധികാരങ്ങളും ഉപയോഗിച്ച് ജനങ്ങളില്‍ പരസ്പ്പരം വെറുപ്പും വിദ്വേഷവും സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതുമെല്ലാം. ഇതില്‍ ആശങ്കാകുലരായി നില്‍ക്കുന്ന മത ന്യൂനപക്ഷത്തെ പ്രതിരോധത്തിന്റെ പേരില്‍ അപകടങ്ങളിലേക്ക് തള്ളിവിടാന്‍ രക്ഷകരുടെ വേഷം കെട്ടി തീവ്രവാദ പ്രസ്ഥാനങ്ങള്‍ ആഗതരാകുന്നു. അങ്ങനെ ഇരു ചേരിയും വിഭാഗിയവത്കൃതമായി പരസ്പ്പരം കൊണ്ടും കൊടുത്തും രക്തം ചൊരിഞ്ഞും ഹിംസാത്മകത പകര്‍ന്നും ഈ നാടിന്റെ മതേതര പാരമ്പര്യത്തേയും സൗഹാര്‍ദ അന്തരീക്ഷത്തിനേയും നിഷ്‌കാസിതമക്കാന്‍ ശ്രമിച്ച്് കൊണ്ടിരിക്കുകന്നു. അതെ, ഈ അവസ്ഥ തിരിച്ചറിഞ്ഞ് ചിന്തകളില്‍ ഗൗരവമായി മനനം ചെയ്ത് നാനാത്വത്തില്‍ ഏകത്വം എന്ന സഹിഷ്ണുതയുടെ മാന്ത്രിക മന്ത്രത്തിന്റെ പൊരുളറിഞ്ഞ് പ്രവര്‍ത്തിക്കേണ്ടത് രാജ്യത്തെ നാനാ ജാതി മത വിഭാഗങ്ങളുടെയും ബാധ്യതയും ഉത്തരവാദിത്വവുമാണ്.
ഫാസിസത്തിന് എക്കാലവും ഇവിടെ ഒരു ശത്രുവിനെ വേണം... ഇന്നത് ന്യൂനപക്ഷങ്ങളാണ്. അവരുടെ അഭാവത്തില്‍ ഒതുങ്ങിയിരിക്കുന്ന രീതിയും ശൈലിയുമല്ല ഫാസിസത്തിന്റെതെന്നത് കൊണ്ട് തന്നെ മത ന്യൂനപക്ഷങ്ങള്‍ ഇല്ലാത്ത ഇടങ്ങളില്‍ അതിന്റെ കെടുതികളെല്ലാം അനുഭവിക്കുന്നത് ദളിത്- പന്നോക്ക ജനവിഭാഗങ്ങളാണ്. അങ്ങനെ താത്കാലിക ലാഭത്തിന് വേണ്ടി ഇന്ന് ന്യൂനപക്ഷ പിന്നോക്ക ജനവിഭാഗങ്ങളെ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തുകയും ഭീതി പരത്തി വര്‍ഗീയത കുത്തി വെക്കുകയുമാണ്. ഇത് തിരിച്ചറിയാനും ഗ്രഹിക്കാനും മുസ്‌ലിംകള്‍ അടക്കമുള്ള ന്യൂനപക്ഷ സമുദായങ്ങള്‍ക്കും ദളിത് പിന്നോക്ക ജനവിഭാഗങ്ങള്‍ക്കും സാധിക്കണം.
കണക്കുകള്‍ കഥ പറയട്ടെ!
'' കണക്കുകളാണ് കാര്യങ്ങളിലേക്ക് കയമ്പുകള്‍ കോര്‍ക്കുന്നതെന്ന'' പഴമൊഴി ചില ഘട്ടങ്ങളില്‍ വാസ്തുവികതയുടെ പ്രതിരൂപമായി പ്രതിഫലിക്കാറുണ്ട്. ഇന്ത്യന്‍ ജനസംഖ്യയുടെ കാര്യത്തിലേക്കാണ് മുകളിലെ വചന പൊരുള്‍ ഇവിടെ കുറിക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനും ഉണ്ടായ നിദാനം. 2011 സെന്‍സസ് പ്രകാരം 121 കോഡി ജനംസഖ്യയുള്ള നമ്മുടെ രാഷ്ട്രത്തില്‍ ഭൂരിപക്ഷ സമൂഹമായി 96 കോഡിയിലധികം അഥവാ, ഏകദേശം ആകെ ജനസംഖ്യയുടെ 79.80% ത്തോളം ഹൈന്ദവര്‍ ജീവിക്കുന്നു. എന്നാല്‍ ശേഷിച്ച 20%വലിയ ന്യൂനപക്ഷമായി പതിനേഴ് കോഡിയോളം അഥവാ 14.23 % മുസ്‌ലിംകളും പിന്നെ 2.3% ക്രൈസ്ത്തവരും 1.7% സിഖ് സമൂഹവും .7% ബുദ്ധ മതസ്തരും 4% ജൈനമതസ്ഥരും യഥാക്രമം ഇന്ത്യയുടെ സന്തതികളായി രാജ്യത്തിന്റെ മതേതരമണ്ണില്‍ നിവസിക്കുന്നു.
ഈ ന്യൂനപക്ഷ ഭൂരിപക്ഷങ്ങള്‍ക്കുമൊക്കെ സമത്വ സമീപനമാണ് ഭരണഘടന പ്രധാനിച്ചതെങ്കില്‍ അവരെ താഴ് വിഭാഗങ്ങായി ചിത്രീകരിച്ച് അവമതിക്കാനും അവഗണിക്കാനുമാണ് ചില കുത്സിത ശക്തികളുടെ ഇന്നത്തെ ശ്രമം. അതിന്റെ സൂചകമാണ് ജുഡീഷറി സംവിധാനങ്ങളിലും പാര്‍ലമെന്റിലും രാജ്യത്തിന്റെ കീ പോസ്റ്റിലുമൊക്കെ ഒരു മതസ്ഥരായതിന്റെ പേരില്‍ അഥവാ ഹിന്ദുവല്ലാത്ത രഹസ്യകാരണത്താല്‍ അര്‍ഹരെ തഴയപ്പെട്ട് വിശാലമായ മത സ്വാതന്ത്ര്യത്തിന്റെ സുകൃതം ഹനിക്കപ്പെടുന്ന തരത്തിലുള്ള കാഴ്ചകള്‍ കാണാന്‍ നാം വിധിക്കപ്പെട്ടത്. അതെ, രാഷ്ട്രീയ സാമ്പത്തിക സാംസ്‌ക്കാരിക ഭരണമേഘലകളില്‍ ന്യൂനപക്ഷങ്ങളെ കടിഞ്ഞാണിട്ട് പൂട്ടാന്‍ ശ്രമിക്കുന്നത് വിശാലമായ മത സ്വാതന്ത്ര്യത്തെ ഹനിക്കലും ഭരണലംഘനം കൂടിയാണെന്ന് വിസ്മരിക്കാനോ മറച്ച് വെക്കാനോ നമുക്ക് അസാധ്യമാണ്.
ന്യൂനപക്ഷ മുസ്‌ലിംകളുടെ കണക്കെടുപ്പ് നടത്തിയ സച്ചാര്‍കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഒരു ന്യൂനപക്ഷത്തിന് നേരിടേണ്ടി വന്ന പോരായ്മയുടെ പോയ് മുഖങ്ങള്‍ തുറന്ന് കാണിക്കുന്നുണ്ട്.ന്യൂനപക്ഷ മുസ്‌ലിംകളുടെ കണക്കെടുപ്പ് നടത്തിയ സച്ചാര്‍കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഒരു ന്യൂനപക്ഷത്തിന് നേരിടേണ്ടി വന്ന പോരായ്മയുടെ പോയ് മുഖങ്ങള്‍ തുറന്ന് കാണിക്കുന്നുണ്ട്. വിദ്യഭ്യാസ സാമ്പത്തിക കാര്‍ഷിക രാഷ്ട്രീയ മേഘലകളില്‍ മുസ്‌ലിംകള്‍ വളരെ പരിമിധികള്‍ നേരിടുണ്ടെന്ന യഥാര്‍ത്യമാണ് റിപ്പോര്‍ട്ടിന്റെ രത്‌ന സംഗ്രഹം. മത സ്വാതന്ത്ര്യവുമായി ബന്ധപ്പെടുത്തി നോക്കുമ്പോള്‍ ഏറെ ദുര്‍ബലമായത് രാഷ്ട്രീയ പ്രാധിനിധ്യത്തിന്റെ വിഷയത്തിലാണ്. 1952 മുതല്‍ ഒരോ ലോക സഭ തെരഞ്ഞെടുപ്പിലും മുസ്‌ലിം പ്രാതിനിധ്യം ഉണ്ടായിരുന്നുവെങ്കിലും 2014 ലെ തെരഞ്ഞെടുപ്പിലെ കേവലം 23 പേര്‍ മാത്രമേ 17 കോഡി മുസ്‌ലിംകളില്‍ നിന്ന് അധികാരത്തിലേറാന്‍ വിധിക്കപ്പെട്ടുവൊള്ളുവെങ്കില്‍ മന്ത്രി സഭയിലെകണക്ക് അതിലും ദുര്‍ബലമാണെന്ന് പറയേണ്ടതില്ലല്ലോ.. ന്യൂനപക്ഷ സമൂഹമെന്നത് കൊണ്ട് മുസ്‌ലിംകളും ക്രൈസ്ത്തവരും മറ്റു ഇതര മതസ്ഥരും ഉള്‍കൊണ്ടെങ്കിലും മുസ്ല്‍മാനോളം അവഗണനയും ഭീഷണിയും അവര്‍ക്കൊന്നും നേരിടേണ്ടി വരാത്തത് കൊണ്ട് തന്നെ ന്യൂനപക്ഷ സമൂഹ പരിധിക്കുള്ളില്‍ മുസ്‌ലിം സമുദായത്തിന് കൂടുതല്‍ ചര്‍ച്ചകളിലെ സാനിദ്ധ്യമായി സൂചിപ്പിക്കേണ്ടി വരുന്നമെന്നത് തീര്‍ച്ച.
ഹ്രസ്വമായി പറഞ്ഞാല്‍ എല്ലാവര്‍ക്കും തുല്ല്യ സ്വാതന്ത്ര്യം നല്‍കി വിവേചന രഹിതമയി ഇന്ത്യ പണിയുമ്പോള്‍ തന്നെ പാര്‍ശ്വവത്കൃത സമൂഹത്തിന് ഉന്നതി പ്രാപിക്കാനായ പ്രത്യേകസംവരണവും നല്‍കി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് മുന്നേറ്റത്തിന്റെ പാദയൊരുക്കാന്‍ വരെ ജനാധിപത്യ ഇന്ത്യ മുന്‍കൈ എടുത്തിട്ടുണ്ട്. കാലകാലങ്ങളായുള്ള പുരോഗതിക്കായി കമ്മീഷനുകളെ വെച്ച് പഠനം മനനം നടത്തി പ്രശ്‌നംപരിഹരിക്കാന്‍ ശ്രമവും നടത്തിയിട്ടുണ്ടെന്നുള്ളത് ഏറെ ശ്ലാഖനീയമാണ്. കൂടാതെ സാമൂഹ്യ സാമ്പത്തി തൊഴില്‍ അസമത്വങ്ങളെ കുറ്റകൃത്യമാക്കി വിവേചനങ്ങള്‍ക്കെതിരില്‍ നിയമ പരമയി പരിരക്ഷ നല്‍കി ഇന്ത്യ ഇന്ത്യക്കാരെ സംരക്ഷിക്കുന്ന അനുഭവമാണ് കാലമിത്രമയും ഇന്ത്യക്കുള്ളത്. എന്നാല്‍ കാര്യങ്ങള്‍ സംഗ്രഹിക്കുമ്പോള്‍ എല്ലാ മേഖലകളിലും സച്ചാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം അപചയം നേരിട്ടിരുന്നുവെങ്കിലും അവിടെയൊന്നും സ്വത്വം നഷ്ട്‌പ്പെടുത്തുന്നതിലേക്ക് കാര്യങ്ങള്‍ എത്തി ചേര്‍ന്നിരുന്നില്ല. എന്നാല്‍ ഇന്ന് ഏക സിവില്‍ കോഡാലും മറ്റും സ്വതത്തിന് വെല്ലുവിളികള്‍ നേരിട്ട് കൊണ്ടിരിക്കുന്നവെന്ന യാഥാര്‍ത്ഥ്യം മറച്ച് വെക്കാനാവില്ല.
മതം നോക്കി മനുഷ്യനെ വിലയിരുത്തുന്നു;മോഡേണ്‍ ഇന്ത്യയിലെ മോഡിയന്‍ സിദ്ധാന്തങ്ങള്‍
'' മകനെ, ഹിന്ദുസ്ഥാന്റെ ക്ഷേമം മത മൈത്രിയിലാണ്് കണ്ണിലെ കൃഷ്ണമണി പോലെ അത് സംരക്ഷിക്കണം ഹിന്ദു ദേവാലയങ്ങള്‍ക്കും ഇതര ആരധ്യവസ്തുക്കള്‍ക്കും യാതൊരു പോറലുമേല്‍ക്കാതിരിക്കാന്‍ നിന്റെ ഭരണകൂടം പ്രത്യേകം ശ്രദ്ധിക്കണം. അവരുടെ അഭിമാനവും സുരക്ഷിതത്വവും നാം കാത്ത് സൂക്ഷിക്കണം''
മുഗള്‍ സാമ്രാജ്വത്തത്തിന്റെ സ്ഥാപകനായ ബാബര്‍ മരണാസന്നനായപ്പോള്‍ മകന്‍ ഹുമയൂണിന് നല്‍കിയ സഹിഷ്ണുതയുടെ സമഗ്ര ഉപദേശമാണിത്. പോയ കാലത്ത് രാഷ്ട്രത്തിന്റെ കടിഞ്ഞാണേന്തിയവരുടെ പ്രഖ്യാപനവും വിശുദ്ധിയും അകണ്ഡത സംരക്ഷിക്കാനുള്ള ആത്മാര്‍ത്ഥതയും സൂചിപ്പിക്കാനാണ് മുകളിലത്തെ സംഭവം കുറിച്ചത്.
എന്നാല്‍ ഇന്ന്, '' ഇന്ത്യ ഹിന്ദുവിന്റെതാണ്. ഇന്ത്യയിലെ മുസ് ലിംകള്‍ ദേശയതക്ക് എതിരായത് കൊണ്ട് തന്നെ പാകിസ്ഥാനിലേക്ക് കുടിയേറണം'' മെന്ന തീവ്രദയുടെ ഭാവങ്ങള്‍ കോരി ചൊരിഞ്ഞ കാലിക ഇന്ത്യയുടെ സംഘപരിവാര്‍ നേതൃത്വത്തിന്റെ വിഷം ചീറ്റുന്ന വരികളാണിത്. ഞാനിത് സൂചിപ്പിച്ചത് പാരമ്പര്യ ബന്ധങ്ങളില്‍ ഈടുറ്റ വഴികള്‍ സൃഷ്ടിച്ച് വഴി മാറിയ പൈതൃകവും ചരിത്ര വഴികള്‍ വക്രീകരിച്ച കാലികവും തമ്മിലുള്ള അന്തരം ഉദാഹരണത്തിലൂടെ കണ്ണികോര്‍ക്കാനാണ്.
നാനാത്വത്തില്‍ ഏകത്വം അഥവാ വൈവിദ്യങ്ങളുടെ സമന്വയമാണ് ഭാരത സംസ്‌ക്കാരത്തിന്റെ ആത്മ സത്ത എന്നിരിക്കെ ആ വൈവിധ്യങ്ങളെ ചിലരുടെ കുത്സിത ശ്രമങ്ങള്‍ക്ക് കീഴടക്കുവാനും അതിന് ചിലരുടെ നിറം മാത്രം പൂശാനും ശ്രമിക്കുന്നു വെന്നത് എത്രമാത്രം നിരാശജനകമണ്.മതേതരത്വത്തിന്റെ മേലാപ്പ് വലിച്ച് കീറി ദേശിയതക്ക് പശുവിന്‍ തോല്‍ പുതപ്പിക്കുവാനുള്ള നികൂഢമായ ശ്രമങ്ങള്‍ അധികാര രാഷ്ട്രീയത്തിന്റെ പിന്‍ ബലത്തോടെ നടന്ന് കൊണ്ടിരിക്കുന്ന പ്രത്യേക സാഹചര്യമാണ് ഇന്ത്യയില്‍ സംജാദമായിരിക്കുന്നത്്. ഭൂരിപക്ഷത്തിന്റെ മതവും രാഷ്ട്രീയവും എല്ലാ വിഭാഗക്കാരും അംഗീകരിക്കുകയും അവര്‍ക്കുമുമ്പില്‍ മുട്ടിലിഴയണമെന്നുള്ള ഫാസിസരീതി ശാസ്ത്രം ഇവിടെ പ്രത്യക്ഷമായും പരോക്ഷമായും നടപ്പിലാക്കപ്പെട്ടുകൊണ്ടിരിക്കുക എന്നത് വളരെ ദൗര്‍ഭാഗ്യകരമാണ്. അഥവാ ഭൂരിപക്ഷ വര്‍ഗീയതയോട് ഫാസിസം കൈകോര്‍ത്താലുണ്ടാകുന്ന ഭവിഷത്ത് മതേതര ഭാരം അനുഭവിക്കുകയാണ് ഇപ്പോള്‍. അതാണ് മോഡേണ്‍ ഇന്ത്യയിലെ മോഡിയന്‍ സിദ്ധാന്തങ്ങളുടെ ആകെ തുക. അങ്ങനെ ഇന്നിവിടെ തീവ്ര ഹിന്ദുത്വ ചിന്താഗതിക്കാര്‍ക്കിപ്പോള്‍ ആവേഷം കൈവന്ന പ്രതീതിയാണ്. അധികാരത്തിന്റെ ചുറ്റുവട്ടങ്ങളില്‍ നിന്നും ലഭ്യമാകുന്ന പിന്തുണയോടെ പേടിപ്പിക്കല്‍ രാഷ്്ട്രീയം കളിച്ച് വെടക്കാക്കി തനിക്കാക്കാനുള്ള ശ്രമങ്ങള്‍ക്കാണ് മോഡിയും ആര്‍ എസ് എസും സംഘ് പ്രഭൃതികളും നേതൃത്വം കൊടുക്കുന്നത്. അല്ലെങ്കിലും 2002 ല്‍ 2000 ല്‍ അധികം വരുന്ന മുസ് ലിംകളെ നിഷ്ഠൂരം വധിക്കാന്‍ പിന്തുണ പ്രഖ്യാപിച്ച നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നിന്നും ഇതിലും കുറഞ്ഞത് പ്രതീക്ഷിക്കകുന്നത് തെറ്റല്ലെ..?
മുത്തലാഖ് പ്രശ്‌നവും ഗോവധ നിരോധനവും ഗോം മാസം കഴിച്ചെന്നാരോപിച്ച് മനുഷ്യനെ പക്ഷിയായി വധിക്കുന്നതും തുടരുന്നതിനിടയില്‍ കാലങ്ങളായി നാം കാത്ത് പോന്ന വൈവിദ്യങ്ങളെ അംഗീകരിച്ച് കൊണ്ടുള്ള നിയമ സംവിധാനത്തിന് എതിരെ പരസ്യ യുദ്ധ പ്രഖ്യാപനം നടത്തുന്ന ഏകസിവില്‍ കോഡ് നിയമന ശ്രമങ്ങളും ഏറെ ആശങ്കാജനകമാണെന്ന് നിസംശയം പറയാം.
നാനാത്വത്തില്‍ ഏകത്വം അഥവാ വൈവിദ്യങ്ങളുടെ സമന്വയമാണ് ഭാരത സംസ്‌ക്കാരത്തിന്റെ ആത്മ സത്ത എന്നിരിക്കെ ആ വൈവിധ്യങ്ങളെ ചിലരുടെ കുത്സിത ശ്രമങ്ങള്‍ക്ക് കീഴടക്കുവാനും അതിന് ചിലരുടെ നിറം മാത്രം പൂശാനും ശ്രമിക്കുന്നു വെന്നത് എത്രമാത്രം നിരാശജനകമണ്. അഥവാ ഇന്ത്യയുടെ യശസ്സിന് കാര്യമായി പരിക്ക് പറ്റിയ സംഭവമായ ബാബരി മസ്ജിദ് ധ്വംസനത്തിനും ഗുജറാത്ത് വംശഹത്യക്കും സ്‌പോര്‍ണ്‍സര്‍ഷിപ്പ് ഏറ്റെടുത്ത് നടത്തിയ ആര്‍.എസ് .എസ് ശക്തികളാണ് ഇന്ത്യയുടെ കാലിക ഭരണ ചാലക ശക്തി എന്നത് മതേതര ന്യൂനപക്ഷ സമൂഹം നേരിടുന്ന ക്ലേശങ്ങളുടെ കിരാത മുഖം പ്രതിഫലിപ്പിക്കുന്നു. സവര്‍ക്കറുടെയും ഗോള്‍ വാര്‍ക്കറുടേയും ചിന്താധാരകളെ പ്രായോഗിക വത്കരിച്ച് വിജയിപ്പിച്ചെടുക്കാനുള്ള ശ്രമത്തന്റെ ഭാഗമാണ് ഇന്നിന്റെ പുലരികളില്‍ സംഭവിക്കുന്ന സംഭവ വികാസങ്ങളൊക്കെ. തറവാട് അഥവാ ഹിന്ദുത്വത്തിലേക്ക് മടങ്ങണമെന്ന അതി മൗഢ്യമായ വര്‍ഗീയ നയം ഘര്‍വാപ്പസിമുതല്‍ തന്റെ സഭയില്‍ ശിരോവസ്ത്രം ധരിച്ചവര്‍ക്ക് പ്രവേശനമില്ലെന്ന ഗൂഢനീക്കങ്ങള്‍ വരെ മോഡിയന്‍ ചിന്തയിലെ കരുക്കള്‍ നീക്കി കളത്തിലിറക്കി പ്രയോഗിച്ച് കൊണ്ടിരിക്കുന്നു. കൂടാതെ ഹൈന്ദവ വേദഗ്രന്ഥമായ ഭഗവത് ഗീത ഇന്ത്യയുടെ ദേശിയ പുസ്തമാക്കാനുള്ള ശ്രമവും ഇതിനോട് ചേര്‍ത്ത് വായിക്കണം. അഥവാ ഭഗവത്ഗീതയെ നാം മാനിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. എന്നാല്‍ ബഹുസ്വര മതേതര സമൂഹത്തില്‍ ഒരു മതസ്ഥരുടെ വേദഗ്രന്ഥത്തിന് മാത്രം ദേശയി വത്കൃതമാക്കാനുള്ള ശ്രമം തികഞ്ഞ അപരാതം തന്നെയാണ്.
1937 മുതല്‍ മുസ്‌ലിം പേഴ്‌സണല്‍ ബോര്‍ഡിലൂടെ സംരക്ഷിക്കപ്പെട്ട ശരീഅത്തിനെതിരെ പോലും ഉറഞ്ഞ് തുള്ളി ഒരു ഏകീകൃത സിവില്‍ നിയമം പരിഷ്‌കരിച്ച് എടുക്കനുള്ള ശ്രമവും മഹാദുരന്താമായി തന്നെ വിലയിരുത്തണം. ഭരണഘടനാ പരമായ ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് എകീകൃത നിയമങ്ങള്‍ ഉണ്ടായിരിക്കെ തന്നെ ഒരോ മതസ്ഥര്‍ക്കും അവരുടെ ആരാധന മുറകള്‍ അഥവാ വിവാഹം അനന്തരാവകാശം മരണാനന്തര ക്രിയകള്‍ വഖ് ഫ് സ്വത്ത് തുടങ്ങിയ പ്രത്യേക കാര്യങ്ങള്‍ നടപ്പിലാക്കാനുള്ള വ്യക്തികളിലധിഷ്ടിതമായ മത നിയമങ്ങള്‍ക്കെതിരെയുള്ള യുദ്ധ പ്രഖ്യാപനവും മത സ്വാതന്ത്ര്യത്തിനെതിരെയുള്ള ഹിംസാത്മക ശ്രമങ്ങളുമാണ് ബി.ജെ.പി ഇതിലൂടെ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. ഗസലും ഗോവധ നിരോധനവും യോഗയുമെല്ലാം മോഡിയന്‍ സിദ്ധാന്തങ്ങളിലെ പലതില്‍ ചിലതാണെന്നത് പരസ്യമായ രഹസ്യമല്ലേ. അതിന്റെ ഭാഗം തന്നെയാണ് സ്വാധിപ്രാച്ചിയുടേയും സുബ്രഹ്മണ്യ സ്വാമിയുടേയുമൊക്കെ തീവ്രവാദം മുഴക്കാനുള്ള അതിരറ്റ സ്വാതന്ത്ര്യം നല്‍കിയതും മഅ്ദനിയുടേയും സാക്കിര്‍ നായിക്കനെയുമൊക്കെ മുസ്‌ലിമായതിന്റെ പേരില്‍ പിടിച്ച് നിര്‍ത്തിയതും കൃത്യമായി തെളിയിക്കപ്പെടാത്ത കുറ്റത്തിന് അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതും ചരിത്രത്തിന് മുമ്പ് പരിചയമല്ലാത്ത ജെ.എന്‍.യു വില്‍ നടന്ന നരനായാട്ടും മറ്റു മുസ്‌ലിം ക്യാമ്പസുകള്‍ക്കെതിരെയുള്ള ഗുസ്തിപ്രയോഗവും അതിന്റെ സൂചകമായി തന്നെ വായിക്കുകയും വിലയിരുത്തുകയും ചെയ്യണം. അല്ലെങ്കിലും രാഷ്ട്രപിതാവിനെ നിന്ദിച്ച് പിതാവിനെ കൊന്ന ഗോദ്‌സയെ വന്ദിക്കുന്ന സര്‍ക്കാറിന്റെ കയ്യില്‍ നിന്നും ന്യായമായും ഇതൊക്കെ പ്രതീക്ഷിക്കേണ്ടത് തന്നെ.
സവര്‍ക്കറും ഗോവാര്‍ക്കറും തുടങ്ങി വെച്ചത് പൂര്‍ത്തിയാക്കുന്നത് വരെ ആ ശ്രമം തുടരുമെന്നുറപ്പാണ്. അതിലേക്കുള്ള ഒരോ ചുവടുവെപ്പുകളും എളുപ്പമക്കുകയും വഴിവക്കിലെ തടസ്സങ്ങള്‍ ഘട്ടം ഘട്ടമായി നീക്കം ചെയ്യുകയുമാണ് മോഡിയന്‍ ക്യാപ്റ്റന്‍ സിയില്‍ സംഘ് ടീം ലക്ഷ്യം തന്നെ നിര്ണ്ണയിക്കപ്പെട്ടിരിക്കുന്നത്എന്നാല് ഇന്ത്യയില്‍ സെക്യൂലര്‍ ഭരണഘടന നിലനില്‍ക്കുന്നോടത്തൊളം കാലം ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും മോഹം സ്വപ്‌നമായി തുടുരുമെന്ന് കരുതി നമുക്ക് സമാധാനിക്കാമെങ്കിലും നാളെതന്നെ ഇന്ത്യ ഹന്ദു രാഷ്ട്രാമയി കാണണമെന്ന മോഹം ആര്‍.എസ്.എസ് നേതാക്കള്‍ക്ക് പോലും ഇല്ലെന്നത് നാം വിസമരിക്കരുത്. കാലക്രേമേണ തങ്ങളുടെ ദൗത്യ നിര്‍വ്വഹണം നടത്തി വിജയിപ്പിച്ചെടുക്കലാണ് അവരുടെ പ്രധാന ലക്ഷ്യം. സവര്‍ക്കറും ഗോവാര്‍ക്കറും തുടങ്ങി വെച്ചത് പൂര്‍ത്തിയാക്കുന്നത് വരെ ആ ശ്രമം തുടരുമെന്നുറപ്പാണ്. അതിലേക്കുള്ള ഒരോ ചുവടുവെപ്പുകളും എളുപ്പമക്കുകയും വഴിവക്കിലെ തടസ്സങ്ങള്‍ ഘട്ടം ഘട്ടമായി നീക്കം ചെയ്യുകയുമാണ് മോഡിയന്‍ ക്യാപ്റ്റന്‍ സിയില്‍ സംഘ് ടീം ലക്ഷ്യം തന്നെ നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്നത്. അത്തരം ശ്രമങ്ങളെ വളരെ ജാഗ്രതയോടെ നോക്കി കാണുകയും പരിഹാരം കാണുകയും ചെയ്യല്‍ അത്യന്താപേക്ഷിതമാണ്. അതിന് ഭരണഘടനയിലൂന്നി ന്യൂനപക്ഷ ഐക്യവും സാമൂദായിക ഐക്യവും കൂടുതല്‍ കരുത്തുറ്റതാക്കിയാല്‍ മോഡിയന്‍ തത്വങ്ങള്‍ക്ക് മറു തിരുത്തെഴുത്താന്‍ സാധിക്കും.
ഭരണഘടന: ഇന്ത്യയുടെ ആത്മാവ്
'ഖുത്തുബ് മിനാറിന്റെ ഉച്ചിയിലേക്ക് ഒരു മാലാഖ ഇറങ്ങി വന്ന് ഹിന്ദു മുസ്ലിം ഐക്യം അവസാനിപ്പിച്ചാല്‍ ഇരുപത്തിനാല് മണിക്കൂറിനകം ഇന്ത്യക്ക് സ്വാതന്ത്ര്യം തരാമെന്ന് പറഞ്ഞാല്‍ ഞാന്‍ പറയും വേണ്ട...! ആ സ്വാതന്ത്ര്യം നമുക്ക് അപവാദമാണ് മാത്രമല്ല ഇന്ത്യക്ക് നാശവും ലോകത്തിന് നഷ്ടവുമാണ് '. വലത് കൈയ്യില്‍ വിശുദ്ധ ഖുര്‍ആനും ഇടത് കയ്യില്‍ ഭരണഘടനയുമേന്തി ഞാനൊരു മുസ്ലിമായും ഒരു ഇന്ത്യക്കാരനായും അഭിമാനത്തോടെ ഭാരതത്തിന്റെ മണ്ണില്‍ ഞാന്‍ ജീവിക്കുന്നു എന്ന് പറഞ്ഞ കേന്ദ്ര ക്യാബിനറ്റിലെ പ്രഥമവിദ്യഭ്യാസ മന്ത്രിയും സ്വാതന്ത്ര്യ സമര സേനാനിയും ഭരണഘടന നിര്‍മ്മാണസമിതി അംഗവുമായിരുന്ന മൗലാനാ അബ്ദുല്‍ കലാം ആസാദിന്റെ ചിന്താബന്ധൂരമായ മുകളിലെ വാക്കുകള്‍ ഇവിടെ സ്മരണീയമാണ്.
ഒപ്പം ഇതും കൂടി ചേര്‍ത്ത് വായിക്കുക 'ന്യൂനപക്ഷങ്ങള്‍ സ്‌ഫോടക ശക്തിയുള്ളവയാണ്. അതിന്റെ പൊട്ടിത്തെറിക്കലില്‍ രാഷ്ട്രത്തിന്റെ ഊരും പാവും തകര്‍ന്ന് പോയേക്കാം യൂറോപ്പിന്റെ ചരിത്രം ഇതിന് വേണ്ടത്ര തെളിവുകള്‍ നല്‍കുന്നുണ്ട് 'ന്യൂനപക്ഷാവകാശങ്ങള്‍ ഭരണഘടനയെ പ്രത്യേകമായി വ്യവസ്ഥചെയ്യുന്നതിനെ ചൊല്ലി നടന്ന ചര്‍ച്ചയില്‍ ഭരണഘടന ശില്‍പ്പിയായ ഡോക്ടര്‍ ഭീം റാവു അംബേദ്ക്കര്‍ പറഞ്ഞ ഈ വരികള്‍ക്കുള്ളിലെ വചനങ്ങള്‍ ചേര്‍ത്തെഴുതുമ്പോള്‍ മതേതരത്വത്തിന്റെ സാഗരത്തില്‍ മുത്തും പവിഴവും നല്‍കിയ അത്തരം മഹാന്മാരുടെ ചിത്രങ്ങളില്‍ നിന്നും വിരിഞ്ഞ കറകളഞ്ഞ ആശയങ്ങള്‍ മുന്നൂറ് പേജുകളില്‍ മുന്നൂറ്റിതൊണ്ണൂറ്റഞ്ച് വകുപ്പുകളിലായി ഇരുപത്തിരണ്ട് ഭാഗങ്ങളായി സമഗ്രവും സൂക്ഷമവുമായി രാജ്യ നിര്‍മ്മിതിക്ക് ഘടന പ്രധാനിച്ച് കെട്ടും മട്ടും നല്‍കുകയായിരുന്നു. അഥവാ വംശ മത ജാതി ഭാഷ വേദ ബന്ധങ്ങളാല്‍ ബന്ധിക്കപ്പെട്ട അസംഖ്യം സാമൂഹ്യ വിഭാഗങ്ങളെ ഒരു ഏക രാഷ്ട്ര സമൂഹമായി വിളക്കിയെടുക്കുന്നതിലാണ് നമ്മുടെ ഭരണഘടന വിജയിപ്പിച്ചെടുത്തത് 1950 ജനുവരി 26 നാണ് ഭരണഘടന ഔദ്യോഗികമായി ഇന്ത്യന്‍ ഭരണത്തോട് ഇഴകി ച്ചേര്‍ന്ന് സഞ്ചാരത്തിന് നിദാനമൊരുക്കുന്നത്. അത് ഹിന്ദുവിന് ഹിന്ദുവായും മുസല്‍മാന് മുസ്ലിമായും ക്രിസ്ത്യാനിക്ക് ക്രിസ്ത്യാനിയായും ജീവിക്കാനുള്ള അവകാശവും വക വെച്ച് കൊടുക്കുന്നു. .ജീവിക്കുക ജീവിക്കാന്‍ അനുവദിക്കുക എന്നത് ഒരു സുവര്‍ണ്ണ മനോഭാവമാണ് പക്ഷേ ജീവിക്കാന്‍ സഹായിക്കുക എന്ന കുറെ ഉദാത്തമായ മുദ്രാവാക്യമാണ് ഇന്ത്യന്‍ ഭരണഘടന സ്വീകരിച്ചത് .
അതിലെ 14 മുതല്‍ 31 വരെയുള്ള വകുപ്പുകള്‍ ചിലത് സമഗ്രമായും മറ്റു ചിലത് ന്യൂനപക്ഷ അവകാശങ്ങള്‍ ഉള്‍ക്കൊള്ളുന്നു അതില്‍ പതിനാലാം വകുപ്പ് നിയമത്തിന് മുന്നില്‍ സമത്വം ഉറപ്പ് നല്‍കുന്നുണ്ടെങ്കില്‍ 15-ാം വകുപ്പ് 14-ാം വകുപ്പിനെ സമഗ്രമാക്കാനുള്ള വ്യാഖ്യാനമാണെന്നിരിക്കെ അതിങ്ങനെ പ്രതിപാദിക്കുന്നു'ജാതി മത ലിംഗ ജ• ദേശകാരണങ്ങളാലോ അവയിലേതെങ്കിലുമൊന്നിനെ കാരണമാക്കിയോ സ്‌റ്റേറ്റ് ഒരു പൗരനോടും വിവേചനം കാണിക്കാന്‍ പാടില്ല 'എന്നാല്‍ 16-ാം വകുപ്പ് പൊതു നിയമനകാര്യത്തില്‍ അവസരസമത്വം ഉറപ്പുനല്‍കുന്നതിന്റെ ഭാഗമാണ് ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് വിഭാവനം ചെയ്യുന്ന സംവരണങ്ങളും മറ്റും . എന്നാല്‍ 19-ാം വകുപ്പ് അത്യന്തം പ്രധാനപ്പെട്ട സപ്ത സ്വാതന്ത്ര്യം പ്രധാനിക്കുന്നുണ്ട് . പ്രസംഗത്തിനും യോഗം ചേരാനും സംഘടിത രൂപം ഒരുക്കാനും സഞ്ചാര താമസ സ്വാതന്ത്ര്യത്തിനും സ്വത്ത് ജോലി തുടങ്ങിയ അവകാശങ്ങള്‍ ലഭ്യമാക്കാനുമൊക്കെയുള്ള അധികാരമാണിതിലൂടെ വിവരിക്കുന്നത് .25-28 വരെ വളരെ ശ്രദ്ധേയമായ വകുപ്പുകള്‍ വിധാനിക്കുന്നുണ്ടെങ്കിലും അതിലെ ഏറ്റവും മഹിതമായതും മഹത്തരമായതുമാണ് 25-ാം വകുപ്പിലൂടെ നേരത്തെ നാം സൂചിപ്പിച്ചതു പോലെ ഉറപ്പ് നല്‍കുന്നത്ശേഷിച്ച വകുപ്പുകളുടെ ധര്‍മ്മത്തെ ഇങ്ങനെ സംഗ്രഹിക്കുമ്പോള്‍ 26-ാം വകുപ്പില്‍ മതാവശ്യങ്ങള്‍ക്ക് സ്ഥാപനങ്ങള്‍ ഉണ്ടാക്കാനും സ്വത്ത് ആര്‍ജ്ജിക്കാനുള്ള അവകാശവും ഇരുപത്തിയേഴാം വകുപ്പില്‍ മത പരിപാലത്തിന് വിനിയോഗിക്കുന്ന പണം നികുതിയില്‍ നിന്ന് മുക്തമാക്കാന്‍ അധികാരവും നല്‍കുന്നു 25ാം വകുപ്പ് പോലെ തന്നെ 29ാം വകുപ്പും ഭരണഘടന പ്രദാനിച്ച മത സ്വാതന്ത്ര്യവകാശത്തിന് പ്രധാനമാണ്. രാജ്യത്തെ മത ഭാഷ ന്യൂന പക്ഷങ്ങളുടെ ഭാഷയും സംസ്‌ക്കാരവും നില നിര്‍ത്താനും അതിന് മേലുള്ള അതിനിവേശങ്ങളെ പ്രതിരോധിക്കാനും സാധിക്കും വിധമാണ് ഈ അവകാശങ്ങള്‍ ലബ്ദമാകുന്നത്. അഥവാ ഈ സുകൃത സഹവര്‍ത്തിത്ത അനുച്ഛേദനങ്ങള്‍ ഉള്‍കൊണ്ട നിയമങ്ങളാല്‍ ബന്ധിതമായ ഭരണഘടനയുള്ളപ്പോള്‍ രാഷട്രത്തിന്റെ ഭാവിയില്‍ കരുതികളിച്ചാല്‍ ന്യൂനപക്ഷത്തിന് നിര്‍ഭയം മുന്നേറാം. അതിനുള്ള വഴികാട്ടിയായും സംരക്ഷകനായും ഭരണഘടനയുണ്ടാകും കൂട്ടിന്. പക്ഷേ, ആ സംരക്ഷണത്തിന് അപവാദമായി ഇന്ന് ഉയര്‍ന്ന് വരുന്ന ഏകസിവില്‍ കോഡിന്റെ മുറവിളികള്‍ ഭരണഘടനാപരമായി നാം ശ്രദ്ധയോടെ നീരീക്ഷിക്കുകയും പരിഹാര മാര്‍ഗം അവലംബിക്കുകയും ചെയ്യേണ്ടതുണ്ട്.
ഭരണഘടന വിധിക്കുന്ന എകീകൃത സിവില്‍ കോഡിന്റെ അപ്രായോഗികത...!
എകസിവില്‍ കോഡ് പ്രായോഗിക വത്കരിക്കുകയെന്നത് മോഡിയന്‍ പ്രത്യയശാസ്ത്രത്തിലെ കാലിക വര്‍ത്തമാനങ്ങളാണല്ലോ. അവയോട് ഭരണഘടന എങ്ങിനെ പ്രതികരിക്കുന്നവെന്നത് ന്യൂനപക്ഷം തിരിച്ചിറിഞ്ഞിരിക്കേണ്ട അനിവാര്യ സാഹചര്യമാണ് സംജാതമായിരിക്കുന്നത്. മത പ്രമാണങ്ങള്‍ക്കനുസരിച്ച് പാലിക്കപ്പെടേണ്ട തീര്‍ത്തും വ്യക്തി നിഷ്ടമായ കാര്യങ്ങളില്‍ മാത്രമാണ് വ്യക്തി നിയമങ്ങള്‍ക്ക് സാധുതയുള്ളത്. രാജ്യത്തെ വ്യതിരിക്ത മതങ്ങള്‍ക്കായി ഈ വ്യക്തി നിയമങ്ങള്‍ മതങ്ങള്‍ക്കനുസൃതമായി വ്യതസ്തമയി നില നില്‍ക്കുന്നു. അങ്ങനെ ഹന്ദു മുസ്‌ലിം ക്രൈസ്തവ വ്യക്തി നിയമങ്ങള്‍ അഭംഗുരം നില നിന്ന് പോരുന്നു. 1937 ലാണ് ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ കാലത്ത് ഇസ് ലാമിക്ക് ശരീഅത്ത് ആക്ട് നേരത്തെ സൂചിപ്പിച്ച പരിമിതവും നിര്‍ണിതവുമായ കാര്യങ്ങളില്‍ നിലവില്‍ വരുന്നത്. ഇതോടൊപ്പം സ്‌പെഷല്‍ മാരേജ് ആക്ട് പ്രകാരം മത നിബന്ധനകളില്‍ പ്രതിബദ്ധത ഇല്ലാത്തവര്‍ക്ക് തീര്‍ത്തും മതേതര സ്വഭാവത്തില്‍ വിവാഹം നടത്താനും സാധിക്കുന്ന പൊതു നിയമം ഇന്ത്യയില്‍ ശക്തമയി നില നില്‍ക്കുന്നുണ്ട് താനും. ഇത്തരമൊരു സാഹചര്യത്തില്‍ ചില രാഷ്ട്രീയ അജണ്ടകളുടെ ഭാഗമായി കോമണ്‍ കോഡ് നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യയില്‍ നടക്കുകയാണ്. 1984 ല്‍ ബീഗം ശാബാനു കേസ് ഇത്തരം ഒരു ചര്‍ച്ചയിലേക്ക് നിങ്ങിയപ്പോള്‍ അഭിവന്ദ്യരായ ബനാത്ത് വാല സാഹിബിനെ പൊലുള്ളവരുടെ പക്വമായ ഇടപെടല്‍ കാരണം അന്ന് ആ പ്രതിസന്ധിയെ നമുക്ക് തരണം ചെയ്യാന്‍ സാധിച്ചു. പ്രാഥമിക ചര്‍ച്ചയില്‍ യു.സി. സി നടപ്പിലാക്കണമെന്ന ചിലരുടെ മുറവിളികള്‍ ഭരണഘടന നിര്‍ദ്ദേശക തത്വങ്ങളില്‍ അതിനെ ഉള്‍പ്പെടുത്താന്‍ നിര്‍ബന്ധിതരായി. ഭരണഘടന മൗലികാവകാശങ്ങള്‍ ഹനിക്കുമെന്നതിനാല്‍ ഭരണഘടന നിര്‍ദ്ദേശക തത്വങ്ങളുടെ ഭാഗമായി നില്‍ക്കന്ന 44ാം അനുച്ഛേദത്തിന്റെ സാംഗത്യം ഭരണഘടന നിര്‍മ്മാണ സഭയില്‍ തന്നെ ചൂടെറിയ ചര്‍ച്ചകള്‍ക്ക് ഇടയായിട്ടുണ്ട്. ഖാഈദെമില്ലെത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബ് ബി. പോക്കര്‍ സാഹിബ് തുടങ്ങിയ മുസ് ലിം നേതാക്കളും ഏതാനും ഹൈന്ദവ നേതാക്കളും 44ാം അനുച്ഛേദത്തിന്റെ സാംഗത്യം ചോദ്യം ചെയ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ എല്ലാ ജന വിഭാഗങ്ങള്‍ക്കും സ്വീകാര്യമാകുന്ന കാലത്ത് മത്രം യു.സി.സി യെകുറിച്ച് ആലോചിച്ചാല്‍ മതിയെന്ന ഡോ: അംബേദ്ക്കര്‍ തന്നെ പറഞ്ഞ് കാണാം. എല്ലാവരുടെയും സമ്മദത്തോടെ മാത്രം പ്രായോഗിക വത്കരണം സാധ്യമയ മദ്യ നിരോദനമടക്കമുള്ള നിര്‍ദ്ദേശ തത്വങ്ങളിലാണ് യു.സി.സിയുടെ സ്ഥാനം എന്നത് തന്നെ ഇതിന്റെ അപ്രസക്തി ബോധ്യപ്പെടുത്തുന്നുണ്ട്. ആയാസകരമായ മാനവ മഹാമാരിയുടെ നിരോധനം അഥ വാ മദ്യ നിരോധനത്തിന് പോലും ഒരു കൈ ഞൊടി ചെയ്യാന്‍ ശ്രമിക്കാത്തവര്‍ യു. സി. കോഡ് നടപ്പാക്കാന്‍ ശ്രമിക്കുന്നതിലെ ഭരണീയരുടെ തീവ്രവാദമുഖം സുവ്യക്തം.
ഭരണഘടനയില്‍ പ്രതീക്ഷയര്‍പ്പിച്ച് നിര്‍ഭയം നാം മുന്നോട്ട്!
നവ മോഡലായി കാലത്തിന്റെ കെടുതിപോലെ മോദിയുടെ സംഘപരിവാര്‍ ഇന്ത്യില്‍ അധികാരത്തില്‍ വന്ന് ഫാസിസ്റ്റ് പ്രവര്‍ത്തനങ്ങളുമായി ഗമിച്ച് ന്യൂനപക്ഷത്തിനെതിരെ നിരന്തരം ഉറഞ്ഞ് തുള്ളുന്നു..... നിര്‍ഭാഗ്യകരം..! യു.പിയിലെ മുസ് ലിംകള്‍ക്ക് ഇനിയുംകാര്യങ്ങള്‍ തിരിയാനുള്ള വക തിരിവ് എത്താത്തതില്‍.. ഇത്രയും അജ്ഞതയോടെയാണ് ഇന്ത്യന്‍ മുസ ല്‍മാനും ന്യൂനപക്ഷ സമൂഹവും പ്രതികരിക്കുന്നെങ്കില്‍ മുന്നോട്ടുള്ള പ്രയാണം വളരെ ആയാസകരമാവും. എന്നാല്‍ ഇന്ത്യന്‍ ന്യൂനപക്ഷള്‍ ഉണര്‍ന്ന് ഒന്നായി ചിന്തിക്കുകയും നന്നായി പ്രവര്‍ത്തിക്കുകയും ന്യൂനപക്ഷ സാമുദായിക രാഷ്ട്രീയ വികാസത്തിന് വിദാനമൊരുക്കുകയും വേണം. കേരളത്തിലെ മുസ്‌ലിം ലീഗിനെ പോലെ ഇന്ത്യയില്‍ ഒന്നാകെ മിക്കച്ച ന്യൂനപക്ഷ രാഷട്രീയം ഐക്യത്തോടെ വളരണം. അതങ്ങനെ മതേതര മുന്നണിക്ക് കൂട്ട് പകര്‍ന്ന് ഫാസിസ്റ്റ് വര്‍ഗീയ വാദികളെ ഒറ്റപ്പെടുത്തി കാലിക മുറ വിളികള്‍ക്ക് തിരുത്തെഴുതണം. അതിന് ഇന്ത്യന്‍ എന്ന രാജ്യത്ത് ന്യൂനപക്ഷം മുന്‍ കരുതലോട കരുക്കള്‍ നീക്കിയാല്‍ നാളെയുടെ ഭാവി ഭാസുരമാക്കാം. അഥവാ ഭരണഘടനയില്‍ ഊന്നുക എന്നതാണ് സുകൃത ഇന്ത്യക്കായി ന്യൂനപക്ഷ സമൂഹം പേറുന്ന പരിഹാര മാര്‍ഗം. ഏറ്റവും മനോഹ ഭരണഘടനയുള്ളപ്പോള്‍ അതിന്റെ അന്ത സത്തയിറിഞ്ഞ് പൂര്‍വ്വികരുടെ പാതയില്‍ ഗമിക്കുക. അതെ... ഇന്ത്യയുടെ മജ്ജയിലും മാംസത്തിലുമലിഞ്ഞ ബഹുസ്വരതയും മതേതരത്വവും മത സ്വാതന്ത്ര്യവു കെടാതെ സംരക്ഷിക്കുക.
ഖാഈദെമില്ലെത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബ് ബി. പോക്കര്‍ സാഹിബ് തുടങ്ങിയ മുസ് ലിം നേതാക്കളും ഏതാനും ഹൈന്ദവ നേതാക്കളും 44ാം അനുച്ഛേദത്തിന്റെ സാംഗത്യം ചോദ്യം ചെയ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ എല്ലാ ജന വിഭാഗങ്ങള്‍ക്കും സ്വീകാര്യമാകുന്ന കാലത്ത് മത്രം യു.സി.സി യെകുറിച്ച് ആലോചിച്ചാല്‍ മതിയെന്ന ഡോ: അംബേദ്ക്കര്‍ തന്നെ പറഞ്ഞ് കാണാം.അതിനെതിരെ വരുന്ന ഒറ്റപ്പെട്ട സ്വരങ്ങള്‍ക്ക് ആല്‍പായുസെയുള്ളൂവെന്ന് കാലം തെളിയിക്കും. അതിനൊക്കെ അവസരം ഒരുക്കാന്‍ സുപ്രീം കോര്‍ട്ട് അടക്കമുള്ള നീതിപീഠവും ജൂഡീഷറി സംവിധാനവും കരുത്തായി കൂടെയുണ്ടെന്ന് ആശ്വാസിക്കാം. അഥവാ ഒരു കുല്‍ബുര്‍ഗിയെ കൊല്ലാന്‍ അവര്‍ക്ക് സാധിച്ചേക്കാം. എന്നാല്‍ അവരെഴുതിയ ഒരോ അക്ഷരങ്ങളും ആയിരം കുല്‍ബുര്‍ഗിമാരായി ഘാതകരെ വിടാതെ പിന്തുടരുക തന്നെ ചെയ്‌തേക്കാം. ആള്‍ ഇന്ത്യ മുസ് ലിം പേഴ്‌സണല്‍ ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഹസ്സന്‍ നദ് വി ഈ അടുത്ത് പറഞ്ഞത് പോലെ ഇന്ത്യന്‍ ഭരണഘടനയില്‍ പൂര്‍ണമായി വിശ്വസിക്കുന്നുവെന്നും ഏത് പ്രതിസന്ധിഘട്ടങ്ങളിലും ന്യൂനപക്ഷ പിന്നോക്ക വിഭാഗക്കാരെ അത് സംരക്ഷിക്കുമെന്നും എനിക്കുറപ്പുണ്ട്. അതെ ആ വാക്കുകളില്‍ വിശ്വസിക്കാം. ഇന്ത്യ ആകെ സംഘപരിവാറിന്റെ ഭീതിയില്‍ ഫാസിസ്റ്റ് തീവ്രവാദ പ്രളയം ആര്‍ത്തിരമ്പിയാലും നൂഹ് നബിയുടെ കപ്പലിന്റെ ദൗത്യം പോലെ നമ്മുടെ ഭരണഘടനയും നീതി പീഠവും ന്യൂന പക്ഷത്തിന്റെ രക്ഷക്കെത്തും എന്ന് പ്രതീക്ഷയോടെ സ്വതന്ത്ര്യത്തിന്റെ കനിയായി പൂത്തുലഞ്ഞ് സുകൃത സൗഹാര്‍ദ ഇന്ത്യ പുലരട്ടെ എന്ന പ്രാര്‍ത്ഥനയോടെ.....

0 Comments