ലിബറല്‍ രീതിശാസ്ത്രം ഉപയോഗിച്ച് കൊണ്ട് മതത്തെ വേട്ടയായി ധാര്‍മ്മികതയില്ലാത്ത മനുഷ്വത്വം സൃഷ്ടിക്കാന്‍ ശ്രമിക്കുമ്പോഴും, ഒരു വശത്തേക്ക് മാത്രം ചെരിയുന്ന ആവിഷ്‌ക്കാര സ്വാതന്ത്ര്യം നിര്‍മ്മിക്കപ്പെടുമ്പോഴും മത നിരാസം പരസ്യമായ രഹസ്യമാക്കി വെക്കുക്കയും ചെയ്യുന്നത് ഇടത് ലിബറല്‍ കാഴ്ചപ്പാടുകളെ, വൈരുദ്ധ്യമായ നിലപാടുകളെ പൊളിച്ചെഴുതുകയാണിവിടെ
ആട്ടിന്‍കൂട്ടത്തെ വേട്ടയാടാനെത്തിയ ചെന്നായക്കൂട്ടം വഴിയില്ലെന്നു കണ്ടപ്പോള്‍, ഇടയന്റെ വീടിനു മുന്നില്‍ ആട്ടിന്‍പറ്റങ്ങള്‍ക്കായി സ്വാതന്ത്ര്യ സമരം പ്രഖ്യാപിച്ചുവത്രെ. ചെന്നായ്ക്കളുടെ ഈ സ്‌നേഹം കണ്ടു ആട്ടിന്‍കൂട്ടവും ഇടയനും അന്ധാളിച്ചു. പിന്നെ, കുറെയൊക്കെ ശരിയല്ലേയെന്നായി ചിലര്‍. സംരക്ഷകനും സ്‌നേഹിയുമായ ആ ഇടയനെ അവര്‍ ശത്രുവായി തെറ്റിദ്ധരിച്ചു.തടവറകള്‍ പൊളിച്ചു, സ്വാതന്ത്ര്യം നേടാനുള്ള മുറവിളികളായി. ചെന്നായ്ക്കള്‍ പോലും അനുകൂലമാവുമ്പോള്‍,ഇടയനൊപ്പം ചേര്‍ന്നുനിന്ന കൂടപ്പിറപ്പുകളെ അവര്‍ പിന്തിരിപ്പന്‍ ആടുകളെന്നു വിളിച്ചു. ഒടുവില്‍ വേലിപൊട്ടിച്ചു കൊട്ടിഘോഷിച്ച സ്വാതന്ത്ര്യം പ്രഖ്യാപിക്കപ്പെട്ടു. പിന്നെ, ആടുകളുടെ പച്ച മാംസ ഗന്ധമാണ് മണത്തത്.അതു കണ്ടു പാവം ഇടയനും 'ഒറ്റുകാരായ ആട്ടിന്‍പറ്റങ്ങളും' സഹതാപത്തോടെ കണ്ണുനിറച്ചു....
ഒരു തരം ലിബറല്‍ ബോധം പൊതുസമൂഹത്തില്‍ രൂപപെടുത്തിയെടുക്കാന്‍ ഇടത്-ലിബറല്‍ ശ്രമിക്കുന്നുണ്ട്. അതിന് കാര്യമായ ചരട് വലികളും മറ്റും നടത്തുന്നുണ്ടെങ്കിലും കാര്യമായ വിജയം കാണുന്നില്ല എന്നതാണ് വസ്തുത. പൊതുവെ എല്ലാ കാര്യത്തേയും ഒരു ലിബറല്‍ രീതിയില്‍ മാത്രം കാണുന്ന ജനറേഷനെ സൃഷ്ടക്കുന്നതിന് വേണ്ടി പല തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്ന് കേരളത്തില്‍ നടക്കുന്നുണ്ട്. സാഹിത്യത്തിലായാലും സിനിമയിലായാലും ഒരു മതേതര മനുഷ്യനായി ചിത്രീകരിച്ച് മനുഷ്യനെ ഉള്‍കൊള്ളിപ്പിക്കുന്ന രീതി വളര്‍ത്തിയെടുക്കുന്നതില്‍ അവര്‍ മുന്നോട്ട് പോകുന്നുണ്ട്. മതം അനുശാസിക്കുന്ന രീതിയില്‍ നിന്നും വ്യതിചലിപ്പിച്ച് പുരോഗമന ആശയം സ്വീകരിക്കാനും അതിലൂടെ മതത്തെ അകറ്റിനിര്‍ത്താനുമുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
അതിന് ഉദാഹരണമാണ് അടുത്തകാലത്തായി നടന്ന വത്തക്ക സമരം. പ്രമുഖ കോളേജിലെ അധ്യാപകന്‍ താന്‍ പറയുന്ന ആശയങ്ങള്‍ ഉള്‍കൊള്ളാന്‍ കഴിയുന്ന ശ്രോദാക്കള്‍ ഉണ്ടായിരിക്കെ സ്ത്രീ വസ്ത്രധാരണയെ കുറിച്ചും പുരുഷ ഹെയര്‍സ്റ്റൈലിനെ കുറിച്ചും സംസാരിച്ചതിന്റെ പേരില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തി എന്നാരോപിച്ച് കേസെടുക്കുകയുണ്ടായി. തങ്ങള്‍ക്ക് ആവശ്യമായ ഭാഗങ്ങള്‍ മാത്രം പ്രസംഗങ്ങളില്‍ നിന്നും അടര്‍ത്തിയെടുക്കുകയും അതിലൂടെ വിവാദങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു ഈ പുരോഗമന ഇടത്-ലിബറല്‍ മതേതരവാദികള്‍. അതൊക്കെ തങ്ങള്‍ക്കും ഏറ്റെടുക്കാന്‍ പറ്റുന്ന വിഷയമാണ് എന്ന് മനസ്സിലാക്കി ഫെമിനിസ്റ്റുകളും അതില്‍ പിടിച്ച്തൂങ്ങി. അതിന്റെ പേരില്‍ രൂപപ്പെട്ട വത്തക്ക സമരം ഓട്ടേറെ ചര്‍ച്ചകള്‍ക്ക് വിധേയമായതാണ്. അത്തരം സ്ത്രീവിരുദ്ധതയക്ക് എതിരായി പ്രവര്‍ത്തിക്കുന്ന കൂട്ടരെ സംഘപരിവാറിന്റെ ഘര്‍വാപ്പസിക്ക് ഇരയായി ജീവിച്ച ഹാദിയക്ക് നല്‍കാന്‍ കഴിഞ്ഞില്ല. കത്‌വയില്‍ കൊല്ലപ്പെട്ട ആസിഫക്ക് വേണ്ടി ഇവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അതാണ് ഇടത്-ലിബറലിന്റെ സ്ത്രീവിരുദ്ധതയിലുള്ള ഇരട്ടത്താപ്. ഇതെല്ലാം ഒരു തരം കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ഭാഗമാണ്.
വളഞ്ഞൊടിഞ്ഞ ആവിഷ്‌ക്കാര സ്വാതന്ത്ര്യം
രാക്ക് രാമാനം ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് വാദിക്കുന്ന കമ്മ്യൂണിസത്തെ ഒന്ന് അടുത്ത് അറിഞ്ഞ് മനസ്സിലാക്കിയാല്‍ നന്നാവും. സി.പി.എം ന്റെ അരുംകൊലകള്‍ക്ക് വിധേയമായ ടി.പി ചന്ദ്രശേഖറിന്റെ ജീവിതം ആസ്പതമാക്കി പുറത്തിറങ്ങിയ സിനിമ പുറത്തിറാക്കാന്‍ വിസമ്മദിച്ച് ആവിഷ്‌ക്കാര സ്വാതന്ത്ര്യം കാട്ടിയവരാണ് കമ്മ്യൂണിസ്റ്റ്. 51 വെട്ടുകള്‍ എന്ന പേരില്‍ പുറത്തിറങ്ങിയ സിനിമ പുറം ലോകമറിയുന്നതിനെ അവര്‍ ഭയന്നു. അതെല്ലാം അതിന്റെ രാഷ്ട്രീയമാനങ്ങള്‍. ഈ വിഷയത്തില്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യം പറയാന്‍ ആര്‍ക്കും സാധിച്ചില്ല. കമ്മ്യൂണിസത്തിന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് ഇതൊടെ അറുതിവരുന്നില്ല. കുറച്ചുകാലം മുമ്പ് സന്തോഷ് മാധവന്‍, ഭദ്രാനന്ദന്‍ തുടങ്ങി ചിലര്‍ അധോലോക ഏര്‍പ്പാടുകളും സാമ്പത്തിക വ്യവഹാരങ്ങളുമായി രംഗത്തുവന്നു. കേസും ബഹളവുമായി.
പൊതുവെ എല്ലാ കാര്യത്തേയും ഒരു ലിബറല്‍ രീതിയില്‍ മാത്രം കാണുന്ന ജനറേഷനെ സൃഷ്ടക്കുന്നതിന് വേണ്ടി പല തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്ന് കേരളത്തില്‍ നടക്കുന്നുണ്ട്. സാഹിത്യത്തിലായാലും സിനിമയിലായാലും ഒരു മതേതര മനുഷ്യനായി ചിത്രീകരിച്ച് മനുഷ്യനെ ഉള്‍കൊള്ളിപ്പിക്കുന്ന രീതി വളര്‍ത്തിയെടുക്കുന്നതില്‍ അവര്‍ മുന്നോട്ട് പോകുന്നുണ്ട്. മതം അനുശാസിക്കുന്ന രീതിയില്‍ നിന്നും വ്യതിചലിപ്പിച്ച് പുരോഗമന ആശയം സ്വീകരിക്കാനും അതിലൂടെ മതത്തെ അകറ്റിനിര്‍ത്താനുമുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.അതിനെതിരെ സമരവുമായി ഡിവൈഎഫ്‌ഐ രംഗത്തുവന്നു. പക്ഷേ അവര്‍ വ്യാജസന്ന്യാസി വേട്ടയുടെ പേരില്‍ സന്തോഷ് മാധവനെയും ഭദ്രാനന്ദയെയും ഒന്നും ചെയ്തില്ല. ആ പേരില്‍ കേരളത്തില്‍ ആക്രമിക്കപ്പെട്ടത് ജനനന്മക്കുവേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന സാധാരണ സന്യാസിമാര്‍ ആയിരുന്നു. കാരണം, മുമ്പ് (ജയവിജയ) ജയന്‍ ചെയ്തതു തന്നെ; മതവും സാംസ്‌ക്കാരവും പഠിപ്പിച്ചു. ഇടുക്കിയില്‍ വനവാസികളുടെ ഇടയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഒരു സന്ന്യാസിയെ പെരുവഴിയിലിട്ട് മര്‍ദ്ദിച്ചു. താടിയും മുടിയും വലിച്ചുപറിച്ചു. കണ്ണൂര്‍ ജില്ലയുടെ വടക്കേയറ്റത്ത് ചീമേനിക്കടുത്ത് കിണര്‍മുക്ക് എന്ന ഗ്രാമത്തില്‍ വിനുസ്വാമി എന്നൊരു സാധുചെറുപ്പക്കാരന്‍ തനിക്കു പാരമ്പര്യമായി കിട്ടിയ സ്ഥലത്ത് ഒരു ആശ്രമം കെട്ടി വായനയും ധ്യാനവുമായി കഴിഞ്ഞിരുന്നു. സന്യാസിവേട്ടയുടെ ഭാഗമായി ഈ ആശ്രമവും അതിലുണ്ടായിരുന്ന ആയിരക്കണക്കിന് ഗ്രന്ഥങ്ങളും തീയിട്ടുനശിപ്പിച്ചു. എന്നുമാത്രമല്ല ഈ ചെറുപ്പക്കാരനെ പെരുവഴിയില്‍ പിടിച്ചുനിര്‍ത്തി താടിയും മുടിയും വെട്ടി, ക്ഷൗരം ചെയ്ത് മര്‍ദ്ദിച്ചു. ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തിന്റെ പ്രവാചകന്മാരെ ഇതിനു പ്രേരിപ്പിച്ചത് മറ്റൊരു രഹസ്യമാണ്. ഈ അവധൂതന്‍ മുമ്പ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്നു. വെളിവുണ്ടായപ്പോള്‍ വിപ്ലവം ഉപേക്ഷിച്ച് സന്ന്യാസിയായി. കമ്മ്യൂണിസം ഉപേക്ഷിച്ച് അതിനു വിരുദ്ധമായ ജീവിതം നയിക്കുന്നവരെ ഉന്മൂലനം ചെയ്യുന്നതിനെയാണല്ലോ ആവിഷ്‌ക്കാരസ്വാതന്ത്ര്യമെന്ന് പാര്‍ട്ടിയുടെ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത്. ഇത്രയൊക്കെയായിട്ടും കേരളത്തിലെ ബുദ്ധിജിവികളില്‍ പലരും ഈ കമ്മ്യൂണിസ്റ്റ് തേറ്റ തിരിച്ചറിയുന്നില്ല. അഥവാ അടികൊള്ളാന്‍ അവരുടെ 'കുടുംബപാരമ്പര്യം' അനുവദിക്കുന്നില്ല. കേരളത്തിന്റെ മഹാകവി, ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസകാരന്‍, അക്കിത്തത്തിന്റെ കവിത പാഠപുസ്തകത്തില്‍ ചേര്‍ക്കുന്നതിനു തീരുമാനിച്ചു. അതിലെ ഒരു വാക്ക് കമ്മ്യൂണിസക്കാര്‍ക്ക് സഹിച്ചില്ല. 'അമ്പാടിക്കണ്ണന്‍' എന്നതായിരുന്നു ആ വാക്ക്. കമ്മ്യൂണിസ്റ്റ് വിദ്യാഭ്യാസമന്ത്രി ഇടപെട്ട് കവിയുടെ അനുമതിയില്ലാതെ ആ വാക്കു തിരുത്തി ഞാവല്‍പ്പഴം എന്നാക്കി. ഒരു കവിതാശകലത്തിലെ അമ്പാടിക്കണ്ണന്‍ എന്ന ഒരു വാക്കുപോലും സഹിക്കാന്‍ കഴിയാത്തവര്‍ ആണ് ആവിഷ്‌ക്കാരസ്വാതന്ത്ര്യപ്പോരാളികള്‍! പയ്യന്നൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തു സംസാരിച്ച സക്കറിയായെ കമ്മ്യൂണിസക്കാര്‍ തല്ലി. എന്തിനും ഏതിനും ഹിന്ദുപ്രസ്ഥാനങ്ങളെ തെറിവിളിക്കാന്‍ പാര്‍ട്ടിയുടെ നാവായി ഉപയോഗിച്ചിരുന്നത് സക്കറിയയുടെ നാവായിരുന്നു. ആ നാവില്‍നിന്ന് അറിയാതെ പാര്‍ട്ടിക്കെതിരെ വന്ന ഒരു വാക്ക് സക്കറിയയുടെ ജാതകം തിരുത്തി. അര്‍ഹിക്കുന്നവരുടെ കൈകളില്‍ നിന്ന് കഥാകാരന് ഗുരുദക്ഷിണ കിട്ടി. കിട്ടാനുള്ളതു കിട്ടിയപ്പോള്‍ സക്കറിയാ സംതൃപ്തിയോടെ മടങ്ങി. പാര്‍ട്ടിയെ വിമര്‍ശിച്ചു എന്ന ഒറ്റക്കാരണത്താല്‍ മലയാളത്തിന്റെ മറ്റൊരു കഥാകാരനായ സി. വി. ബാലകൃഷ്ണനും കിട്ടി പാര്‍ട്ടിയുടെ തലോടല്‍. കണ്ണൂര്‍ ജില്ലയില്‍ നിന്നു തന്നെയാണു കിട്ടിയത് എന്നതില്‍ സാക്ഷരകേരളത്തിന് അഭിമാനിക്കാം. കാരണം കണ്ണൂരാണല്ലോ ജനാധിപത്യത്തിന്റെ ശ്രീ കോവില്‍! വടക്കേ മലബാറില്‍ പയ്യന്നൂര്‍ എന്നൊരു സ്ഥലം. അവിടെ അന്നൂര്‍ എന്ന ഗ്രാമം. സാംസ്‌ക്കാരികമായ പാരമ്പര്യവും പാരമ്പര്യത്തെ തിരിച്ചറിയുന്ന കുറെ ആള്‍ക്കാരും താമസിക്കുന്ന ഇടം. കണ്ണുകാണാത്ത കുറെ കമ്മ്യൂണിസക്കാരും. വടക്കേ മലബാറിലെ നാടന്‍ കലകളെക്കുറിച്ചു ഗവേഷണം നടത്തിയ ഒരു പ്രൊഫസര്‍ അവിടെ താമസിക്കുന്നു. താന്‍ പഠിക്കുകയും മനസിലാക്കുകയും ചെയ്ത ജ്ഞാനം വരുംതലമുറക്കു പകര്‍ന്നുനല്‍കാന്‍ പരമ്പരാഗത രീതിയില്‍ ഒരു കളരി സ്ഥാപിച്ചു. തെയ്യത്തെക്കുറിച്ചും അതിന്റെ ആത്മീയ ദാര്‍ശനിക തലങ്ങളെക്കുറിച്ചും പഠിപ്പിച്ചുതുടങ്ങി. ഇവയിലൊക്കെ അടങ്ങിയിരിക്കുന്നത് വേദോപനിഷത്തുകളിലെ ആശയങ്ങളെന്ന് കുട്ടികളെ പഠിപ്പിച്ചു. കമ്മ്യൂണിസക്കാര്‍ക്ക് ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തിന്റെ അടിയന്തരാവശ്യം ബോധ്യപ്പെട്ടു. പറഞ്ഞും പഠിപ്പിച്ചും വരുന്നത് ഹിന്ദുത്വമാണല്ലോ. കമ്മ്യൂണിസക്കാരുടെ ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തില്‍ ഹിന്ദുത്വാശയങ്ങളെപെടുത്തിയിട്ടില്ല. അന്നൂരില്‍ കളരി നടത്തിയ ഡോ: ആര്‍. സി. കരിപ്പത്ത് എന്ന തെയ്യം കലാപണ്ഡിതനെ പാര്‍ട്ടിക്കാര്‍ ചെന്നുകണ്ടു. കമ്മ്യൂണിസത്തില്‍ ഇല്ലാത്തതൊന്നും പഠിപ്പിക്കാന്‍ പാടില്ല എന്നു കല്‍പിച്ചു. ഒരധ്യാപകനെന്ന നിലക്ക്, അവരെ പലരെയും പഠിപ്പിച്ചിട്ടുള്ള ആളായതുകൊണ്ട് കൂടുതല്‍ ഭീഷണി ഉണ്ടാകില്ല എന്നു ധരിച്ചു; പഠിപ്പിക്കല്‍ തുടര്‍ന്നു. ഭീഷണിയുടെ ആവര്‍ത്തനം, പഠിപ്പിക്കലിന്റെ തുടര്‍ച്ച. ഒടുവില്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യം നടപ്പാക്കാന്‍ പാര്‍ട്ടി കല്‍പിച്ചു. വിപ്ലവകാരികള്‍ കളരിക്കു തീയിട്ടു. പ്രൊഫസര്‍ പോലീസില്‍ കേസുകൊടുത്തു. ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ പോലീസ് ഓഫീസര്‍ പ്രൊഫസറെ തേടിയെത്തി; നീതിയുമായല്ല. അധ്യാപകന്‍ അന്നൂരില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്നും പരാതി കിട്ടിയിട്ടുണ്ടെന്നും പറഞ്ഞു. ഗുരുഭൂതന് സമസ്താപരാധം പറയേണ്ടിവന്നു. ഞാന്‍ കളരി കെട്ടിയിട്ടില്ല, കുട്ടികളെ പഠിപ്പിച്ചിട്ടില്ല, ആരും എന്നെ ഭീഷണിപ്പെടുത്തിയിട്ടില്ല, ആരും എന്റെ കളരി കത്തിച്ചിട്ടുമില്ല. അങ്ങനെ ഡോ: ആര്‍. സി. കരിപ്പത്തിന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യവും കമ്മ്യൂണിസക്കാര്‍ സംരക്ഷിച്ചു. ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ആവിഷ്‌ക്കാരസ്വാതന്ത്ര്യസംരക്ഷണം കേരളത്തില്‍ അവര്‍ നടത്തിയിട്ടുണ്ട്. ലോക കമ്മ്യൂണിസ്റ്റ് ചരിത്രവും വ്യത്യസ്തമല്ല. എന്നിട്ടും ഇവര്‍ക്കെങ്ങനെയാണ് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെപ്പറ്റി വാതോരാതെ പറയാന്‍ കഴിയുന്നത്? പ്രധാന കാരണം, ആത്മാഭിമാനം എന്നൊന്ന് കമ്മ്യൂണിസക്കാരന് ആവശ്യമില്ല എന്നുള്ളതാണ്. അതുള്ളവര്‍ക്കാണ് അറപ്പുണ്ടാവുക. മറ്റൊന്ന് വിദ്വേഷം പ്രാണവായൂ ആകണം. സത്യത്തിന്റെ ശത്രുക്കളാവുക എന്ന ഗുണമാണ് മറ്റൊന്നുവേണ്ടത്. ഇവ മൂന്നും ചേര്‍ന്നാല്‍ മടികൂടാതെ ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തിന്റെ സംരക്ഷകരും പ്രവാചകരുമാകാം. അതാണ് കമ്മ്യൂണിസം നമ്മെ ബോധ്യപ്പെടുത്തുന്നത്.
അവസാനമായി പുറത്തിറങ്ങിയ കലോത്സവനാടകം കിത്താബിലൂടെ പറയാന്‍ ശ്രമിച്ചതും അത് തന്നെയായിരുന്നു. ആവിഷ്‌ക്കാരത്തിന് വേണ്ടി മുറവിളി കൂട്ടുന്നു. ഇടത്പക്ഷ ലിബറല്‍ അനുഭാവികളുടെ വിദ്യാര്‍ത്ഥി സംഘടനകളുടെ പിന്തുണ നല്‍കികൊണ്ട് രംഗത്ത് വന്നതും ഇതിനോട് കൂട്ടി വായിക്കണം. കിത്താബിലൂടെ പറയാന്‍ ആഗ്രഹിച്ച ആശയത്തോട് അംഗീകരിക്കുകയാണ് ഞങ്ങള്‍, ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനായുള്ള സമരമിനിയും ഉയര്‍ത്തുകയാണ്. പ്രിയപ്പെട്ടസഖാവേ, ഓരോ മതത്തിനും അതിന്റെതായ ആദര്‍ശങ്ങളും ആശയങ്ങളുമുണ്ടാവും. ഓരോ മതത്തിനും പ്രത്യയ ശാസ്ത്രത്തിനും അതിന്റെതായ നിയമങ്ങളുണ്ടാകില്ലേ..? മാര്‍ക്‌സിയന്‍ കാഴ്ച്ചപ്പാടിന്റെ അടിത്തറയായ വൈരുദ്ധ്യാത്മക ഭൗതികവാദവും, സാമ്പത്തിക വീക്ഷണവുമൊക്ക മാറ്റിത്തിരുത്തണമെന്ന് ആരെങ്കിലും മുറവിളി കൂട്ടിയാല്‍ നിങ്ങള്‍ തിരുത്തുമോ..? കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റൊ തിരുത്തുമോ..? ഇവിടെ, പ്രശ്‌നം ഇസ്ലാമിനെ അങ്ങിനെ ചിത്രീകരിച്ചു എന്നതല്ല, മറിച്ചു, കാലങ്ങളായി മലയാളി മുസ്ലിംകളെ പ്രാകൃതരാക്കി ചിത്രീകരിച്ചു, അവര്‍ അപരിഷ്‌കൃതരും, കാമവെറിയന്മാരും, പിന്തിരിപ്പന്മാരും ആണെന്ന് വരുത്തി തീര്‍ക്കാന്‍ ഏതൊക്കെ വാര്‍പ്പുമാതൃകള്‍ ആണോ ഉപയോഗിച്ചു പോരുന്നത് അവയെ അതേ രൂപത്തില്‍ പൂര്‍വാധികം ശക്തമായി പുനരുത്പാദിപ്പിക്കുന്നു ആ നാടകം എന്നതാണ്, അതിന് സ്‌കൂള്‍ കലോത്സവം പോലുള്ളപൊതുവേദി ഉപയോഗിക്കപ്പെടുന്നു എന്നതാണ്.
ഇസ്ലാമില്‍ സ്ത്രീകള്‍ക്ക് നിസ്‌കാരത്തിന് വേണ്ടി ബാങ്ക് വിളിക്കല്‍ സുന്നത്തില്ല. അത് ഇസ്ലാമിലെ നിയമമാണ്. ബാങ്ക് കൊടുക്കാനുള്ള അവകാശത്തിന് എവിടെയാണ് മുസ്ലിം സ്ത്രീകള്‍ സമരം ചെയ്തത്?
പിന്നെന്തിനാണ് ഇത്തരമൊരു അനാവശ്യ പ്രമേയം വെച്ച് മതവിശ്വാസികള്‍ക്കിടയില്‍ ഛിദ്രത ഉണ്ടാക്കുന്നത്..? പിന്നെ, സ്വര്‍ഗത്തില്‍ ഹൂര്‍ലീങ്ങള്‍ ഉള്ളത് പോലെ സ്ത്രീകള്‍ക്ക് ആരുമില്ലാത്തത് കൊണ്ട് സ്വര്‍ഗത്തില്‍ പോകാന്‍ താത്പര്യമില്ലാത്ത മകള്‍ ബാങ്ക് കൊടുക്കുന്നത് എന്തിനാണെന്നറിയില്ല!. കത്തിയേന്തിയ മൊല്ലാക്കയെ കണ്ടതിലേറെ കഠാരയേന്തിയ സഖാക്കളെ കണ്ടിട്ടുണ്ടാവും വടകരക്കാര്‍. അങ്ങനെ കഠാരയേന്തിയ കുറെ സഖാക്കളാണ് ടി.പിയെ കൊന്ന് കളഞ്ഞത്. ടി.പിയുടെ ജീവിതം ഇതിവൃത്തമാക്കിയുള്ള ആ നാടകം കളിക്കാനിറങ്ങിയാല്‍ മതി ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ വക്താക്കളായ മുഴുവന്‍ സഖാക്കളുടെയും ടെമ്പര്‍ തെറ്റാന്‍. സഖാവ് എ.കെ.ജി യുടെ ഒളിവുജീവിതം നാടകമാക്കി അവതരിപ്പിക്കാന്‍ നോക്കിയാലുള്ള അവസ്ഥയൊന്ന് ആലോചിച്ചു നോക്കൂ.
അങ്ങനെയൊരു നാടകം ജില്ലാ കലോത്സവം പോയിട്ട് വടകര വിട്ട് പോവുമോ? പറഞ്ഞു വരുന്നത് എല്ലാവര്‍ക്കും വിലപ്പെട്ട മതവിശ്വാസങ്ങളും മൂല്യങ്ങളുമുണ്ട്. അതിനെയിങ്ങനെ പരസ്യമായി പരിഹസിച്ചും അവഹേളിച്ചും നാടകം കളിക്കുന്നതാണ് ആവിഷ്‌കാര സ്വാതന്ത്ര്യമെങ്കില്‍ അതിനോട് വിയോജിക്കാനേ
കഴിയൂ ഈ ആവിഷ്‌കാര സ്വാതന്ത്ര്യം ഒരു വശത്തേക്ക് മാത്രം ആളെ കൊണ്ടുപോകുന്ന തെരുവാണെന്നുറപ്പാണ്.
ചുരുക്കത്തില്‍ കിത്താബ് എന്ന നാടകം അവതരണാനുമതി നിഷേധിക്കപ്പെടുന്നത് ഇടത് ആഭിമുഖ്യമുള്ള സ്‌കൂള്‍ അധികൃതര്‍, മൗലിക കൃതിയുടെ രചയിതാവ് ഉണ്ണി.ആര്‍, ഇടതുപക്ഷത്തിന്റെ കയ്യിലുള്ള പൊതുവിദ്യാഭ്യാസ വകുപ്പ്, കേരളാ ഹൈക്കോടതി എന്നീ ഭരണസംവിധാനങ്ങള്‍ ചേര്‍ന്നാണ്. പക്ഷെ പത്രവാര്‍ത്തകളും ഇടത് സംഘടന ഡിഫിയും വെല്ലുവിളിക്കുന്നതും പ്രതിസ്ഥാനത്തു നിര്‍ത്തുന്നതും മുസ്‌ലിം മതമൗലികവാദികളെയാണ്. പിന്നെ ആര്‍ക്കെതിരെയാണ് ഈ പ്രതിഷേധങ്ങളൊക്കെ. ആര്‍ക്കുമറിയില്ല. എല്ലാം എതിരിസമാണ്. ആവിഷ്‌കാരം, സഹിഷ്ണുത തുടങ്ങി നൂറായിരം പദപ്രയോഗങ്ങളുടെ മൊത്തകുത്തക ഇക്കൂട്ടര്‍ക്ക് ആരാണേല്പിച്ച് കൊടുത്തത് എന്നുമറിയില്ല. സാഹിത്യ മോഷ്ടാവിനെ സ്‌കൂള്‍ കലോത്സവത്തിന്റെ വിധികര്‍ത്താവാക്കുന്നതില്‍ സൈദ്ധാന്തികരുടെ നിലപാടെന്താണ് എന്നന്വേഷിക്കൂ. ടി.പി 51 ഇപ്പോഴും പെട്ടിക്കകത്തിരിക്കുന്നതിന്റെ കാരണമന്വേഷിക്കൂ. വി.ടി ബല്‍റാമിന്റെ ഓഫീസ് അടിച്ചു തകര്‍ത്തതെന്തിനാണെന്നന്വേഷിക്കൂ. കിതാബിലെ കൂറയെ കൂവിതോല്പിക്കുന്നതെന്തിനാണെന്നന്വേഷിക്കൂ. വെറും അന്വേഷണങ്ങള്‍ മാത്രമായി ഇവയൊക്കെ അവശേഷിക്കും. സൈദ്ധാന്തികര്‍ മത തീവ്രവാദികള്‍ക്കെതിരെ അല്ലാഹുവിന്റെ ചിത്രം വരച്ചു പ്രതിഷേധിക്കുന്ന തിരക്കിലാണ്. ഫഌഷ് മോബ് മേളകള്‍ക്ക് പോസ്റ്റാറടിച്ച് കൂട്ടുകയാണവര്‍. അവര്‍ തന്നെ അവസരം മുടക്കിയ കിതാബിന് പ്രതിഷേധത്തിന്റെ അരങ്ങൊരുക്കുകയാണവര്‍. സഖാവേ, നിങ്ങളുടെ ഈ വരട്ട് ചൊറി ഒരിക്കലും ബേദമാവാതിരിക്കട്ടെ.
കമ്മ്യുണിസവും ഹിന്ദുത്വയും യുക്തിവാദത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. താത്വികമായി ഭാരതീയ നിരീശ്വര വാദങ്ങള്‍ ഹൈന്ദവ സംസ്‌കാരത്തിന്റെ ഭാഗമായി ഉടലെടുത്തിട്ടുണ്ട്. കമ്മ്യുണിസ്റ്റ് പ്രസ്ഥാനം രൂപപ്പെടുത്തിയ നാസ്തിക വിഭാഗങ്ങളെ കുറിച്ച് അധികം പറയേണ്ടത് തന്നെയില്ല. പക്ഷെ മതവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറ്റവും അപകടം കമ്മ്യുണിസമാണ് എന്നത് ബുദ്ധിയുള്ളവരൊക്കെ സമ്മതിക്കും. കാരണം ലോകത്തെ നശിപ്പിക്കാന്‍ ഏറ്റവും കൂടുതല്‍ കഴിഞ്ഞ നൂറ്റാണ്ടുകളില്‍ ശ്രമിച്ചത് ഈ പ്രസ്ഥാനങ്ങളാണ്. സംഘികളെ സംബന്ധിച്ചിടത്തോളം അധികാരത്തിലെത്താനുള്ള മാര്‍ഗങ്ങളും, മാധ്യമങ്ങളും മാത്രമാണ്. വേദങ്ങളും, ദൈവങ്ങളും, മതങ്ങളുമെല്ലാം തരാതരം പോലെ കൂടെ കൂട്ടിയും, വലിച്ചെറിഞ്ഞും അവര്‍ വേഷം മാറും, അവര്‍ക്ക് അധികാരം മാത്രമാണ് പഥ്യം. പക്ഷെ പ്രത്യയശാസ്ത്ര പരമായി മതങ്ങള്‍ മനുഷ്യ വര്‍ഗത്തിന് ആപത്താണ് എന്ന് ജല്പിക്കുകയും അത് വിപാഠനം ചെയ്യാന്‍ അണികളോട് കല്പിക്കുകയും ചെയ്തത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളാണ്.
നേതൃത്വനിരയിലുള്ള പാര്‍ട്ടി ഭാരവാഹികളും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും ലളിതമായ ജീവിത ശൈലിസ്വീകരിക്കണമെന്നും അവര്‍ അവരുടെ കുടുംബാംഗങ്ങള്‍ക്കോ ബന്ധുക്കള്‍ക്കോ വേണ്ടി ചെലവേറിയ വിവാഹ ചടങ്ങ് നടത്തിക്കൂടാ, സ്ത്രീധനം വാങ്ങരുത്, അവര്‍ മതപരമായ ചടങ്ങുകള്‍ സംഘടിപ്പിക്കുകയോ മതാനുഷ്ഠാനങ്ങള്‍ സ്വയം ചെയ്യുകയോ അരുത്.വിദ്യാലയങ്ങളിലേക്ക് അറിവ് നുകരാന്‍ വരുന്ന നിഷ്‌കളങ്കരായ വിദ്യാര്‍ത്ഥികളുടെ മനസ്സുകളിലേക്ക് വര്‍ഗ്ഗീയതയെയും ഫാസിസത്തെയും വിശഭീജങ്ങളാക്കി പാഠപുസ്തകത്തിലൂടെ വിളമ്പുന്നതിന്റെ ഉദ്ധേശം ഇവിടെ ആര്‍ക്കും മനസ്സിലാവാഞ്ഞിട്ടല്ല. വളര്‍ന്നുവരുന്ന തലമുറക്ക് വര്‍ഗീയ ചിന്തകളും ആശയങ്ങളും പന്തലിക്കാന്‍ വളംവെച്ചുകൊടുക്കുകയല്ലേ നിങ്ങള്‍ ചെയ്യുന്നത്. വര്‍ഗീയത വളര്‍ത്തുകയല്ലേ നിങ്ങളുടെ ലക്ഷ്യം.? ആ നിങ്ങളാണ് വര്‍ഗീയത തുലയട്ടെ... എന്നാക്രാശിക്കുന്നത്. എല്ലാം എതിരിസമാണ്. രാഷ്ട്രീയ രംഗത്ത് സ്ത്രീകളെ തളച്ചിടുന്ന വിഭാഗമാണ് മുസ്ലിംങ്ങള്‍ എന്നാക്രാശിക്കുന്നവര്‍, പരാതിപ്പെടുന്നവര്‍ പൊളിറ്റ് ബ്യൂറോയില്‍ അംഗങ്ങളില്‍ എത്ര സ്ത്രീകള്‍ ഉണ്ട്. മന്ത്രി സഭയില്‍ എത്ര സ്ത്രീകള്‍ ഉണ്ട്. അത് കൊണ്ട് തിരുത്താന്‍ നിങ്ങളില്‍ തന്നെ ധാരാളം കിടക്കുന്നു..അത് തിരുത്തിയിട്ട് പോരേ ബാക്കിയുള്ള മതങ്ങളെയൊക്കെ തിരുത്തുന്നത്? അത് കൊണ്ട് പ്രിയപ്പെട്ട സഖാവേ..?
നിങ്ങള്‍ക്ക് രാഷ്ട്രീയ കാര്യങ്ങള്‍ എമ്പാടും ചെയ്യാനുണ്ട്..... അതും മാന്യമായ രീതിയില്‍
ആണെങ്കില്‍ മാത്രം.... മതത്തിന്റെ വിഷയങ്ങളില്‍ ഇടപെടാന്‍ മതം പഠിച്ചവര്‍ തന്നെ ധാരാളമുണ്ട്. അതാത് മതങ്ങളുടെ കാര്യം അതിലെ പണ്ഡിതന്‍മാര്‍ തന്നെ കൈകാര്യം ചെയ്യട്ടെ...
ഇടതു സുഹൃത്തുക്കള്‍ ഘോരഘോരം കണ്ണീരും കിനാവും ചേര്‍ത്തു സിദ്ധാന്തിച്ചു കൊണ്ടിരിക്കും. കാര്യമാക്കണ്ട. നട്ടുച്ചക്ക് ഇരുട്ടിയെന്നു പറയാനും അപ്പോള്‍ കണ്ട മിന്നല്‍ വെളിച്ചത്തെ കെടാവിളക്കെന്നു വിളിക്കാനും ബാധ്യസ്ഥരാണവര്‍. അവര്‍ക്കും ആവിഷ്‌കാര സ്വാതന്ത്ര്യം പരിമിതികള്‍ക്കുള്ളിലേയുള്ളൂ. പാര്‍ട്ടി വേറൊരു മതമാണ്. കേട്ടിട്ടില്ലേ പാര്‍ട്ടി അച്ചടക്കമെന്നൊക്കെ. അത്രമാത്രം.
മത്തോടുള്ള എതിര്‍പ്പ്
ഇനി നിങ്ങള്‍ക്ക് മതത്തോടുള്ള കാഴ്ച്ചപ്പാടെന്താണ്?
മതത്തില്‍ നിന്ന് മനുഷ്യനെ അകറ്റാനല്ലേ കമ്മ്യൂണിസം ശ്രമിക്കുന്നത്.
പിന്നെന്തിനാണ് മുസ്ലിം സ്ത്രീയെ ഇത്ര എടങ്ങേറായി പള്ളിയില്‍ കയറ്റുന്നത്...?
ഒരു ഭാഗത്ത് മനുഷ്യരെ മതത്തില്‍ നിന്ന് അകറ്റാന്‍ ശ്രമിക്കുകയും,മറുഭാഗത്ത് മെനക്കെട്ട് കയറ്റാന്‍ ശ്രമിക്കുകയും ചെയ്യുന്നു. എല്ലാം എതിരിസമാണല്ലോ?
വൈരുദ്ധ്യാത്മക ഭൗതിക വാദം എന്ന് പറഞ്ഞാല്‍ ഇങ്ങനെയൊക്കെയാണോ സഖാവേ? വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം സമഗ്രാര്‍ത്ഥത്തില്‍ പ്രപഞ്ച വീക്ഷണമായി സ്വീകരിച്ച ഒരാള്‍ക്ക് പൂര്‍ണാര്‍ത്ഥത്തിലുള്ള വിശ്വാസിയാകാന്‍ സാധ്യമല്ല. അതേ സമയം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാകാനോ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുക്കാനോ പാര്‍ട്ടി നേതൃത്വം വഹിക്കാനോ ഒരാള്‍ അനിവാര്യമായും വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം മുന്നോട്ട് വെക്കുന്ന പ്രപഞ്ച വീക്ഷണം പൂര്‍ണമായും ഉള്‍കൊണ്ടിരിക്കണം എന്ന ഒരു നിര്‍
ബന്ധവുമില്ല. ഇതൊരു തരം വൈരുദ്ധ്യമാണല്ലോ. അതോടൊപ്പം കൂട്ടിവായിക്കേണ്ട മറ്റൊന്നാണ് തെറ്റ് തിരുത്തല്‍ നയരേഖ. നേതൃത്വനിരയിലുള്ള പാര്‍ട്ടി ഭാരവാഹികളും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും ലളിതമായ ജീവിത ശൈലിസ്വീകരിക്കണമെന്നും അവര്‍ അവരുടെ കുടുംബാംഗങ്ങള്‍ക്കോ ബന്ധുക്കള്‍ക്കോ വേണ്ടി ചെലവേറിയ വിവാഹ ചടങ്ങ് നടത്തിക്കൂടാ, സ്ത്രീധനം വാങ്ങരുത്, അവര്‍ മതപരമായ ചടങ്ങുകള്‍ സംഘടിപ്പിക്കുകയോ മതാനുഷ്ഠാനങ്ങള്‍ സ്വയം ചെയ്യുകയോ അരുത്. ഇത് മൊത്തത്തില്‍ വൈരുദ്ധ്യമാണല്ലോ. മുസ്ലിംകളെ വെറും വോട്ടിന് മാത്രം വേണ്ടി ഉപയോഗിക്കുന്ന നിങ്ങളാണോ മതേതരം പറഞ്ഞ് വരുന്നത്. വിവാഹ സന്ദര്‍ഭങ്ങളില്‍ പ്രത്യേകിച്ചും സ്വയം പുരോഹിത വേഷത്തിലോ അല്ലെങ്കില്‍ അതിന് പിന്തുണയോ നല്‍കരുത്. ഇങ്ങനെയൊക്കെ കമ്മ്യൂണിസത്തിന് മാനിഫെസ്റ്റോ ഉണ്ടായിട്ട് പല മാപ്പിള സഖാക്കള്‍ക്കും ഒ രു പാര്‍ട്ടി ക്ലാസിലും ഇത് പറഞ്ഞ് കൊടുക്കാറില്ല. എല്ലാവരും അവര്‍ക്ക് വോട്ട് ബാങ്ക് മാത്രം.
അവസരവാദി
ഇടത് പക്ഷം അവസരവാദത്തിന്റെ പുത്തന്‍ അവസ്ഥാന്തരങ്ങളാണ്. നാവോത്ഥനം ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന ഇടത് സംഘടന ഇസ്ലാമിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഓറിയന്റലിസ്റ്റ് സമീപനമാണ് സ്വീകരിക്കുന്നത്.
പലതിലും ചെന്ന് ഇടപെടുകയും വോട്ട് ബാങ്ക് ലക്ഷ്യം വെച്ച് കൊണ്ട് ഞങ്ങള്‍ നിങ്ങളോടൊപ്പമാണ് എന്ന് വരുത്തി തീര്‍ക്കാന്‍ വെമ്പല്‍ കൊള്ളുകയും പിന്നീട് അമളി പറ്റി മടങ്ങുന്ന ധാരാളം വിഷയങ്ങള്‍ ഇക്കൂട്ടര്‍ക്ക് പറ്റിയിട്ടുണ്ട്. ഉദാഹരണത്തിന്, ശബരിമല സ്ത്രീ പ്രവേശന വിഷയം. ഈ വിഷയത്തില്‍ വോട്ട് ബാങ്ക് പോലും പേടിക്കാതെ കോടതി വിധി നടപ്പാക്കുന്നതിന് വേണ്ടി നിലപാട് സ്വീകരിച്ചു എന്നതാണ് ഇവരുടെ വാദം. പിന്നീട് ശബരിമല വിഷയത്തില്‍ നിലപാട് മാറ്റി പറയുകയും ചെയ്തു. എല്ലാം എതിരിസത്തിന്റെ വഴിയിലാണ്.
ശബരിമല വിഷയത്തില്‍ ഇവരുടെ പൊള്ളത്തരം മനസ്സിലാക്കാന്‍ ചെറിയകാര്യങ്ങള്‍ മതി. ഒരു പക്ഷെ, സ്ത്രീള്‍ പള്ളിയില്‍ പ്രവേശിക്കുന്നതുമായിട്ടാണ് സുപ്രീം കോടതി വിധി വന്നിരുന്നെങ്കില്‍ സ്ത്രീകളെ മിഹ്‌റാബില്‍ കയറ്റി ഖുതുബ വരെ ഓതിപ്പിക്കുമായിരുന്നു ഇവര്‍. ഇത്രയോക്കെ പ്രശനം ഉണ്ടായിട്ടും ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഒരു സഖാത്തിയും ശബരിമല കയറാന്‍ വന്നില്ലാ എന്നതാണ് നോക്കേണ്ടത്. തൃപ്ത്തിദേശായി ശബരിമല സന്ദര്‍ശനത്തിന് വന്നപ്പോള്‍ ശക്തമായ എതിര്‍പ്പുമായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സംഘര്‍ഷമുണ്ടാക്കിയതിനും അതീവ സുരക്ഷക്രമീകരങ്ങള്‍ ഉണ്ടാകേണ്ട സ്ഥലങ്ങളില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കിയതിനും യാതൊരു നിയമ നടപടിയും ഉണ്ടാക്കാതെ ഒരു തരം സംഘിസം കാണിക്കുന്ന ഏര്‍പ്പാടാണ് ഇടത് പക്ഷം ചെയ്തത്. ഇവിടെ ഇതിന് പകരം ഒരു മുസ്ലിമായിരുന്നെങ്കില്‍ എന്തെല്ലാം പുലിവാലുകള്‍ ഉണ്ടകുമായിരുന്നു. യു.എ.പി.എ ചുമത്തി വര്‍ഗീയ വാദിവരെ ആക്കുമായിരുന്നു.
വത്തക്ക സമരത്തില്‍ പൂര്‍ണപിന്തുണ നല്‍കിയ ഡി.വൈ.എഫ്.ഐ. എന്തേ ഇപ്പോള്‍ രഹനാ മനോജിന് വേണ്ടിരംഗത്തിറങ്ങാത്തത്. മിശ്രവിവാഹത്തെ എല്ലായിപ്പോഴും പ്രോത്സാഹിപ്പിക്കുന്ന ഡി.വൈ.എഫ്.ഐ ക്കാരെ ഹാദിയ വിഷയത്തില്‍ കാണ്ടില്ലല്ലോ. ഘര്‍വാപ്പസിക്ക് ഇരയായപ്പോള്‍ സ്ത്രീ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടപ്പോള്‍ സംരക്ഷിക്കാന്‍ ആരും വന്നില്ലലോ. എല്ലാം എതിരിസമാണ്. ഒളിഞ്ഞും മറഞ്ഞും നടത്തുന്ന ഈ എതിരിസം ഇന്നും ഇന്നലേയും തുടങ്ങിയതല്ല. അത് തിരിച്ചറിയാനും പ്രതികരിക്കാനും പലപ്പോളും എല്ലാവരും വൈകറാണ് പതിവ്. തീര്‍ച്ചയായും ഈ എതിരിസത്തെ തിരിച്ചറിയാന്‍ പൊതുസമൂഹം ഉല്‍ബുദ്ധരാകേണ്ടതുണ്ട്.

11 Comments
Excellent