ഹഫീസ് മുഹമ്മദ് തിരുവേഗപ്പുറ
ഒരു തിരുവേഗപ്പുറക്കാരനായി ജനിച്ചതിന്റെ തികഞ്ഞ ചാരിതാര്‍ത്യത്തിലാണ് ഇന്ന് ഞാനീ കുറിപ്പ് തയ്യാറാക്കുന്നത്
ഗതകാലങ്ങളില്‍ നമ്മുടെ നാടുകള്‍ക്ക് വെള്ളവും വളവും നല്‍കി, പില്‍കാലത്ത് പ്രായാധിക്യത്താല്‍ പ്രസരിപ്പ് വറ്റി അവശതയും പേറി വീട്ടില്‍ ഒതുങ്ങിക്കൂടേണ്ടി വന്ന നമ്മുടെ നാട്ടു കാരണവന്‍മാരും പൊതുപ്രവര്‍ത്തകരുമെല്ലാം പുതുതലമുറയോട് പറയാന്‍ ബാക്കിവെച്ചതിനെ ചികഞ്ഞ അന്വേഷിക്കുകയും അതിലുപരി പ്രവര്‍ത്തനം കൊണ്ട് അവര്‍ നടത്തിയ അടയാളപ്പെടുത്തലുകളെ പ്രഭ മങ്ങാതെ വരും കാലത്തിന് കൈമാറുകയും ചെയ്യുക എന്നത് ഒരു നൈസര്‍ഗ്ഗിക ത്വര എന്നതിലുപരി നാടിന്റെ പ്രപിതാക്കളോട് നാം നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട കടപ്പാടു കൂടെയാണെന്ന എളിയ ചിന്തയാണ് എന്നെ ഈ കുറിപ്പിലേക്ക് നയിച്ചത്
വിഷയത്തിലേക്ക് വരാം
(പി.ടി. മുഹമ്മദ് കുട്ടി ഹാജിയെ കോണി അടയാളത്തില്‍ വോട്ട് ചെയ്ത് വിജയിപ്പിക്കുക...!! )കൃത്യമായി പറഞ്ഞാല്‍ എന്റെ പ്രെെമറി പഠന കാലം, ഇലക്ഷന്‍ പ്രചരണങ്ങള്‍ക്ക് ഇന്നത്തെ പോലെ പടുകൂറ്റന്‍ ഫഌ്‌സുകെളാന്നും ഉയരാത്ത കാലം, തെരുവ് ചുമരുകളില്‍ നിന്നും വീട്ടു മതിലുകളില്‍ നിന്നുമാണ് ഹാജിയാരുടെ നാമം ഞാന്‍ ആദ്യമായി വായിച്ചെടുക്കുന്നത്.
രാഷ്ട്രീയ ബോധമൊന്നും ഉടലെടുക്കാത്ത കുട്ടിക്കാലത്ത് ഹാജിയാര്‍ ആരാണെന്നോ അവര്‍ പ്രതിനിധാനം ചെയ്യുന്ന സംഘടനയും ആദര്‍ശവും എന്താണെന്നോ എനിക്ക് വശമില്ലെങ്കിലും, അധികം താമസിയാതെ വന്ന ഇലക്ഷന്‍ വിജയാഘോഷങ്ങളില്‍ നിന്നും തുടര്‍ന്ന് തിരുവേഗപ്പുറ എ എം എല്‍ പി സ്‌കൂളിലെ ശങ്കരന്‍ കുട്ടി മാഷില്‍ നിന്നുമൊക്കെയാണ് നാടിന്റെ പ്രസിഡന്റായി ഇദ്ധേഹത്തെ തിരഞ്ഞെടുത്ത വിവരം എനിക്ക് മനസ്സിലാക്കാനായത്.
പൊതു രംഗത്ത് സജീവമായിരുന്ന കാലത്ത് ഒരിക്കല്‍ പോലും അദ്ധേഹത്തെ നേരില്‍ ദര്‍ശിച്ചതായി എന്റെ ഓര്‍മ്മയിലില്ല.
പലരോടും അന്വേഷിച്ച് മക്കളുടെ ഫോണ്‍ നമ്പര്‍ തരപ്പെടുത്തി. പിന്നീട് അവര്‍ നിര്‍ദ്ധേശിച്ച പ്രകാരം വീട്ടില്‍ ചെന്നപ്പോഴാണ് മുറ്റത്തെ കസേരയില്‍ ചാഞ്ഞിരിക്കുന്ന കഥാപുരുഷനെ ഞാനാദ്യമായി ദര്‍ശിക്കുന്നത്.
മമ്മു മൊല്ലയുടെ ഓത്തു പള്ളിയില്‍ നിന്നും മതപഠനമാരംഭിച്ചു, തുടര്‍ന്ന് വിളത്തൂര്‍ എ.എല്‍.പി. സ്‌കൂളില്‍ നിന്ന് െ്രെപമറി വിദ്യാഭ്യാസവും ചെമ്പ്ര സി.യു.പി. സ്‌കൂളില്‍ നിന്ന് എലിമെന്ററി വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. എഴാം തരത്തില്‍ ശേഷം അന്നത്തെ ഇ.എസ്.എസ്.എല്‍.സി. പട്ടാമ്പിയില്‍ വെച്ച് എഴുതുകയും പാസാവുകയും ചെയ്തു. പിന്നീട് അറബിക് മുന്‍ഷിയായിരുന്ന മൗലവി മുഹമ്മദ് ഫലക്കി സാഹിബിന്റെ നിര്‍ദ്ധേശാല്‍സരണം ചാവക്കാട് ഹൈസ്‌കൂളിലും കുമരനെല്ലൂര്‍ ഹൈസ്‌കൂളിലുമായി രണ്ട് വര്‍ഷം ചെലവിട്ട് എസ്.എസ്.എല്‍.സി. പഠനം പൂര്ത്തീകരിച്ചുകേള്വി കുറവ് നികത്താന്‍ ചെവിയില്‍ യന്ത്രം ഘടിപ്പിച്ചിട്ടുണ്ടെങ്കിലും ഉച്ചത്തില്‍ പറഞ്ഞാലേ കാര്യങ്ങള്‍ വ്യക്തമാവുകയുള്ളൂ.
എന്നെ കണ്ടയുടന്‍ അടുത്തുണ്ടായിരുന്ന മകന്‍ കുഞ്ഞിപ്പ അവര്‍ക്കെന്നെ പരിചയപ്പെടുത്തി കൊടുക്കുകയും ശേഷം ഒരു ചെറു പുഞ്ചിരിയോടെ അകത്തേക്ക് ക്കണിക്കുകയും ചെയ്തു.
യൗവന സ്മരണകളിലേക്ക് വെളിച്ചം വീശുന്ന എന്റെ ചോദ്യങ്ങളും സംശയങ്ങും കേള്‍ക്കുമ്പോള്‍ ചാരിതാര്‍ത്ത്യത്തിന്റെ പ്രസന്നത ആ മുഖത്ത് പ്രകടമാവുന്നത് ഞാന്‍ കാണുകയുണ്ടായി. മറുപടി പറയാന്‍ അദ്ധേഹം തുനിയുമെങ്കിലും പലപ്പോഴും അവ പൂര്‍ത്തീക്കാന്‍ മക്കളുടെ സഹായം കൂടെ വേണ്ടി വന്നിരുന്നു.
ബാല്ല്യം, വിദ്യഭ്യാസം
വിളത്തൂര്‍ പടപ്പെതൊടിയില്‍ മര്‍ഹൂം സൈതാലിക്കുട്ടിയുടേയും ചെമ്പ്ര കൈതവളപ്പില്‍ പാത്തുമ്മ ഹജ്ജുമ്മയുടേയും മൂത്ത പുത്രനായി 1924 ലെ തിരുവോണ നാളില്‍ ജനനം.
വലിയ തലയും മെലിഞ്ഞ ശരീരവുമായി പിറന്ന കുഞ്ഞിന്റെ ഭാവിയില്‍ ഡോക്ടര്‍മാര്‍ വലിയ ഉറപ്പൊന്നും പറഞ്ഞില്ലെങ്കിലും ദൈവ ഹിതത്താല്‍ സുഖം പ്രാപിക്കുകയും സാധാര ഗതിയിലാവുകയും ചെയ്തു.
ഫറൂഖ് അറബിക് കോളേജിലെ ക്ലര്‍ക്ക് തസ്തികയില്‍ അദ്ധേഹത്തിന്ന് ജോലി തരപ്പെടുത്തുകയും അതോടൊപ്പം റൗളത്തുല്‍ ഉലൂം കോളേജില്‍ (ഫറൂഖ് കോളേജ്) പഠിതാവായി തുടരുകയും ചെയ്തു.എയ്യംമടക്കല്‍ മമ്മു മൊല്ലയുടെ ഓത്തു പള്ളിയില്‍ നിന്നും മതപഠനമാരംഭിച്ചു, തുടര്‍ന്ന് വിളത്തൂര്‍ എ.എല്‍.പി. സ്‌കൂളില്‍ നിന്ന് െ്രെപമറി വിദ്യാഭ്യാസവും ചെമ്പ്ര സി.യു.പി. സ്‌കൂളില്‍ നിന്ന് എലിമെന്ററി വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. എഴാം തരത്തില്‍ ശേഷം അന്നത്തെ ഇ.എസ്.എസ്.എല്‍.സി. പട്ടാമ്പിയില്‍ വെച്ച് എഴുതുകയും പാസാവുകയും ചെയ്തു. പിന്നീട് അറബിക് മുന്‍ഷിയായിരുന്ന മൗലവി മുഹമ്മദ് ഫലക്കി സാഹിബിന്റെ നിര്‍ദ്ധേശാല്‍സരണം ചാവക്കാട് ഹൈസ്‌കൂളിലും കുമരനെല്ലൂര്‍ ഹൈസ്‌കൂളിലുമായി രണ്ട് വര്‍ഷം ചെലവിട്ട് എസ്.എസ്.എല്‍.സി. പഠനം പൂര്‍ത്തീകരിച്ചു. നിര്‍ഭാഗ്യവശാല്‍ പൊന്നാനി സെന്ററില്‍ വെച്ചു നടന്ന പരീക്ഷയില്‍ അദ്ധേഹം പരാജയപ്പെട്ടു. എന്നാല്‍ വിദ്യാസമ്പന്നനായ അദ്ധേഹത്തെ ഫലകി സാഹിബ് കയ്യൊഴിഞ്ഞില്ല. ഫറൂഖ് അറബിക് കോളേജിലെ ക്ലര്‍ക്ക് തസ്തികയില്‍ അദ്ധേഹത്തിന്ന് ജോലി തരപ്പെടുത്തുകയും അതോടൊപ്പം റൗളത്തുല്‍ ഉലൂം കോളേജില്‍ (ഫറൂഖ് കോളേജ്) പഠിതാവായി തുടരുകയും ചെയ്തു.
വിവാഹം,പൊതു പ്രവര്‍ത്തനം
പഠന സപര്യയുടെ പരിസമാപ്തിയില്‍
ഏകദേശം പത്തൊമ്പതാം വയസില്‍ തിരുവേഗപ്പുറ കൊട്ടാരത്തൊടി അവറാന്‍ ഹാജി മകള്‍ പാത്തുമ്മയെ തന്റെ ജീവിത പങ്കാളിയായി സ്വീകരിച്ച് കുടുംബ ജീവിതമാരംഭിച്ചു, എട്ടു മക്കള്‍ക്ക് ജന്‍മം നല്‍കിയ അവര്‍ അടുത്തിടെ ഇഹലോക വാസം വെടിയുകയും ചെയ്തു.
ഭൂമി അളന്ന് തിട്ടപ്പെടുത്തല്‍,ആധാരമെഴുത്ത്,കരാറുകളിലെ ഇടനിലക്കാരന്‍,സാക്ഷി,മധ്യസ്ഥന്‍,ഉപദേശ്ടാവ്, കുടുംബ ശൈഥില്ല്യങ്ങളിലെ ഒത്തുതീര്‍പ്പുകാരന്‍ തുടങ്ങി പ്രദേശത്തെപിതാവ് സൈതാലിക്കുട്ടി ഹാജി അക്കാലത്തെ വന്‍കിട കര്‍ഷകരില്‍ ഒരാളായിരുന്നു. വിളയിറക്കുന്നതിന്നും കൊയ്ത്തിന്നും ലെവി ( നികുതി) അടച്ചതിന്ന് ശേഷമുള്ള ക്രയവിക്രയത്തിന്നും സപ്ലൈ ഓഫീസറില്‍ നിന്നുള്ള സമ്മത പത്രം ആവശ്യമായി വന്നിരുന്നു. ഈ പ്രദേശത്ത്, പ്രത്യേകിച്ച് മുസ്‌ലിംകള്‍ക്കിടയില്‍ അഭ്യസ്ഥ വിദ്യരായി ആരും തന്നെ ഇല്ലാത്തതിനാല്‍ സമ്മത പത്രം നേടിയെടുക്കാന്‍ കര്‍ഷകര്‍ ഏറെ പ്രയാസമല്‍ഭവിക്കുകയും ചെയ്തിരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് വിദ്യാ സമ്പന്നനായിക്കൊണ്ട് ഹാജിയാരുടെ കടന്ന് വരവ്. ഇതോടെ പിതാവിന്റെ കാര്‍ഷിക രംഗത്തെ മേല്‍നോട്ടത്തോടൊപ്പം വീട്ടുകാര്യങ്ങളുടേയും നാട്ടുകാര്യങ്ങളുടേയും മേല്‍നോട്ടം കൂടി അദ്ധേഹത്തിന്റെ ചുമലിലാവുകയും ചെയ്തു. അടുക്കും ചിട്ടയും ആശ്രിതരോട് പുലര്‍ത്തിയ ഗുണകാംക്ഷാ മനോഭാവവും അദ്ധേഹത്തെ പൊതുസമ്മതനാക്കി മാറ്റി.
മത,സാമൂഹിക,സാംസ്‌കാരിക രംഗങ്ങളിലെല്ലാം ഹാജിയാരുടെ സാനിധ്യം നാട്ടുകാര്‍ക്ക് അവിഭാജ്യഘടകമായി മാറി
ഭൂമി അളന്ന് തിട്ടപ്പെടുത്തല്‍,ആധാരമെഴുത്ത്,കരാറുകളിലെ ഇടനിലക്കാരന്‍,സാക്ഷി,മധ്യസ്ഥന്‍,ഉപദേശ്ടാവ്, കുടുംബ ശൈഥില്ല്യങ്ങളിലെ ഒത്തുതീര്‍പ്പുകാരന്‍ തുടങ്ങി പ്രദേശത്തെ
മത,സാമൂഹിക,സാംസ്‌കാരിക രംഗങ്ങളിലെല്ലാം ഹാജിയാരുടെ സാനിധ്യം നാട്ടുകാര്‍ക്ക് അവിഭാജ്യഘടകമായി മാറി.
രാഷ്ട്രീയ മേഘലയില്‍
പൊതു പ്രവര്‍ത്തനങ്ങളിലൂടെ ലഭിച്ച അളവറ്റ ജനപ്രീതി 1988 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മെമ്പര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ചില സുമനസ്സുകള്‍ അദ്ധേഹത്തെ നിര്‍ബ്ബന്ധിതനാക്കി. സജീവ രാഷ്ട്രീയക്കാരനല്ലെങ്കിലും താരതമ്യേനെ വലതു പക്ഷത്തോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന അദ്ധേഹം മയില്‍ ചിഹ്നത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി രംഗപ്രവേശനം ചെയ്യുകയും റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു.
കക്ഷിനിലയില്‍ യു.ഡി.എഫ് 4 എല്‍.ഡി.എഫ് 5 എന്ന സ്ഥിതി വിശേഷമായപ്പോള്‍ ഹാജിയാര്‍ യു.ഡി.എഫിനൊപ്പം കാലുറപ്പിക്കുകയും ചെയ്തു. കക്ഷി നില തുല്ല്യമായപ്പോള്‍ ഭരണ കക്ഷിക്കായി നറുക്കേണ്ട സ്ഥിതി വിശേഷം സംജാതമായി. യു.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മറ്റുള്ളവര്‍ ഹാജിയാരെ പിന്തുണക്കുകയും തുടര്‍ന്നുണ്ടായ നറുക്കെടുപ്പില്‍ ഭാഗ്യം ഹാജിയാര്‍ക്കൊപ്പമാവുകയും ചെയ്തു.
പിന്നീട് 1988 മുതല്‍ 2005 വരെ തുടര്‍ച്ചയായി മൂന്ന തവണ പഞ്ചായത്തിന്റെ ഭരണ സാരഥ്യം വഹിച്ചത് ഹാജിയാര്‍ തന്നെയായിരുന്നു.
പ്രതിപക്ഷ ബഹുമാനവും ഐക്യവും സമന്വയവും സമ്മേളിച്ചതായിരുന്നു ഹാജിയാരുടെ ഭരണ കാലം.പഞ്ചായത്ത് യോഗങ്ങളിലെ നിസ്സഹകരണം, ഇറങ്ങിപ്പോക്ക്, വിയോചിപ്പ് എന്നിവയൊന്നും തന്നെ ഇല്ലാതെ 17 വര്‍ഷം ഊ ഷ്മളമായ അന്തരീക്ഷത്തില്‍ ഭരണം നടത്തുവാന്‍ അദ്ധേഹത്തിനായി.
ചുരുങ്ങിയ കാലയളവില്‍ തന്നെ ഒട്ടനേകം പ്രമുഖരുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ അവര്‍ക്ക് സാധിച്ചു. മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണല്‍മായി സംവദിക്കാന്‍ കഴിഞ്ഞതും മുസ്‌ലിം ലീഗിന്റെ സംസ്ഥാന കൗണ്‍സിലര്‍മാരില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടതും ജീവിതത്തിലെ അനര്‍ഘ നിമിഷങ്ങളായി ഹാജിയാരിന്നും സ്മരിക്കുന്നു.
പാണക്കാട്ടെ സയ്യിദുമാരുമായും അതാതു കാലയളവിലെ മന്ത്രിസഭയിലെ പ്രമുഖരുമായും അടുപ്പം പുലര്‍ത്താല്‍ം
മികച്ച രാഷ്ട്രീയ പ്രവര്‍ത്തനം അദ്ധേഹത്തെ സഹായിച്ചു.
വികസന നേട്ടങ്ങള്‍
ഇക്കാലയളവില്‍ തിരുവേഗപ്പുറ പഞ്ചായത്തില്‍ വികസനത്തിന്റെ വിളവെടുപ്പുത്സവം തന്നെ നടന്നു എന്ന് വേണം പറയാന്‍. സംസ്ഥാന തലത്തില്‍ നിന്നും നിരവധി പുരസ്‌കാരങ്ങള്‍ പഞ്ചായത്തിനേയും പ്രസിഡണ്ടിനേയും തേടിയെത്തുകയുണ്ടായി.
ഇന്ന് തിരുവേഗപ്പുറയുടെ വിവിധ ഭാഗങ്ങളില്‍ കാണുന്ന കുടിവെള്ള പദ്ധതികള്‍ക്കെല്ലാം തുടക്കം കുറിച്ചത് ഇക്കാലയളവിലായിരുന്നു.കൈപ്പുറം ചെമ്പ്ര റോഡ്, തിരുവേഗപ്പുറ അഞ്ചുമൂല റോഡ്, ചെമ്പ്ര കാരമ്പത്തൂര്‍ റോഡ്, പൈലിപ്പുറം കാളിയാര്‍വട്ടം റോഡ്, തിരുവേഗപ്പുറ വിളത്തൂര്‍ മുതുതല റോഡ്, കെ.വി പടി ആമപ്പൊറ്റ റോഡ് തുടങ്ങിയവയുടെയെല്ലാം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇക്കാലത്ത് നടന്നതാണ്.
കോളനി പ്രദേശങ്ങളിലെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തിയതിന്റെയും,സംസ്ഥാന തലത്തില്‍ നിന്നും നിരവധി പുരസ്‌കാരങ്ങള്‍ പഞ്ചായത്തിനേയും പ്രസിഡണ്ടിനേയും തേടിയെത്തുകയുണ്ടായി
പ്രാഥമിക ആരോഗ്യ കേന്ദ്രം, മൃഗാശുപത്രി, ആയുര്‍വേദ ഹോമിയോ ചികിത്സാ കേന്ദ്രം എന്നിവയെല്ലാം ഇന്ന് നമ്മുടെ പഞ്ചായത്തില്‍ ലഭ്യമായതിന്റെയും പുറകില്‍ പ്രവര്‍ത്തിച്ചത് ഹാജിയാരുടെ കരങ്ങങ്ങള്‍ തന്നെയാണ്.
വിളത്തൂര്‍ മഹല്ലിന്റെ അടിക്കല്ല്
യുവാവായിരിക്കെ തന്നെ വിളത്തൂര്‍ ജുമാ മസ്ജിദിന്റെ ആദ്യകാല കമ്മറ്റി മഹല്ലുമായി ബന്ധപ്പെട്ട രേഖകളുടെ സൂക്ഷിപ്പില്‍ പുറമെ എഴുത്തുകളും കണക്കുകളുമെല്ലാം കൃത്യമായി നിര്‍വ്വഹിക്കാന്‍ വിശ്വസ്തതയോടെ ഹാജിയാരെ ഏല്‍പ്പിക്കുക പതിവായിരുന്നു. പില്‍കാലത്ത് കമ്മറ്റിയുടെ അമരത്തേക്ക് സ്ഥാനാരോഹണം ലഭിക്കുകയും 2013 വരെ മഹല്ലിന്റെ സെക്രട്ടറിയായി തുടരുകയും ചെയ്തു. പ്രായാധിക്യം കാരണം തല്‍ക്കാലം സെക്രട്ടറി പദവിയില്‍ നിന്നും മാറിനില്‍ക്കുകയും ഇപ്പോള്‍ പ്രസിഡണ്ടായി തുടരുകയും ചെയ്യുന്നു.
പള്ളിയുടെ പുനര്‍ നിര്‍മ്മാണത്തില്‍ം, ദര്‍സിന്റെ അതിജീവനത്തില്‍ള്ള ഫണ്ട് സ്വരൂപണത്തില്‍മായും ധാരാളം ഭൂസ്വത്തുക്കളും വയലുകളും ദാനമായി സ്വരൂപിക്കുന്നതിലും ചുക്കാന്‍ പിടിച്ചത് ഹാജിയാരുടെ നേതൃത്ത്വത്തിലുള്ള കമ്മറ്റിയായിരുന്നു,
പൊതു പ്രവര്‍ത്തനങ്ങള്‍ മത പ്രവര്‍ത്തനങ്ങള്‍ക്ക് ഒട്ടും തടസ്സമായി മാറിയിരുന്നില്ല. മതപ്രഭാഷണങ്ങളും കുടുംബ സദസ്സുകളും സംഘടിപ്പിച്ച് ഹാജിയാരോടൊപ്പം കുടുംബവും പ്രവര്‍ത്തന മേഘലയില്‍ ഇന്നും സജീവമാണ്.
ഒരു പുരുശായുസ്സിനെ ഇത്രമേല്‍ സുകൃത നിപിഡമാക്കിയ, ആധുനിക തിരുവേഗപ്പുറയുടെ ശില്‍പ്പി കൂടിയായ ആദരണീയനായ പി.ടി.മുഹമ്മദ് കുട്ടി ഹാജി എന്ന തിരുവേഗപ്പുറക്കാരുടെ സ്വന്തം പ്രസിഡണ്ടിന് നാഥന്‍ ആയുസ്സും ആയുരാരോഗ്യവും നല്‍കി അല്‍ഗ്രഹിക്കട്ടെ. ആമീന്‍.
