Ahammed Ali Jouhar PT
About the author:
വൈക്കം മുഹമ്മദ് ബഷീർ
1908ജനുവരി 21ന് വൈക്കത്തെ തലയോല പറമ്പിൽ ജനിച്ച ഇദ്ദേഹം മലയാള സാഹിത്യത്തിന്റെ അടയാളമായി വായനക്കാരുടെ മനസ്സിൽ ഇന്നും നിലനിൽക്കുന്നു...
ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്ന് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി.
"ബാല്യകാലസഖി , പാത്തുമ്മയുടെ ആട് ,
ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്, തുടങ്ങിയവ ഇദ്ദേഹത്തിന്റെ മാസ്റ്റർ പീസുകളാണ്.
ഇന്ത്യൻ ഗവൺമെന്റ് പത്മശ്രീ നൽകി ആദരിച്ചു.
എന്തോ അസ്വസ്ഥത,തോന്നലാണോ?അല്ല !
വലത് കാലിന്റെ മുട്ട് മുതൽ മുറിച്ച് മാറ്റിയിട്ടുണ്ട്...
ചികിത്സക്ക് ശേഷം
കമ്പനി മേനേജർ വീട്ടിൽപോകാൻ നിർബന്ധിപ്പിച്ചു.
പക്ഷേ
എങ്ങനെപോകും!സമ്പാദ്യമില്ല്ലാതെ!
നീണ്ട ചെറുകഥയാണോയെന്ന് സംശയിച്ചാൽ അതിശയമില്ല. എത്ര കുറച്ച് വാക്കുകളിലാണ് ഒരു ജീവിതം വരച്ചിട്ടിരിക്കുന്നത്!
വളരെ ലളിതമായ ഭാഷയിലാണ് കൃതിയുടെ രചന.
ഭാഷയുടെ ഭംഗി അവർണനീയമാണ്.
മജീദിന്റെയും, സുഹറയുടെയും ആഴമേറിയ സൗഹാർദ്ദം പൂത്തതും തളിർക്കുന്നതും മാവിൻ ചുവട്ടിലെ കശപിശക്കൊടുവിലാണ്. ചെറുപ്രായത്തിലേ
ആത്മാഭിമാനം ഏറെയുള്ള മജീദിന് പക്ഷേ സുഹറയുടെ നഖങ്ങളെ പേടിയായിരുന്നു. ദേഷ്യം വന്നാൽ നല്ല മാന്ത് കിട്ടും..
ശത്രുക്കളായുള്ള ഇവർ ശത്രുതയിലൂടെ മിത്രങ്ങൾ ആയിമാറുന്നു.. പിന്നീട് പ്രണയിനികളും..
പഠിത്തത്തിൽ മിടുക്കിയായ സുഹറയ്ക്ക് അവളുടെ മികവ് കാണിക്കാൻ കൂടുതൽ അവസരം കിട്ടിയില്ല, കണക്കിൽ വീക്കായ മജീദ് ആകട്ടെ പട്ടണത്തിൽ വലിയ ഓടിട്ട സ്കൂളിൽ പഠിക്കാനും പോകുന്നു.,
കാരണം സുഹറയുടെ ബാപ്പ മറ്റുള്ളവർക്കു വേണ്ടി അടക്ക പെറുക്കി വിറ്റു അതിൽനിന്നും കിട്ടുന്നതും കൊണ്ട് ജീവിതം തള്ളി നീക്കും
മജീദിന്റെ ബാപ്പ തടി കച്ചവടക്കാരനും കുറെ സ്വത്തുള്ളവനും എന്നതുതന്നെ.
അങ്ങിനെയിരിക്കെ ബാപ്പ, നെല്ല്കൊണ്ട് വരുന്നതോണിയുടെ മേൽനോട്ടംവഹിക്കുവാൻ മജീദിനെ ഏൽപ്പിച്ചു,പക്ഷേ അവൻ അക്കാര്യം മറനനു.ബാപ്പവീട്ടിൽ എത്തിയപ്പോൾ മജീദിന് നല്ലതല്ലുകിട്ടി,കലം, പാത്രങ്ങൾ തുടങ്ങി പാത്രങ്ങ ൾ എറിഞ്ഞു ഉടച്ചു ,
തടയാൻചെന്ന അനിയത്തിമാർക്കും കിട്ടി നല്ല കഷായം .കൂടെഉമ്മക്കും.
അന്ത്യംമജീദിനെ കുടിയിൽ നിന്നുംആട്ടിയോടിച്ചായിരുന്നു
ആത്മാഭിമാനിയായ മജിദ്കരയേണ്ടതിനുപകരം ദേഷ്യംകൊണ്ട്ഏവറസ്റ്റ് കണ്ടു!.
അങ്ങിനെ മജീദ് മൈലുകൾ ടതാണ്ടി
അനവധിവർഷങ്ങൾ സഞ്ചരിച്ചു ...
അധ്വാനിച്ചത് ഒന്നും തന്നെ മിച്ചംവെച്ചില്ല.
അങ്ങനെവെറുംകയ്യോടെഅവൻതിരിച്ച് വീട്ടിലേയ്ക് മടങ്ങുന്നു ...
അവൻവരുന്നത്കണ്ട് നാട്ടുകാരും കൂട്ടുകാരുംവീട്ടുകാരും പ്രതീക്ഷയുടെ പരമോന്നതിയയിലാണ്.
പിന്നീട് അവൻ വെറുംകയ്യോടെയാണ് വന്നിട്ടുള്ളതന്ന് എല്ലാവരുംമനസ്സിലാക്കി ...
അപ്പോഴാണ് ഒരു വാർത്തപോലെഅറിയുന്നത് !!എന്ത്?
സുഹറാടെ കല്യാണം ഒരു കൊല്ലംമുമ്പേകഴിഞ്ഞുണന്ന്!!
പക്ഷേ സുഹറ ആഗ്രഹിച്ചിട്ട്ല്ല ...
കുറെകാത്തിരിന്നു...മജീദ്വന്നി ല്ല ,
പിന്നെഅവൾഎന്ത് ചെയ്യുംപെണ്ണല്ലേ.
പക്ഷേ അതിലുംസുഹറാക്ക് ദുഃഖിക്കാനേ തരമുള്ളൂ...അവളുടെകെട്ടിയോൻ വേറെ രണ്ട്മക്കളുടെ തന്തയാണ്...
അവൻകല്യാണംകഴിച്ചിട്ടുള്ളത് സ്ത്രീധനത്തിനെയാ!
ഈ സാഹചര്യങ്ങളല്ലാം അവരെ വീണ്ടുംപ്രണയത്തിലേക്ക് നയിച്ചു.
പക്ഷെ വിവാഹത്തിനു മുമ്പേ അവനു ഒരുപാട് കടങ്ങളും ബാധ്യതകളും തീർക്കാൻഉണ്ടായിരിന്നു.
സമ്പദ്യമായിഒന്നുംകയ്യിലില്ല .ഉമ്മയുടെനിർദ്ദേശപ്രകാരം ദൂരെയുള്ള പട്ടണത്തിലേക്ക് ലക്ഷ്യുംവെച്ച് നടന്നു ..
അവിടങ്ങളിലെ മുതലാളികൾ ധനംനല്ലരീതിയിൽ ധാനംചെയ്യുന്നരും ,ജോലിഇല്ലാത്തവർക്ക് അത് നല്‍കുകയും പെൺകുട്ടികളെവിവാഹംകഴിപ്പിച്ച് വിടുകയുഠചെയ്യും ...
അവിടെയത്തി കുറേ അലഞ്ഞു ജോലിക്കായി .....അവസാനം ജോലികിട്ടി :: സൈക്കിളിലായിരുന്നുജോലി .
ആരും നിനക്കാത്ത അടുത്ത സങ്കടത്തിനുള്ള വകയും മജീദിനെ തേടിവന്നു...
ജോലിക്ക്ഇടയിൽസൈക്കിളിൽനിന്നും വീണു ഗട്ടറിൽ തട്ടി !..
കണ്ണ്തുറന്നു്നോക്കുമ്പോൾ ആശുപത്രിയിൽ! ഡോകടർമാരും ,കമ്പനിമേനേജറും മുമ്പിൽ
എന്തോ അസ്വസ്ഥത,തോന്നലാണോ?അല്ല !
വലത് കാലിന്റെ മുട്ട് മുതൽ മുറിച്ച് മാറ്റിയിട്ടുണ്ട്...
ചികിത്സക്ക് ശേഷം
കമ്പനി മേനേജർ വീട്ടിൽപോകാൻ നിർബന്ധിപ്പിച്ചു.
പക്ഷേ
എങ്ങനെപോകും!സമ്പാദ്യമില്ല്ലാതെ !
പിന്നീട് പാത്രങ്ങൾകഴുകലായിജോലി
അങ്ങനെയിരിക്കെ മജീദിനെത്തേടി ഒരു കത്ത്?
പ്രിയപ്പെട്ട ഉമ്മ എഴുതുന്നത്....
"സുഹറമിനിയാന്ന് മരിച്ചു!!!...."
എല്ലാം ദൈവത്തിന്റെ വിധി...
മജീദ് കുറെ സമയം തരിച്ചിരുന്നു.
എല്ലാം നിശബ്ദമായതുപോൽ..
അന്നു വീട്ടിൽ നിന്ന് യാത്രതിരിക്കുമ്പോൾ സുഹറ പറയാൻ കൊടുന്നത് എന്തായിരിക്കും???
നോവൽ തീർന്നു..ജിവിതമോ?!!
വായിയിക്കുക....

0 Comments