ഹഫീസ് മുഹമ്മദ് തിരുവേഗപ്പുറ
"തലമുറകൾ അറിയണം - ഈ മഹാ മഌഷ്യനെ"
ഒരു നൂറ്റാണ്ടോളം ഭൂമിയിൽ ആരോഗ്യത്തോടെ ജീവിതം ധന്യമാക്കാൻ കഴിയുകയെന്നത് പടച്ചവൻ അപൂർവ്വം ചിലർക്ക് മാത്രം നൽകുന്ന മഹാ സൗഭാഗ്യമാണ്. അത്തരത്തിൽ ജീവിക്കുകയും ജീവിതം കൊണ്ട് സമൂഹത്തിന് വലിയ സന്ദേശങ്ങൾ കൈമാറുകയും ചെയ്ത മഹത് വ്യക്തിത്വമായിരുന്നു ആഴ്‌ചകള്‍ക്ക് മുൻപ് നമ്മോട് വിടപറഞ്ഞ കുന്നുംപുറത്ത് ഏന്തീൻ ഹാജി എന്ന ഏന്ത്യാക്ക.
വെള്ള നിറത്തിലുള്ള വള്ളി ബനിയനും കള്ളി മുണ്ടും നരച്ചു തിങ്ങിയ താടിയും കറുത്ത വട്ട കണ്ണടയും സ്ഥിര വേശമാക്കിയ ഇൗ കുറിയ മനുഷ്യനേ അറിയാത്തവരായി തിരുവേഗപ്പുറയിൽ അപൂർവ്വം ചിലരൊഴികെ മറ്റാരുമുണ്ടാവില്ല.
പഴയ തിരുവേഗപ്പുറ അങ്ങാടിയില്‍ വിളത്തൂർ റോഡിനോട് ചേർന്ന് നില നിന്നിരുന്ന സർവ്വേ കല്ലിന് സമീപം ഒരു സാധാരണ മീന്‍ കച്ചവടവക്കാരനായി ഉപജീവനം തുടങ്ങി വെച്ച അദ്ധേഹം പിന്നീട് കപ്പക്കിഴങ്ങ് കരിമ്പനപ്പട്ട മുതലായവയിലേക്കും തന്റെ കച്ചവടം വ്യാപിപ്പിച്ചു. ഓട് പാകിയ വീടുകള്‍ വിരളമായിരുന്ന കാലമായതിനാല്‍ പുരമേയാന്‍ സാധാരണക്കാരുടെ ആശ്രയം കരിമ്പനപ്പട്ടയായിരുന്നു.
കച്ചവടത്തിരക്കിനിടയിലും നമസ്‌കാരം കൃത്യമായി നിർവ്വഹിക്കാഌം പള്ളിയുമായി അഭേദ്യ ബന്ധം സ്ഥാപിക്കാഌം അദ്ധേഹം സമയം കണ്ടെത്തുമായിരുന്നു.
തിരുവേഗപ്പുറക്കരുടെ ഭാഗ്യ നക്ഷത്രങ്ങളായ കൊയിലാണ്ടി തങ്ങൾ കുടുംബത്തിൽ നിന്നും അവസാനം വിട പറഞ്ഞ ഹസ്സന്‍ ബാഫഖി തങ്ങളുള്‍പ്പെടെയുള്ളവരുടെ തിരു ദേഹങ്ങള്‍ അവരുടെ കുടുംബ ജാറത്തിൽ സംസ്കരിക്കാന്‍ മുന്നിൽ നിന്നതും ഇവരായിരുന്നു
ഈ ബന്ധമാണ് പില്‍കാലത്ത് തന്റെ വീടിന് വിളിപ്പാടകലെയുള്ളതും ആയിരത്തോളം കുടുംബങ്ങള്‍ താമസിക്കുന്നതുമായ കരിഞ്ചീരിത്തൊടി മഹല്ല് പള്ളിയുമായി ബന്ധപ്പെട്ടൊരു ജോലിയിലേക്ക് പ്രവേശിക്കാന്‍ അദ്ധേഹത്തെ സഹായിച്ചത്. മുഅദ്ദിനായും ജനാസ സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നവരിൽ പ്രധാനിയായും അന്‍പതോളം വർഷമാണ് അദ്ധേഹം സേവനമഌഷ്ടിച്ചത്.
ബാങ്ക് വിളിക്കാൻ പള്ളികളില്‍ മൈക് എത്തിത്തുടങ്ങാത്ത കാലഘട്ടത്തിൽ പോലും ഇദ്ദേഹത്തിന്റെ ശബ്ദ ഗാംഭീര്യം വിദൂര ദിക്കുകൾ വരെ മുഴങ്ങിക്കേട്ടിരുന്നതായി അനുഭവസ്ഥർ വിവരിക്കുന്നു.
ഒഴിവ് സമയങ്ങളില്‍ മഹല്ലിന്റെ വിവിധ ഭാഗങ്ങളിലൂടെ കാല്‍നടയായി സഞ്ചരിക്കുകയും കാണുന്നവരോടെല്ലാം ഉച്ഛത്തിൽ സലാം പറയലും അദ്ധേഹത്തിന്റെ പതിവായിരുന്നു. ഇൗ യാത്രകള്‍ അദ്ദേഹത്തിന്റെ പരിചിയക്കാരുടെ എണ്ണവും സൗഹൃദ വലയവും വിപുലപ്പെടുത്താൻ ഏറെ ഉപകരിച്ചു എന്ന് വേണം പറയാന്‍. നടത്തത്തിനിടയില്‍ ബാങ്കിന്റെ സമയമായാൽ താൻ നടന്നെത്തിയ പള്ളിയില്‍ കയറുകയും അവിടുത്തെ മുഅദ്ദിനില്‍ നിന്നും അഌവാദം വാങ്ങിയ ശേഷം ആ പള്ളിയില്‍ ബാങ്ക് വിളിക്കാഌം അദ്ധേഹം പ്രത്യേക താല്‍പര്യം കാണിച്ചിരുന്നു.
മുക്രി ജോലിയേക്കാള്‍ പൊതുജനത്തിനിടയില്‍ അദ്ധേഹം പ്രസിദ്ധിയാർജ്ജിച്ചത് ഖബർ കുഴിക്കല്‍ കർമ്മം ചെയ്യുന്നയാള്‍ എന്ന നിലയിലായിരുന്നു. ഏതൊരു നാട്ടിലും ഒരു വ്യക്‌തി മരണപ്പെട്ടാല്‍ ആ മയ്യിത്തിന്റെ അളവെടുത്തതിന്ന് ശേഷമാണ് ഖബറിന്റെ വീതിയും നീളവുമൊക്കെ തിട്ടപ്പെടുത്താറുള്ളത്, എന്നാല്‍ ഏന്ത്യാക്കക്ക് അളവ് വരുന്നതും കാത്തിരിക്കേണ്ട അപൂർവ്വം ചില സന്ദർഭങ്ങള്‍ മാത്രമാണുണ്ടായിട്ടുള്ളത്, മരിച്ച വ്യക്‌തിയുടെ പേര് പറഞ്ഞാല്‍ തന്നെ അയാളുടെ ആകാര വലിപ്പം മനസില്‍ കണക്കാക്കാന്‍ അദ്ധേഹത്തിന് കഴിയുമായിരുന്നു. ചുറ്റുമുള്ളവരോടുള്ള ബന്ധം അത്രമേല്‍ ദൃഡമായിരുന്നുവെന്ന് ചുരുക്കം.
മഹല്ലിന്റെ നാനാ തുറകളിൽ നിന്നും വരുന്ന ജനാസകളെ ഖബറിൽ ഇറക്കിയ ശേഷം മുഖത്തെ കഫൻ പുടവ മാറ്റി കവിൾ മണ്ണോട് ചേർത്ത് വെച്ചിരുന്നതും ഇദ്ദേഹം തന്നെയായിരുന്നു.
തങ്ങളിൽ നിന്നും വിട പറയുന്നവർക്ക് ഖബറിലെ മൂടു കല്ല് വെക്കും മുമ്പ് ലഭിക്കുന്ന അവസാന കര സ്പർശം ഇദ്ദേഹത്തിന്റെതാകയാൽ തന്നെ ജനാസക്കൊപ്പം വന്ന ആരും ആ മുഖം മറന്നു പോകാനും തരമില്ല.
പൊതു ജനങ്ങൾക്ക് ഇദ്ദേഹത്തോടുള്ള ബന്ധം കേവലം ഒരു പള്ളി ജീവനക്കാരൻ എന്നതിനപ്പുറം അവരുടെ സ്നേഹ വൈകാരിക തലങ്ങളിലേക്ക് വേരൂന്നപ്പെട്ടതാക്കാനും ഈ ജോലി അദ്ദേഹത്തെ സഹായിച്ചു.
തിരുവേഗപ്പുറക്കരുടെ ഭാഗ്യ നക്ഷത്രങ്ങളായ കൊയിലാണ്ടി തങ്ങൾ കുടുംബത്തിൽ നിന്നും അവസാനം വിട പറഞ്ഞ ഹസ്സന്‍ ബാഫഖി തങ്ങളുള്‍പ്പെടെയുള്ളവരുടെ തിരു ദേഹങ്ങള്‍ അവരുടെ കുടുംബ ജാറത്തിൽ സംസ്കരിക്കാന്‍ മുന്നിൽ നിന്നതും ഇവരായിരുന്നു.
മീസാൻ കല്ലുകളും അവയിൽ പേരെഴുതി വെക്കലും വ്യാപകമാകുന്നതിന് മുേമ്പ താൻ മറവ് ചെയ്ത ആളുകൾ ആരെല്ലാമാണെന്നും അവരുടെ ഖബറുകൾ പള്ളിക്കാടിന്റെ ഏത് ഭാഗത്ത് സ്ഥിതി ചെയ്യുന്നുവെന്നും കൃത്യമായി ഓർത്ത് വെക്കാനും പ്രവാസികൾ ഉൾപ്പടെയുള്ളവർ നാട്ടിലെത്തുമ്പോൾ അവരുടെ വേണ്ടപ്പെട്ടവർ അന്ത്യ വിശ്രമം കൊള്ളുന്നയിടം നിസ്സംശയം കാണിച്ച് കൊടുക്കാനുമുള്ള അസാധാരണ കഴിവും ഓർമ്മ ശക്തിയും അദ്ദേഹത്തിന് കൈമുതലയിരുന്നു.
മുതുതല പറക്കാട് മഹല്ല്, കൈപ്പുറം നൂറാനിയ്യ മഹല്ല് തുടങ്ങിയ നിരവധി ഭാഗങ്ങളില്‍ നിന്നും ഖബർ കിളക്കാഌം അഌബന്ധ കർമ്മങ്ങള്‍ ചെയ്യാഌമായി പലരും ഇദ്ധേഹത്തിന്റെ സഹായം തേടിയെത്തല്‍ പതിവായിരുന്നു.
പള്ളിക്കാടും ഖബറും നമ്മുടെ മനസിനെ ഭയചകിതമാക്കുന്ന രണ്ട് കാര്യങ്ങളാണ്. എന്നാൽഏന്തീന്‍ ഹാജിക്കത് തന്റെ ജീവിതത്തോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന രണ്ട് കാര്യങ്ങളായിരുന്നു. ഒന്നര പതിറ്റാണ്ട് മുമ്പ് മരണപ്പെട്ട തന്റെ ഭാര്യയുടെ ഖബറിനോട് ചേർന്ന് കൊണ്ട് തനിക്കുള്ള ഖബറിടവും അദ്ധേഹം നേരത്തേ തയ്യാർ ചെയ്‌തിരുന്നു. രാത്രി സമയങ്ങളില്‍ പലപ്പോഴും ഭാര്യയുടേയും തനിക്ക് വേണ്ടിയൊരുക്കിയ ഖബറും അവർ സന്ദർശനം നടത്തിയിരുന്നതായി അദ്ധേഹത്തിന്റെ മക്കള്‍ വിവരിക്കുന്നു.
ജുമാ മസ്‌ജിദില്‍ വെച്ച് നടക്കുന്ന പ്രാർത്ഥനാ സദസുകള്‍ക്കുംമറ്റും ആവശ്യമായ പിരിവുകള്‍ നടത്താന്‍ സാവേശം മുന്നോട്ട് വന്നിരുന്ന അദ്ധേഹം വെള്ളിയാഴച ദിനങ്ങളില്‍ ജുമുഅ നിർവ്വഹിക്കാന്‍ വരുന്നവരെ അണി ചേർത്ത് സ്വഫാക്കിയിരുത്തുവാഌം പള്ളിയിലിരുന്ന് സംസാരിക്കുന്നവരെ പ്രായ വ്യത്യാസമനേ്യ തന്റെ നോട്ടം കൊണ്ട് നിയന്ത്രിക്കാഌം കഴിവും ത്രാണിയുമുള്ള വ്യക്‌തിത്വം കൂടിയായിരുന്നു.
എണ്ണമറ്റ മഌഷ്യരുടെ അന്ത്യവിശ്രമത്തിന് ഇടം വെട്ടിനല്‍കിയ ആ മഹാ മഌഷ്യൻ ഒരയുഷ്‌കാലം താൻ ഓടി നടന്ന അതേ കരിഞ്ചീരിതൊടിയിൽ മീസാന്‍ കല്ലുകള്‍ക്ക് ചുവട്ടില്‍ തന്നെക്കാള്‍ തന്നെ സ്‌നേഹിച്ച പ്രിയതമക്കൊപ്പം ഇന്ന് അന്ത്യ നിദ്രയിലാണ്
തന്റെ ചെറുപ്പ കാലംമുതല്‍ തന്നെ കരിഞ്ചീരിത്തൊടി പള്ളിയില്‍ ഖത്തീബായി സേവനമഌഷ്ടിച്ചിരുന്ന ഒട്ടുമിക്ക പണ്ഡിതരുമായും അഭേദ്യ ബന്ധം സ്ഥാപിക്കാഌം മരണം വരെ അത് തുടർത്തിപ്പോരാഌം അവർക്ക് സാധിച്ചു. പ്രായാധിക്യം വകവെക്കാതെ ജോലിയില്‍ തുടർന്ന ഇദ്ധേഹം തന്റെ തൊണ്ണൂറാം വയസിന് ശേഷമാണ് വിശ്രമ ജീവിതത്തിലേക്ക് പ്രവേശിച്ചത്.
"പ്രായമുള്ള യുവാവ്" എന്ന വിശേഷണം ചേർത്തു വെക്കാന്‍ എന്ത് കൊണ്ടും അർഹനാണിദ്ധേഹം, പ്രായത്തിന്റെ ക്ഷീണവും അവശതയും തന്നെ തെല്ലും അലട്ടിയിട്ടില്ലെന്ന് ബേധ്യപ്പെടുത്താൻ തമാശയെന്നോണം ആളുകള്‍ക്ക് മുന്നില്‍ പതിയെ ഓടിക്കാണിക്കുന്നത് കൗതുക പൂർവ്വം ഞാഌം നോക്കി നിന്നിട്ടുണ്ട്.
ജീവിതത്തിലെ അനർഘ നിമിഷമായ യൗവനത്തെ മസ്‌ജിദുമായി ബന്ധപ്പെടുത്തിയവർക്ക് അർശിന്റെ തണല്‍ ലഭിക്കുമെന്ന പ്രവാചക പാഠം നമുക്ക് മുന്നിലുണ്ടായിരിക്കെ, തന്റെ യുവത്വത്തെയും വാർദ്ധക്യത്തെയും അള്ളാഹുവിന്റെ ഭവനത്തോട് ചേർത്തു വെച്ച പ്രിയപ്പെട്ട ഏന്തീന്‍ ഹാജിയും ഇൗ തിരുനബി വാക്യം അന്വർത്തമാക്കിയിട്ടാണ് നാഥന്റെ വിളിക്കുത്തരം നല്‍കിയത്.
എണ്ണമറ്റ മഌഷ്യരുടെ അന്ത്യവിശ്രമത്തിന് ഇടം വെട്ടിനല്‍കിയ ആ മഹാ മഌഷ്യൻ ഒരയുഷ്‌കാലം താൻ ഓടി നടന്ന അതേ കരിഞ്ചീരിതൊടിയിൽ മീസാന്‍ കല്ലുകള്‍ക്ക് ചുവട്ടില്‍ തന്നെക്കാള്‍ തന്നെ സ്‌നേഹിച്ച പ്രിയതമക്കൊപ്പം ഇന്ന് അന്ത്യ നിദ്രയിലാണ്.
നാഥന്‍ അവരോടൊപ്പം നമ്മെയും സ്വർഗ്ഗത്തില്‍ ഒരുമിപ്പിക്കട്ടെ — ആമീൻ

0 Comments