തികച്ചും ഇസ്ലാമിനെ മോശമായി ചിത്രീകരിക്കുന്ന നാടകമായിരുന്നു വടകര മേല്‍മുണ്ട ഹൈസ്‌ക്കൂള്‍; കലോത്സവത്തില്‍ അവതരിപ്പിച്ച നാടകം കിത്താബ്. സംഘപരിവാര്‍ ഫാസിസ്റ്റ്കാര്‍ ഉയര്‍ത്തിക്കാട്ടാറാള്ള ബഹുഭാര്യത്വം നാല്‌കെട്ട് തുടങ്ങിയ വിഷയങ്ങളെ പരിഹാസ്യരൂപേണ ഇസ്ലാമിനെ കളിയാക്കുകയും സ്ത്രീസ്വാതന്ത്രത്തിന് വേണ്ടി മുറവിളികൂട്ടാന്‍, ലിബറല്‍ കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്താന്‍ ഉണ്ടായ നാടകമായിരുന്നു കിത്താബ്. കപട മതേതരത്വവും ലിബറലിസവും ഇങ്ങനെയൊക്കെയാണ് എന്ന് മുസ്ലിം പെണ്‍കുട്ടികളെ ബോധ്യപ്പെടുത്താനുള്ള കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ തന്ത്രമായിരുന്നു കിത്താബ്.
കിത്താബ് പുറത്തിറങ്ങിയപ്പോള്‍ അതിന്റെ പ്രതിനാടകം ഇറക്കി, അതിജീവന കലാസംഘം.(സംവിധാനം: എം.എസ് സാജിദ്. ജെ.എന്‍.യു പി.എച്ച്.ഡി വിദ്യാര്‍ത്ഥിയാണ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ ഇസ്ലാമിക്ക് ചെയര്‍ സംഘടിപ്പിച്ച അന്താരാഷ്ട് സെമിനാറില്‍ പ്രബന്ധം അവതരിപ്പിക്കാന്‍ സാജിദിനൊപ്പം ഞാനുമുണ്ടിയിരുന്നു) പേര് കിത്താബിലെ കൂറ. ആശയപരമായും ആദര്‍ശപരമായും (രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും) വിയോജിപ്പുണ്ട്. എങ്കിലും ഈ കാര്യത്തില്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പൊളിച്ചടക്കിയാണ് കിത്താബിലെ കൂറെ അവസാനിച്ചത്.
ഇസ്ലാമിലെ സ്ത്രീകള്‍ സ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്ന് പറയുന്ന കിത്താബ്, മുക്രിക്ക് വിദ്യാഭ്യാസമില്ലാന്ന് പറയുന്ന കിത്താബ്, നാല് കെട്ടുന്നവരാണെന്ന് പറയുന്ന കിത്താബ്, ഒരോന്നിനും എണ്ണമിട്ട് മറുപടിപറയുകയായാണ് കിത്താബിലെ കൂറ.

ജെ.എന്‍.യുവില്‍ നിന്നും കാണാതായ നജീബ്, കൊല്ലപ്പെട്ട രോഹിത് വെമുല,സക്കരിയ ഇവരുടെയൊക്കെ അമ്മമാരുടെ കണ്ണീരിന്റെ കഥകള്‍ എഴുതാന്‍ പറ്റോ ??
കൊല്ലപ്പെട്ട ഗൗരി ലങ്കേഷ് സ്ത്രീയായിരുന്നല്ലോ... എന്തേ കഥ എഴുതപ്പെടാതെ പോയത്..??
ഗര്‍ഭിണികളെ കുത്തികൊന്ന ഗുജറാത്തിലെ അവസ്ഥ എന്ത് കൊണ്ട് കഥയായില്ല??
ആ കുഞ്ഞുങ്ങളുടെ കരച്ചില്‍ എന്ത് കൊണ്ട് കഥയായില്ല...??
സ്ത്രീ സ്വാതന്ത്ര്യത്തന് വേണ്ടി വാദിക്കുന്ന നിങ്ങള്‍ ഘര്‍വാപ്പസിയുടെ പേരില്‍ എന്നെ വീട്ടില്‍ അടച്ചിട്ടപ്പോള്‍ എന്തെ നിങ്ങള്‍ നാടകം ഇറക്കാതിരുന്നത് ?? ഞാനന്തെ സത്രീയല്ലേ.... എനിക്കും വേണായിരുന്നു സ്വാതനത്ര്യം.... നിങ്ങളെയൊന്നും കണ്ടില്ലല്ലോ സഖാക്കളേ.... (ഹാദിയ ചോദിക്കുന്നു)
ഉമ്മുകുത്സുവായി അഭിനയിക്കുന്ന ഹാദിയ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുമായി വന്ന ഡയറക്ടറോട് ചോദ്യങ്ങള്‍ ചോദിക്കുമ്പോഴെല്ലാം കമ്മ്യൂണിസം തല ചൊറിയുന്നത് നമുക്ക് കാണാന്‍ പറ്റും...
ജെ.എന്‍.യുവില്‍ നിന്നും കാണാതായ നജീബ്, കൊല്ലപ്പെട്ട രോഹിത് വെമുല,സക്കരിയ ഇവരുടെയൊക്കെ അമ്മമാരുടെ കണ്ണീരിന്റെ കഥകള്‍ എഴുതാന്‍ പറ്റോ ??
കൊല്ലപ്പെട്ട ഗൗരി ലങ്കേഷ് സ്ത്രീയായിരുന്നല്ലോ... എന്തേ കഥ എഴുതപ്പെടാതെ പോയത്..??


ആസിഫ പെണ്‍കുഞ്ഞായിരുന്നല്ലോ....എന്തേ കഥ രൂപപെടാന്നിരുന്നത്.....??
ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം മുട്ടുമ്പോള്‍ കണ്ണൂരിലേക്കുള്ള ബസ് ടൈം ചോദിക്കുന്ന ഡയറക്ടറുടെ അവസ്ഥ കാണേണ്ടത് തന്നെയാണ്.
കൂറേനെ കണ്ട്‌ക്കോ കൂറ വരുന്നത് കണ്ട്‌ക്കോ
ശശിമാരുടെ കുപ്പായത്തില്‍ കൂറ വരുന്നത് കണ്ട്‌ക്കോ
കൂറേനെ കണ്ട്‌ക്കോ കൂറ വരുന്നത് കണ്ട്‌ക്കോ
ലേഖന്റെ ഓട്ടോമേല് കൂറ വരുന്നത് കണ്ട്‌ക്കോ
സല്‍വാന്റെ തട്ടത്തിമ്മല് കൂറ വരുന്നത് കണ്ട്‌ക്കോ
വത്തക്ക സമരത്തില്‍ കൂറ വരുന്നത് കണ്ട്‌ക്കോ
വത്തക്ക പൊട്ടിമുളച്ച് കൂറ വരുന്നത് കണ്ട്‌ക്കോ
ഫഌഷ് മോബ് കളിക്കാനായി കൂറ വരുന്നത് കണ്ട്‌ക്കോ