ശബീബ് കൈപ്പുറം
നബി (സ) ജനിച്ചതില്‍ സന്തോഷിക്കുന്നതിന് നിങ്ങള്‍ എതിര്‍ക്കുകയാണങ്കില്‍ നബി (സ) ഈ ലോകത്ത് കടന്നുവന്നതില്‍ നിങ്ങള്‍ ദു8ഖിക്കുകയാണോ? അല്ലെങ്കില്‍ സന്തോഷിക്കുകയും ദുഃഖിക്കുകയും ചെയ്യാതെ മാറിനില്‍ക്കുകയാണോ?
23 വര്‍ഷത്തെ പ്രവാചക ജീവിതത്തിനിടയില്‍ ഒരു റബ്ബീഉല്‍ അവ്വലിലും അവിടുന്ന് പ്രത്യേകം അഘോഷങ്ങള്‍ ഉണ്ടായിട്ടില്ല എന്ന് നിങ്ങള്‍ പറയുകയാണങ്കില്‍ മനസ്സിലാക്കുക, നബി തിരുമേനി (സ) പാലായനം ചെയ്ത് മദീനയിലെത്തുന്ന ആദ്യ ദിനം റബ്ബീഉല്‍ അവ്വലിലായിരുന്നു. അന്ന് മുസ്‌ലിംകള്‍ ആഘോഷിച്ചത് പോലെ മറ്റൊരു ദിവസ്സവും മുസ്‌ലംകള്‍ ആഘോഷിച്ചിട്ടില്ല.
ഇസ് ലാമില്‍ ആഘോഷമായി നിര്‍ദേഷിച്ച രണ്ടു പെരുന്നാള്‍ ആചരിക്കുന്നതില്‍ ആര്‍ക്കും അഭിപ്രായ വ്യതാസമില്ല. എന്നാല്‍ പിന്നെന്തിന് മൂന്നാമതൊരു നബിദിനാഘോഷം? എന്നാണ് നിങ്ങളുടെ വാദമെങ്കില്‍ നിങ്ങള്‍ മനസ്സിലാക്കുക രണ്ട് ആഘോഷങ്ങളേ ഉള്ളൂ എന്നതിനര്‍ത്ഥം പ്രത്യേക ആരാധനകര്‍മ്മങ്ങളുള്ള രണ്ട് ആഘോഷങ്ങളെ ഉള്ളൂവെന്നാണ്. മറ്റുസന്തോഷവേളകളും അവസരങ്ങളും മുസ്‌ലിംകങ്ങള്‍ക്ക് ഇസ്‌ലാം അനുവദിച്ചിട്ടില്ലാ എന്നല്ല. രണ്ട് പെരുന്നാള്‍ ദിവസ്സത്തേക്കാള്‍ ആഹ്ലാദവും സന്തോഷവും പ്രദാനം ചെയ്യുന്ന എത്ര എത്ര അവസരങ്ങളാണ് നമ്മുടെ ജീവിതത്തില്‍ വരാറുള്ളത്.
സഹീഹുല്‍ ബുഖാരിയുടെ പ്രമുഖ വ്യാഖാ്യതാവ് ഹാഫിള് ബിന്‍ ഹജറില്‍ അസ്ഖലാനി (റ) രേഖപ്പെടുത്തുന്നു. നബി (സ) ആകമനദിവസ്സം മദീനാ നിവാസികള്‍ക്ക് പെരുന്നാള്‍ ദിനത്തേക്കാള്‍ സന്തോഷകരമായിരുന്നു. (സഹീഹുല്‍ ബുഖാരി 2:442)
ലക്ഷക്കണക്കിന് സ്വാഹാബിമാര്‍ ഇസ്‌ലാമിക ചരിത്രത്തിലൂടെ കടന്ന് പോയി അവയില്‍ പ്രവാചകന്‍ (സ)യെ യുദ്ധഭൂമിയില്‍ നിന്ന് സംരക്ഷിക്കാനായ് ജീവന്‍ ബലി നല്‍കിയവരുണ്ട് അവരോ അവരുടെ അനന്തരഗാമികളോ ഈ പ്രവാചക സ്‌നേഹത്തിന്റെ മാതൃക പഠിപ്പിച്ചിട്ടില്ല എന്നാണ് നിങ്ങളുടെ വാദമെങ്കില്‍ സ്വഹാബത്തിന്റെ പാരമ്പര്യമെന്തായിരുന്നെന്ന് മനസ്സിലാക്കുന്നത് ഒന്ന് നന്നായിരിക്കും. മക്കയില്‍ നിന്ന് മദീനയിലേക്കുള്ള ഹിജ്‌റ പ്രസിദ്ധമാണ്. മക്കയില്‍ നിന്ന് പുറപ്പെട്ട നബി (സ) യെ സ്വീകരിക്കാന്‍ മദീനാ നിവാസികള്‍ കാത്തിരിക്കുന്നു. റബ്ബീ ഉല്‍ അവ്വല്‍ 12 തിങ്കളാഴ്ചയായിരുന്നു നബി (സ) മദീനക്കടുത്ത് ഖുബാഇലെത്തിയത്. അന്ന് മദീനാ നിവാസികള്‍ ഉജ്ജ്വല സ്വീകരണമാണ് നബി(സ)ക്ക് നല്‍കിയത്. മദീനയിലേക്ക് തിരുനബി (സ) പ്രവേശിച്ചപ്പോള്‍ മദീനാ നിവാസികള്‍ തിരുനബിയെ സ്വീകരിച്ചാനായിച്ച് കൊണ്ട് പോകുമ്പോള്‍ അനുചര•ാര്‍ ചൊല്ലിയ പ്രകീര്‍ത്തനം പ്രസിദ്ധമാണ്. തിരുനബിയുടെ ജ•ദിനമായ റബ്ബീഉല്‍ അവ്വലില്‍ തന്നെയായിരുന്നു സ്വാഹബത്ത് ഈ പ്രകീര്‍ത്തനം ആലപിച്ചത്.
'പറയുക അല്ലാഹുവിന്റെ ഔദാര്യം കൊണ്ടും അനുഗ്രഹം കൊണ്ടും വിശ്വാസികള്‍ സന്തോഷിക്കട്ടെ. അത് ജനം ശേഖരിച്ച് കൊണ്ടിരിക്കുന്ന സകല വസ്തുക്കളേക്കാളും ഉത്തമമാണ്'' (യൂനുസ്58) സന്തോഷിക്കാനുള്ള ആഹ്വാനം നെഞ്ചിലേറ്റിയ അവര്‍ ഇപ്രകാരം സന്തോഷം പ്രകടിപ്പിച്ച് പാടി.
'വാദഅ് താഴ് വരയില്‍ നിന്നും പൂര്‍ണ്ണ ചന്ദ്രന്‍ ഞങ്ങളിലേക്കുദിച്ചുയര്‍ന്നു'
'നാം നന്ദി കാണിക്കാന്‍ ബാധ്യസ്ഥരാണ് '
'ഞങ്ങളില്‍ നിയുക്തരായ തിരു ദൂദരേ അനുസരിക്കപ്പെടേണ്ട കാര്യമാണ് അങ്ങ് കൊണ്ടു വന്നത് '
ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്യുന്നു: മദീനക്കാര്‍ റസൂലിന്റെ ആഗമനം കൊണ്ട് ആഹ്ലാദിച്ച പോലെ മറ്റൊന്നു കൊണ്ടും ആഹ്ലാദിച്ചിട്ടില്ല.
അബൂ ദാവൂദ് റിപ്പോര്‍ട്ട് ചെയ്യുന്നു: നബി മദീനയിലേക്കെത്തിയപ്പോള്‍ എത്യോപ്യക്കാര്‍ അവരുടെ കുന്തങ്ങള്‍ കൊണ്ട് കളിച്ചു നബിയുടെ വരവ് കൊണ്ട് മദീന തിളങ്ങി. ഹ്യദയങ്ങളിലേക്ക് ആമോദം കടന്ന് വന്നു. അനസ്(റ)പറയുന്നു: നബി (സ) മദീനയില്‍ വരുന്ന ദിവസത്തിന് ഞാന്‍ സാക്ഷിയാണ്. അന്നത്തേക്കാള്‍ സുന്ദരമായതും തിളക്കമാര്‍ന്നതുമായ ഒരു നാള്‍ ഞാന്‍ കണ്ടിട്ടില്ല. അറകള്‍ക്കുള്ളിലെ കന്യകമാര്‍ വീടുകള്‍ക്ക് മുകളില്‍ കയറി അനുമോദിച്ച് പാട്ടുപാടിയിരുന്നു.
സ്വഹീഹുല്‍ ബുഖാരിയുടെ പ്രമുഖ വ്യാഖ്യാദാവ് ഹാഫിള് ബ്ന്‍ ഹജറുല്‍ അസ്ഖലാനി എഴുതുന്നു: നിസ്സംശയം നബി യുടെ ആഗമന ദിവസം അവര്‍ക്ക് പെരുന്നാള്‍ ദിവസത്തേക്കാള്‍ ആഹ്ലാദമായിരുന്നു.(ഫത്ഹുല്‍ ബാരി2 :433)
സ്വഹീഹുല്‍ ബുഖാരിയുടെ പ്രമുഖ വ്യാഖ്യാദാവ് ഹാഫിള് ബ്ന്‍ ഹജറുല്‍ അസ്ഖലാനി എഴുതുന്നു: നിസ്സംശയം നബി യുടെ ആഗമന ദിവസം അവര്‍ക്ക് പെരുന്നാള്‍ ദിവസത്തേക്കാള്‍ ആഹ്ലാദമായിരുന്നു.(ഫത്ഹുല്‍ ബാരി2 :433)ഇസ്‌ലാമിക പ്രമാണങ്ങളുടേയും ചരിത്രത്തിന്റെയും പിന്‍ബലത്തോട് കൂടിയാണ് നാം ഈ ചര്യ പിന്തുടരുന്നത്. ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയിലെ പ്രെഫ.ഡോ 'അഹ്മദ് ശര്‍ബാനി' രേഖപ്പെടുത്തുന്നു. മക്കാ നിവാസികള്‍ നബി (സ) യുടെ ജ•ദിനത്തെ നല്ലരീതിയില്‍ പ്രകീര്‍ത്തിക്കുകയും തങ്ങള്‍ ജനിച്ച വീട് സന്ദര്‍ശിക്കുകയും ചെയ്യാറുണ്ടായിരുന്നു.നബി (സ) ജനിച്ച ദിവസത്തിന്റെ മഹത്വങ്ങള്‍ വാഴ്ത്തികൊണ്ട് ചില പ്രകീര്‍ത്തന കാവ്യം ആലപിക്കാറുണ്ടായിരുന്നു. അബ്ബാസ് ബിന്‍ അബ്ദുല്‍ മുത്വലിബ ്(റ) നബി(സ) യെ സംബോധനം ചെയ്ത് കൊണ്ട് പറയുന്നു: നബിയെ.. അവിടുന്ന് ജ•ം കൊണ്ടപ്പോള്‍ ഭൂമിയത്രയും പ്രകാശപൂരിതമായി. അങ്ങയുടെ ജ്വലിക്കുന്ന പ്രകാശത്താല്‍ ചക്രവാളങ്ങള്‍ പ്രഭാപൂരിതമായി (യസ്അലൂനക ഫിദ്ദീന്‍ 1.474) നബി ദിന പരിപാടിയുടെ അടിസ്ഥാന രൂപം പൂര്‍വ്വ കാലങ്ങളില്‍ തന്നെ ഉണ്ടായിരുന്നു. നബി (സ) ജ•ം കൊണ്ട നബി സ) യുടെ വീട്,നബി ജനിച്ച ദിവസം മക്കാ നിവാസികള്‍ സന്ദര്‍ശിക്കുവാറുണ്ടായിരുന്നെന്നും തങ്ങളുടെ ജ• ദിനത്തെ നല്ല രീതിയല്‍ പ്രകീര്‍ത്തിക്കാറുണ്ടായിരുന്നുവെന്നും മുകളില്‍ സൂചിപ്പിച്ച ചരിത്ര തെളിവുകളില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്.
ബിദ്അത്ത് എന്നാല്‍ മതം പൂര്‍ത്തിയാക്കിയ ശേഷം മതത്തില്‍ ചേര്‍ത്ത കാര്യങ്ങള്‍ തന്നെയാണ്. എന്നാല്‍ ഒരു കാര്യം മനസ്സിലാക്കുക, ബിദ്അത്ത് എന്നതിന് രണ്ടര്‍ത്ഥമുണ്ട്. ഒന്ന് ബിദ്അത്തുല്‍ ഹസനതുന്‍ (അഥവാ പുതിയത് എന്നര്‍ത്ഥം) ഈ അര്‍ത്ഥ പ്രകാരം ഇന്നത്തെ രീതിയിലുള്ള നബിദിന പരിപാടികള്‍ പുതിയ രീതിയിലുള്ളവ തന്നെ. രണ്ട് ബിദ്അത്തുന്‍ സയ്യിഅ (അനാചാരം എന്നര്‍ത്ഥം) ഇത് പ്രകാരം നബിദിന പരിപാടികള്‍ അനാചാരമാകില്ല. കാരണം നബിദിനത്തിന്റെ ഭാഗമായി നാം നടത്തി വരുന്ന ഓരോ കാര്യവും ഇസ്‌ലാമിക പ്രമാണങ്ങളുടേയും ചരിത്രങ്ങളുടേയും പിന്‍ബലത്തോടെ സ്ഥിരപ്പെട്ടതാണ്.
നബിദിനത്തിന്റെ ഭാഗമായി നാം നടത്തി വരുന്ന കാര്യങ്ങള്‍ നാം പരിശോധിക്കുകയാണെങ്കില്‍ നാം സ്വലാത്തും സലാമും പദ്യ രൂപത്തില്‍ വിവിധ താളത്തില്‍ ചൊല്ലുന്നു. പ്രവാചക പ്രകീര്‍ത്തനങ്ങളുള്‍ക്കൊള്ളുന്ന പദ്യങ്ങള്‍ അറബിയില്‍ ആലപിക്കുന്നു. നബി (സ) യുടെ ജനനത്തിനോടനുബന്ധിച്ച് നടന്ന ചരിത്ര സംഭവങ്ങള്‍ അറബിയില്‍ ഭക്തി പൂര്‍വ്വം പാരായണം ചെയ്യുന്നു. പ്രാര്‍ത്ഥനകളും അന്ന ദാനവും നടത്തുന്നു. പ്രവാചക തിരുമേനി (സ) യുടെ ജ•ത്തിനും നിയോഗത്തിലും സന്തോഷം പ്രഘടിപ്പിച്ച് കൊണ്ട് ഘോഷ യാത്ര നടത്തുന്നു. പ്രവാചകാദ്യാപനങ്ങള്‍ പഠിപ്പിക്കുന്ന പഠന ക്ലാസുകള്‍,പ്രഭാഷണങ്ങള്‍, കാംപെയ്‌നുകള്‍ തുടങ്ങിയവ നടത്തുന്നു. പ്രവാചകരെ കുറിച്ചുള്ള സ്‌പെഷ്യല്‍ പതിപ്പുകള്‍ പ്രസിദ്ധീകരിക്കുന്നു. ഇസലാം അനുവദിക്കുന്ന കലാ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഇത്തരത്തിലുള്ള സദാചാരങ്ങള്‍ മാത്രമാണ് നബിദിനത്തില്‍ പരിപാടികളായി നടത്തുന്നത്.
പള്ളിയുടെ മിനാരങ്ങളും ചന്ദ്രകലകളും പ്രവാചകന്റെകാലത്തുണ്ടായിരുന്നുവോ? പ്രവാചകന്റെകാലത്തുണ്ടായിരുന്ന പള്ളിയില്‍ നിന്നും വ്യത്യസ്ഥമായി ആധുനിക രീതിയില്‍ പള്ളി നിര്‍മ്മിക്കാന്‍ പ്രവാചകന്‍ കല്‍പ്പിച്ചിട്ടുണ്ടോ? ഇസ് ലാമിക പ്രബോധനത്തിന് നാം ഉപയോഗിക്കുന്ന കമ്മറ്റികളും സംഘടനകളും അന്നുണ്ടായിരുന്നോ? ഇവയെല്ലാം അനാചാരമാണെന്ന് നാം എങ്ങിനെ പറയും??ഇവയില്‍ ഏത് പരിപാടിയാണ് അനിസ് ലാമികം? ഇവയില്‍ എല്ലാത്തിനും തെളിവ് ചോദിച്ചാല്‍ ഉത്തരം പറയല്‍ അസാദ്യമാണ്. ഇസ് ലാമിക പ്രബോധനത്തിന് ഇന്നും നാം പല മാര്‍ഗ്ഗങ്ങളും ഉപയോഗിക്കുന്നുണ്ട്. അവയെല്ലാം പുതിയ രീതികള്‍ തന്നെയാണ്. സോഷ്യല്‍ മീഡിയകളിലൂടെയും ദ്യശ്യ ശ്രാവ്യ മാധ്യമങ്ങളിലൂടെയും ഇന്ന് നാം ഇസ് ലാം പ്രബോധനം നടത്തുന്നുണ്ട്. ഇതിനെല്ലാം പ്രവാചകരിടെയും സ്വഹാബത്തിന്റെയും തെളിവ് ചോദിച്ചാല്‍ ആര്‍ക്കും നല്‍കാന്‍ കഴിയില്ല. കാരണം പ്രവാചകന്റെ കാലഘട്ടത്തില്‍ ഇവയൊന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇത്തരത്തിലുള്ള പ്രബോധനം നമുക്ക് ബിദ്അത്താണെന്ന് നമുക്ക് പറയാാനാകുമോ? പ്രവാചകന്‍ നബി (സ) ഒരിക്കലും സംസ്ഥാന സമ്മേളനം നടത്തിയിട്ടില്ല. കാംപെയ്ന്‍ നടത്തിയിട്ടില്ല. പ്രവാചകന്റെ കാലത്ത് മദ്രസയോ കോളേജുകളോ ഉണ്ടായിരുന്നില്ല. അത് കൊണ്ട് ഇവയെല്ലാം ബിദ്അത്ത് (അനാചാരം) എന്ന് പറയാന്‍ കഴിയുമോ? വിശുദ്ധ ഖുര്‍ആനില്‍ ഇന്ന് നാം കാണുന്ന ഫത്ത്ഹ് കെസറ് ളമ്മ് സുക്കൂന്‍ തുടങ്ങിയ ഹര്‍ക്കത്തുകള്‍ ചേര്‍ത്തത് നബി (സ) സമ്മദത്തോടെയായിരുന്നോ? ഖുര്‍ആന്‍ ക്രോഡീകരിച്ചത് പ്രവാചകന്‍ (സ) നിര്‍ദേശത്തെതുടര്‍ന്നായിരുന്നുവോ? പള്ളിയുടെ മിനാരങ്ങളും ചന്ദ്രകലകളും പ്രവാചകന്റെകാലത്തുണ്ടായിരുന്നുവോ? പ്രവാചകന്റെകാലത്തുണ്ടായിരുന്ന പള്ളിയില്‍ നിന്നും വ്യത്യസ്ഥമായി ആധുനിക രീതിയില്‍ പള്ളി നിര്‍മ്മിക്കാന്‍ പ്രവാചകന്‍ കല്‍പ്പിച്ചിട്ടുണ്ടോ? ഇസ് ലാമിക പ്രബോധനത്തിന് നാം ഉപയോഗിക്കുന്ന കമ്മറ്റികളും സംഘടനകളും അന്നുണ്ടായിരുന്നോ? ഇവയെല്ലാം അനാചാരമാണെന്ന് നാം എങ്ങിനെ പറയും.
ഇവയൊന്നും പ്രവാചകന്റെ കാലത്തുണ്ടായിരുന്നല്ല.എല്ലാം പുതിയതാണ്. പക്ഷെ ഇവയൊന്നും അടിസ്ഥാനപരാമായി ഖുര്‍ആനിനോടൊ സുന്നത്തിനോടോ എതിരല്ല. അതിനാല്‍ ഇവയെല്ലാം നാം സ്വീകരിക്കുന്നു. പിന്നെന്തിന് നാം നബിദിനം മാത്രം മാറ്റിനിര്‍ത്തണം? ഇത് തന്നെയാണ് ഹദീസ് വ്യാഖ്യാനിച്ച് കൊണ്ട് പ്രമുഖ ഹദീസ് വ്യാഖ്യാതാക്കള്‍ രേഖപ്പെടുത്തിയതും.
ഇബ്‌നു ഹജറില്‍ അസ്ഖലാനി (റ)പറയുന്നു,പില്‍കാലത്ത് ഉണ്ടാക്കപ്പെട്ടതും മതത്തില്‍ അടിസ്ഥാനമില്ലാതതുമായ കാര്യങ്ങള്‍ എന്നാണ് പുതിയ കാര്യങ്ങള്‍ അനാചാരമാണെന്നതുകൊണ്ടുള്ള ഉദ്ദേശം. അത്തരംകാര്യങ്ങള്‍ക്കേ മതത്തിന്റെ ദ്യഷ്ടിയില്‍ പുത്തനാശയം(ബിദ്അത്ത്) എന്ന് പറയൂ. എന്നാല്‍ മതത്തിന്റെ അടിസ്ഥാനം കണ്ടെത്താന്‍ കഴിയുന്ന പുതിയ കാര്യങ്ങള്‍ക്ക് ബിദ്അത്ത് എന്ന് പറയാനാവില്ല.(ഫത്തുഹുല്‍ ബാരി 13-253)
എന്നാല്‍ ഇനി നിങ്ങളുടെ മുന്‍ഗാമികളിലേക്ക് ഒരു തിരുഞ്ഞുനോട്ടം അത്യാവശ്യമാണ്.
നിങ്ങള്‍ ഒരുകാലത്ത് നബിദിനം പ്രോത്സാഹിപ്പിക്കുകയും കൊണ്ടാടുകയും ചെയ്തിരിന്നു. നബിദിനാഘോഷം മുമ്പ് പ്രോത്സാഹിപ്പികുകയും കൊണ്ടാടുകയും ചെയ്തിരുന്നു എന്നതിനുള്ള തെളിവുകള്‍.
ഇബ്‌നു ഹജറില്‍ അസ്ഖലാനി (റ)പറയുന്നു,പില്‍കാലത്ത് ഉണ്ടാക്കപ്പെട്ടതും മതത്തില്‍ അടിസ്ഥാനമില്ലാതതുമായ കാര്യങ്ങള്‍ എന്നാണ് പുതിയ കാര്യങ്ങള്‍ അനാചാരമാണെന്നതുകൊണ്ടുള്ള ഉദ്ദേശം. അത്തരംകാര്യങ്ങള്‍ക്കേ മതത്തിന്റെ ദ്യഷ്ടിയില്‍ പുത്തനാശയം(ബിദ്അത്ത്) എന്ന് പറയൂ. എന്നാല്‍ മതത്തിന്റെ അടിസ്ഥാനം കണ്ടെത്താന്‍ കഴിയുന്ന പുതിയ കാര്യങ്ങള്‍ക്ക് ബിദ്അത്ത് എന്ന് പറയാനാവില്ല.(ഫത്തുഹുല്‍ ബാരി 13-253)
ഈ സന്ദര്‍ബത്തില്‍ കൊല്ലമായ് മുസ് ലിം ഐക്യത്തിന്റെ ആഭ്യമുഖ്യത്തില്‍ നടന്നുവരാറുള്ള മൗലീദാഘോഷം ഈപ്രവാശ്യം റ.അവ്വല്‍ 12ാം തിയ്യതി ഭംഗിയായി കഴിഞ്ഞുവെന്നുള്ള വിവരം വായനക്കാരെ സന്തോഷപൂര്‍വം അറിയിച്ച് കൊള്ളുന്നുഏറിയാട് ലോവര്‍ സെകഡിറി സ്‌കൂളില്‍ വെച്ച് കൊണ്ടാടപ്പെട്ട ഈ സുദിനത്തില്‍ കൂടിയ വിദ്യാര്‍ത്ഥി സമ്മേളനത്തിലും മഹായോഗത്തിലും നബി (സ)യുടെ ജനനം,മതം,ബാല്യം,മതപ്രചരണം സ്വഭാവ വൈശിഷ്ട്യം എന്നിങ്ങനെ നബിചരിത്രത്തില്‍ പ്രധാനപ്പെട്ട മിക്ക ഭാഗങ്ങളേയും കുറിച്ച് മലയാളത്തില്‍ ഒരോമാന്യ•ാര്‍ പ്രസംഗിച്ചു.അര്‍ത്ഥമറിയാതെ കുറേ അറബി വായിച്ചാലേ മൗലീദ് ശരിപ്പെടുവൊള്ളൂ എന്ന് ശഠിക്കുന്നവര്‍ക്കും നീരസം തോന്നാതിരിക്കവണ്ണം അറബിയില്‍ മൗലീദ് ഒതുവാനും കുറേ സമയും വിനിയോഗിക്കാതിരുന്നില്ല.യോഗത്തില്‍ സംബന്ധിച്ചവര്‍ക്കും അല്ലാത്തവര്‍ക്കും ഒരുവിരുന്ന് നല്‍കുകയുമുണ്ടായി.( അല്‍ ഇര്‍ഷാദ് 1343 റ.അവ്വല്‍. പേജ് 158)
ഇങ്ങനെ നബി(സ)യെകൊണ്ട് ലോകത്തിനുണ്ടായിട്ടുള്ള അനുഗ്രഹങ്ങള്‍ അവര്‍ണനീയമാണ്. അത് കൊണ്ട് തന്നെയാണ് വമാ അര്‍സാല്‍നാക്ക ഇല്ലാ റഹ്മത്തന്‍ ലില്‍ ആലമീന്‍ (അമ്പിയാഅ്) (ലോകത്തിന് കാരുണ്യമായിട്ടല്ലാതെ നാം നിന്നെ നിയോഗിച്ചിട്ടില്ല.)എന്ന് അല്ലാഹു പറഞ്ഞിട്ടുള്ളത്. ഇങ്ങനെയുള്ള ഒരു മഹാത്മാവ് ഭൂചാതാനായിട്ടുള്ള ഈ റ.അവ്വല്‍ മാസം വരുമ്പോള്‍ ആ പുണ്യ പുരുഷനെ അനികരിക്കുന്ന ഒരു ജന വിഭാഗം എങ്ങിനെ സന്തോഷിക്കാതിരിക്കും. (അല്‍ മുര്‍ഷിദ് മാസിക ഹിജ്‌റ 1356 റ.അവ്വല്‍ പേജ് 11,12)
റ.അവ്വല്‍ മാസം വരുമ്പോള്‍ മുസ് ലിംകളായ നമ്മുടെമനസ്സില്‍ എന്തെന്നില്ലാതെ ഒരു സന്തോഷം ഉണ്ടായിതീരൂന്നു.ഇതിനുള്ള കാരണം എന്തായിരിക്കുമെന്ന് തേടിനടക്കേണ്ടതില്ല.ലോക ഗുരുവായ മുഹമ്മദ് നബി(സ) ജനിച്ചത് റ.അവ്വല്‍ മാസത്തിലാണ്. അത് കൊണ്ട് തന്നെയാണ് ഈ മാസം അടുത്ത് വരുമ്പോള്‍ മുസ് ലികള്‍ ആഘോഷിക്കുന്നതും ആഹ്ലാദിക്കുകയും ചെയ്യുന്നത്.നബിയ്യുനാ മുഹമ്മദുന്‍ (സ)മിനെ പറ്റി അറിയാവുന്ന ഏതൊരാള്‍ക്കും ഈ മാസം വരുമ്പോള്‍ സന്തോഷിതിരിക്കാന്‍കഴിയില്ല.(അല്‍ മുര്‍ഷിദ് 1354 റ അവ്വല്‍ പേജ് 1)
പവിത്രമായ റ.അവ്വല്‍ മാസമിതാ നമ്മോട് അഭിമുഖികരിക്കാന്‍ പോകുന്നു. റ.അവ്വല്‍ മാസം പിറക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മുസ് ലികള്‍ ആനന്ദ തുന്ധിലരായി ഭവിക്കുന്നു. 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു റ.അവ്വല്‍ മാസത്തിലാണ് ലോകൈക മാഹാനായ മുഹമ്മദ് നബി (സ) ഭൂജാതനായത് എന്നതാണ് അതിന് കാരണം ആ മാസം കൊണ്ടാടുവാന്‍ മുസ് ലികള്‍ ഉല്‍സുകരായി തന്നെ ഇരിക്കുന്നു. ഇസ് ലം മത പ്രബോധകരായ ആ മാഹാ പുരുഷന്റെ ജനനം കൊണ്ട് ലോകത്തിന് പൊതുവെഉണ്ടായിട്ടുള്ള ന•കളെ പറ്റി ചിന്തിക്കുന്ന ഒരാളിന് സന്ദര്‍ബം പിറക്കുമ്പോഴല്ലാം അദ്ദേഹത്തെ സ്മരിക്കാതിരിക്കാന്‍ നിവൃത്തിയിവില്ല.( അല്‍ മുര്‍ഷിദ് 1357 റ. അവ്വല്‍ പേജ് 19).
ഇങ്ങനെയുള്ള പ്രാധാന്യം കൊണ്ട് മാത്രമാണ് ഒരു ലക്ഷത്തിലധികം അനുയായികള്‍ തിരുനബിക്ക് ലഭിച്ചത്.ഇങ്ങനെയുള്ള മഹല്‍ മതതത്തിന്റെ പ്രബോധകന്‍,പ്രചാവത്സനായ ഭരണാധികാരി ,ദീനി ദയാലുവായ പ്രഭു,ഉല്‍കൃഷ്ട പരിശീലകനായ ഉത്തമ ഗുരു, ദൈവ സന്ദേശവാഹി ജനിച്ച മാസമാണ് റ.അവ്വല്‍. അതിനാല്‍ ആ മാസത്തെ മുസ് ലിം ലോകംആകമാനം കൊണ്ടാടുന്നു.ലോകം മുഴുവന്‍ കൊണ്ടാടേണ്ടതുമാണ്. ഈ കൊണ്ടാട്ടം പല നല്ല കാര്യങ്ങളും സാധിപ്പിക്കുന്നുണ്ട്. തിരുമേനിയോടുള്ള സ്‌നേഹത്തിന്റെ മനുഷ്യ ഹൃദയങ്ങളില്‍ ഊന്നിപ്പിടിക്കുന്നു.അദ്ദേഹത്തിന്റെ സ്വച്ഛരിതങ്ങളേയും സല്‍സ്വഭാവങ്ങളേയും സ്മരിക്കുന്നതിന് വഴിവെക്കുന്നു.(അല്‍ മുര്‍ഷിദ് 1357 റ.അവ്വല്‍ പേജ് 22)
സുഹൃത്തേ,
ഇത്രമാത്രം ബഹുമാനം നല്‍പ്പെട്ടിരുന്ന,ആഘോഷിക്കാന്‍ കല്‍പ്പിച്ചിരുന്ന, പ്രേരണ നല്‍കിയിരുന്ന ഒരു ആഘോഷമാണ് നബിദിനം ഇപ്പോള്‍ ബിദ്അത്താണെന്ന് പറയുന്നതോടപ്പം അവര്‍ ആഘോഷിക്കുകയും ചെയ്യുന്നു അതിനുള്ള തെളിവുകള്‍ (ഹുസൈന്‍ മടവൂര്‍ പ്രസംഗിക്കുന്നതും മീലാദ് പ്രഭാഷണ കത്തും )
നബിയുടെ ചര്യയെ നാം പഠനം ചെയ്തു അതിനെ തുടര്‍ന്ന് പ്രവര്‍ത്തിക്കുന്നവര്‍ അള്ളാഹുവിനേയും അവസാന ദിവസത്തേയും പറ്റിപേടിയുള്ളവരും പടച്ചവനെ അധികമായ് വിചാരമുള്ളവരുമാണ്.ഇത്തരക്കാര്‍ മൗലീദില്‍ വന്നു ചേരുകയും നബിചര്യയെകേട്ട് മനസ്സിലാക്കി പ്രവര്‍ത്തിക്കുകയും ചെയ്യും. അത് മുസ് ലിം ലോകം ഒന്നായി കൊണ്ടാടുന്ന മൗലീദ് യോഗത്തില്‍ നബിയുടെ ശരിയായ നടപടിക്രമം വിവരമായ് പറഞ്ഞ് കൊടുക്കും. അങ്ങയുടെഉത്തമമായ സ്വഭാവ ഗുണങ്ങള്‍ വിവരിക്കും. നബിയെ പിന്തുടരുവാനുള്ള ഉത്ഭോദനകള്‍ നല്‍കും സദസ്സില്‍ നബിയോടുള്ള പ്രിയം വളര്‍ത്തും നബിയുടെ അനുയായികളായ സ്വഹാബത്തിന്റെ മതനിഷ്ട ഭക്തി മുതലായവ വിവരിക്കും അവിടെകൂടിയിരിക്കുന്നവരുടെ നാവുകളെല്ലാം സ്വലാത്ത് ചൊല്ലുന്നതിന് പ്രേരിപ്പിക്കും അല്ലാഹുവിന്റെ സ്‌നേഹം കരസ്ഥമാക്കുവാന്‍ പര്യാപ്തങ്ങളായ ഉപദേഷങ്ങള്‍ നല്‍കും അല്ലാഹു പറയുന്നത് നോക്കുക.............(നബിയെ ജനങ്ങളോട് പറയുവീന്‍ നിങ്ങള്‍ അള്ളാഹുവിനെ യതാര്‍ത്ഥത്തില്‍ സ്‌നേഹിക്കുയാണങ്കില്‍ എന്നെ അനുകരിക്കുവീന്‍.എന്നാല്‍ അള്ളാഹു നിങ്ങളെയും സ്‌നേഹിക്കും നിങ്ങളുടെ കുറ്റങ്ങള്‍ മാപ്പ് ചെയ്യുകയും ചെയ്യും.അള്ളാഹു പൊറുക്കുന്നവനും കാരുണ്യവാനുമാണ്) ഈ ആയത്ത് മൂലം ചിലത് നമുക്ക് മനസ്സിലാക്കാം നബി തിരുമേനിയെ അനുകരിക്കലാണ് അള്ളാഹുവിനെ സ്‌നഹിക്കുന്നു എന്നതിനുള്ള ലക്ഷണം.നബിയെ അനുകരിക്കുന്നില്ല എന്നതിന്റെ അര്‍ത്ഥം അള്ളാഹുവിനെ വെറുക്കുകയും അവന്റെ സ്‌നേഹത്തെ ആര്‍ജിക്കാതിരിക്കുകയും ചെയ്യുക എന്നതാണ്. മേല്‍ പറഞ്ഞ സംഗതികള്‍ പ്രധാനം ചെയ്യുന്ന ഒന്നാണ് മൗലീദിന്റെ മജ്‌ലിസ്. ഇക്കാര്യങ്ങള്‍ സാധിക്കുന്ന ഒരു സദസ്സ് ഒരു പുണ്യ സദസ്സ് തന്നെയാണ് അതില്‍ സംബന്ധിക്കുവാന്‍ തൗഫീഖ് ലഭിക്കുവര്‍ ഭാഗ്യവാ•ാരാണ്.(അല്‍ മുര്‍ഷിദ് 1357 റ. അവ്വല്‍ പേജ് 23)
ഇതുതന്നെയാണ് സുന്നികളും പറയുന്നത് ഇത്രയും ഗുണങ്ങളുള്ള ഒരുകാര്യം നാം ഒഴിവാക്കേണ്ടതുണ്ടോ? ചിന്തിക്കുക ഇതാണ് (വഹാബികളുടെ മുന്‍ നേതാക്കളടക്കമുള്ള )മുസ് ലിം സമുദായത്തിന്റെ ചര്യയും അത് പിന്‍പറ്റാന്‍ അല്ലാഹു എല്ലാവര്‍ക്കും ഹ തൗഫീഖ് നല്‍കട്ടെ
ആമീന്‍
