ശബീബ് കൈപ്പുറം


ശക്തമായ മഴയായത് കൊണ്ട് ട്രൈനില്‍ തന്നെ പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, നിസ്‌ക്കാരം കഴിഞ്ഞപ്പോഴേക്കും ബസ് മിസ്സായപ്പോ അത് നടക്കില്ലെന്ന് ഉറപ്പായി. പിന്നെയുള്ള ഒരു ആനവണ്ടിയാണ് പ്രതീക്ഷ, നിലമ്പൂരിലേക്ക് പോകുന്ന ബസ്സ് എപ്പൊ വരുമൊന്ന് ചോദിച്ച് ഞങ്ങളും മടുത്തു. ആദ്യചോദ്യത്തിന് ഉത്തരമായി സ്റ്റേഷന്‍മാസ്റ്ററുടെ റൂമില്‍ ഇരിക്കുന്ന ആള്‍ പത്തര എന്ന് പറഞ്ഞു. സമയം ആയിട്ടും വണ്ടി വരാത്തത് കൊണ്ട് അടുത്ത ആള്‍ ചെന്ന് ചോദിച്ചു.സാര്‍, നിലമ്പൂരിലേക്കുള്ള വണ്ടി.....!!! അതൊരു പതിനൊന്നുമണിയാവും(ഗൗരവത്തോടെ) പതിനൊന്നിനും വരാത്തപ്പോ മൂന്നാമത്തവനും ചെന്ന് ചോദിച്ചു:സാര്‍, നിലമ്പൂരിലേക്കുള്ള വണ്ടി.... ആ...അത് പതിനൊന്നരക്ക് എത്തും.... ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കും അര്‍ത്ഥമില്ലാന്ന കണ്ടപ്പോള്‍ ചേദ്യം നിര്‍ത്താന്‍ തീരുമാനിച്ചു... 11.49 ആകുമ്പോള്‍ വണ്ടി എത്തി.

അവര്‍ കോളേജിലേക്ക് ആക്കിതന്ന്  ഒരു മണിയോടെ ഹോസ്റ്റലില്‍ ചെന്ന് ഉറങ്ങാന്‍ കിടന്നപ്പോഴും മനസ്സിലുണ്ടായിരുന്നത് ആ അര്‍ദ്ധരാത്രിയില്‍ പെയ്ത് കൊണ്ടിരിക്കുന്ന കോരിതണുപ്പിക്കുന്ന ആ മഴയത്ത് കൂടി പിഞ്ചുകുഞ്ഞുങ്ങളുമായി നടന്ന് കൊണ്ടിരിക്കുന്ന ആ ഉമ്മമാരുടെ കൂട്ടത്തെയാണ്.....

    പോകുമ്പോഴെ കണ്ടക്ടര്‍ പറഞ്ഞിരുന്നു കാളിക്കാവ് വരെ പോവാന്‍ കഴിയൂ...അവിട്ന്നു വണ്ടൂരിലേക്കും അതോടെ അവസാനിക്കും എന്നായിരുന്നു......ശക്തമായ മഴയെതുടര്‍ന്ന് റോഡില്‍വെള്ളം കയറിയതിനാല്‍ വണ്ടിപോകില്ലെന്ന് സാരം. ഉള്ളത് വരെ പോകാമെന്ന് കരുതിയാത്രക്കാരും... കരുവാരകുണ്ട് എത്തിയപ്പോഴേക്കും യാത്ര അവസാനിക്കുന്ന തെളിവുകള്‍ ലഭിച്ചുകൊണ്ടിരുന്നു...വഴികളില്‍ നിന്നെല്ലാം ആ നാട്ടിലെ മുന്നറിയിപ്പുകള്‍... കൂടുതല്‍ ഉള്ളേരിയകള്‍ക്ക് പോകുന്നവര്‍ക്ക് ബുദ്ധിമുട്ടാണ് എന്ന് പറഞ്ഞ് കുറച്ച് സ്ഥലപേരുകള്‍ പുറത്ത് നിന്ന് ആരോക്കെയോ വിളിച്ച് പറയുന്നു. ചെറിയൊരു പാലത്തിന് മുകളിലൂടെ ബസ് കടന്ന് പോയപ്പോഴാണ് ഉറങ്ങിയവരെല്ലാം എഴുന്നേറ്റത്. അപ്പോഴേക്കും യാത്രക്കാര്‍ 12 പേര്‍ ആയി ചുരുങ്ങിയിരുരന്നു. തോടിന് തൊട്ടടുത്തുള്ള ഒരു വീട് (പള്ളിയാണെന്ന് ബസിലുള്ളവര്‍ പറയുന്നു) ഭാഗികമായി മൂടിയിരിക്കുന്നു...... പിന്നീടുള്ള യാത്രകള്‍ ഒരോന്നും മനസിളക്കുന്നതായിരുന്നു... കറന്റ് പോലും ഇല്ലാത്തഅവസ്ഥ. രാത്രി 12.30 സമയം....വീടുകളില്‍ നിന്നെല്ലാം ആളുകളെ ഒഴിപ്പിക്കുന്നത് നേരിട്ട് ആനവണ്ടിയിലിരുന്നു കാണുന്നു. ഇത് ശരിക്കും ഒരു അര്‍ദ്ധരാത്രിയിലെ പലായനം തന്നെയാണ്. എവിടെക്കെന്നോ, എന്നറിയില്ല....  

   ചെറിയ കുട്ടികളുമായി മൊബൈല്‍ വെളിച്ചത്തില്‍ മഴകൊണ്ട് പോകുന്നു...  രാത്രി റോഡിലൂടെ ഒരോ കുടുംബങ്ങളും പലായനം ചെയ്യുന്നത് കാണുമ്പോള്‍ മുമ്പ് പറഞ്ഞ്‌കേട്ടേ കുടിയേറ്റ കഥകള്‍ മാത്രമാണ് എനിക്ക് ഓര്‍മ്മ വരുന്നത്. അവര്‍  എത്രമാത്രം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടാവും... വീട് പൂട്ടിറങ്ങി പുറത്തിറങ്ങി നില്‍ക്കുന്നവരേയും റോഡിലൂടെ പിഞ്ച് കുഞ്ഞുങ്ങളുമായി ആ അര്‍ദ്ധ രാത്രിയില്‍ നടന്ന് പോകുന്നതും കാണുമ്പോള്‍ സങ്കടം തോന്നി. പുന്നക്കാട് എത്തിയപ്പോ റോഡ് പൂര്‍ണമായും മൂടി, മുട്ടിന് മുകളില്‍ വെള്ളം നിറഞ്ഞിരിക്കുന്നു. കെ.എസ്.ആര്‍.ടി ആയത് കൊണ്ട് പേടിയുണ്ടായിരുന്നില്ല..... ഏത് പ്രതിസന്ധിയേയും നേരിടാന്‍ അവനുകഴിയും..... ആ ഉറപ്പാണ് ഞങ്ങളുടെ ശക്തി....ബൈക്ക് യാത്രക്കാര്‍, ഔട്ടോ...ഇവയൊന്നും മറുപുറം കടക്കാന്‍ കഴിയാത്ത അവസ്ഥയില്‍ റോഡില്‍ വെള്ളം നിറഞ്ഞിരിക്കുന്നു. അപ്പോഴും ഉറക്കമൊഴിച്ച് ദൂര യാത്രക്കാരെ വഴിതിരിച്ച് വിടുന്നതിന് വേണ്ടിയും രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് വേണ്ടിയും ഉറക്കമൊഴിച്ച് പ്രവര്‍ത്തിക്കുന്ന ആ നാട്ടുകാരെ കണ്ടപ്പോള്‍ അത്ഭുതം തോന്നി....കയറും മുളംകോലും എല്ലാം കരുതിയ സജ്ജീകരിച്ച് നില്‍ക്കുന്നുഅവര്‍....ബസ് മുന്നോട്ട് പോകില്ലെന്ന് ഇടക്കിടെ രക്ഷാ പ്രവര്‍ത്തകര്‍ ഡ്രൈവറോഡ് പറഞ്ഞ് കൊണ്ടിരിക്കുന്നു. റോഡും ചാലും ഒന്നായിരിക്കുന്നു. കോളേജിലേക്ക് ഇന്നലെ തന്നെ എത്തേണ്ടത് കൊണ്ടാണ് രാത്രിയില്‍ തന്നെ പുറപ്പെട്ടത്. എത്രയും പെട്ടന്ന് ഹോസ്റ്റലില്‍ എത്തിയാല്‍ മതിയെന്നയിരുന്നു മനസ്സില്‍.... ബസിറങ്ങി വീണ്ടും ഒന്നര കിലോമീറ്റര്‍ ഉണ്ട് കോളേജിലേക്ക്. നടക്കാന്‍ തീരുമാനിച്ചു... വണ്ടിയൊന്നും കിട്ടില്ലെന്ന് ഉറപ്പായിരുന്നു. എല്ലാ മുക്കിലും മൂലയിലും തപ്പി നടക്കുന്ന രക്ഷാ പ്രവര്‍ത്തകര്‍ അപ്പോഴും റോന്ത് ചുറ്റുന്നുണ്ടായിരുന്നു. ആരുമില്ലാത്ത ആ അര്‍ദ്ധരാത്രിയില്‍ മഴകൊണ്ട് മുന്നോട്ട് നടക്കുകയല്ലാതെ വെറൊരു വഴിയുണ്ടായിരുന്നില്ല...അപ്പോഴാണ് റോന്ത് ചുറ്റുന്നവരില്‍ രണ്ട് ബൈക്കുമായി ഞങ്ങളോട് കേറാന്‍ പറഞ്ഞത്... പരിചയപ്പെടാനും കാര്യങ്ങള്‍ അന്വേഷിക്കാനും പറ്റുന്ന സമയമായിരുന്നില്ലെന്ന് ഞങ്ങള്‍ക്ക് പൂര്‍ണബോധ്യമുണ്ടായിരുന്നു. എന്നിരുന്നാലും ചോദിച്ചു എന്താ നിങ്ങളുടെ പേര്...സലീം.... വളന്റിയര്‍ കോട്ട് ധരിച്ചിരിക്കുന്നു.... അവസാനം അതുംകൂടി ചോദിച്ചു... നിങ്ങള്‍ ഏത് സംഘടനായ..... അതൊന്നും അവര്‍ക്ക് പറയാന്‍ താത്പര്യംഉണ്ടായിരുന്നില്ല....ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ ട്രോമ കെയറാണ്.....പോലീസ് യൂണിറ്റില്‍ പ്രവര്‍ത്തിക്കുന്നവരാണെന്ന് പറഞ്ഞു.... 

   അത്രെ ചോദിക്കാന്‍ കഴിഞ്ഞൊള്ളൂ.... മുഖം പോലും ഞങ്ങള്‍ കണ്ടിട്ടില്ല....ഒരേ ഒരുപേരുമാത്രം...സലീം....അഭിനന്ദിച്ചാലും തീരാത്ത പ്രവര്‍ത്തനങ്ങളാണ്  അവര്‍ ആ അര്‍ദ്ധ രാത്രിയില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നത്. അവര്‍ കോളേജിലേക്ക് ആക്കിതന്ന്  ഒരു മണിയോടെ ഹോസ്റ്റലില്‍ ചെന്ന് ഉറങ്ങാന്‍ കിടന്നപ്പോഴും മനസ്സിലുണ്ടായിരുന്നത് ആ അര്‍ദ്ധരാത്രിയില്‍ പെയ്ത് കൊണ്ടിരിക്കുന്ന കോരിതണുപ്പിക്കുന്ന ആ മഴയത്ത് കൂടി പിഞ്ചുകുഞ്ഞുങ്ങളുമായി നടന്ന് കൊണ്ടിരിക്കുന്ന ആ ഉമ്മമാരുടെ കൂട്ടത്തെയാണ്.....