Ummul bushra P
6sem BA English
ഭാര്യയുടെ സൗന്ദര്യത്തിന് മങ്ങലേല്‍ക്കാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ ഭാര്യയെ ഒഴിവാക്കാന്‍ പതിനെട്ടടവും പയറ്റി പക്ഷേ, എല്ലാം വിഫലമായി ഒടുവില്‍ അയാള്‍ ഒരു മാര്‍ഗം കണ്ടെത്തി.ഒരു ദിവസം ഭാര്യയെ അടുത്ത് വിളിച്ച് അയാള്‍ പറഞ്ഞു: എനിക്ക് ജീവിതം മടുത്തു. നമുക്ക് ജീവിതം അവസാനിപ്പിക്കാം. പ്രിയതമന്റെ വാക്കുകള്‍ കേട്ട് ഭാര്യ അയാളുടെ ആഗ്രഹത്തിന് വഴങ്ങി. തന്റെ പിഞ്ചോമനകള്‍ക്ക് വിഷം നല്‍കിയ ശേഷം ഒരു കയറില്‍ ജീവനൊടുക്കി. തൂങ്ങികിടക്കുന്ന കയറില്‍ ആടിയുലയുന്ന ചലനമറ്റ ഭാര്യയെ നോക്കി അയാള്‍ പൊട്ടിച്ചിരിച്ചു. അതൊരു കൊലച്ചിരിയായിരുന്നു.
അപ്പോഴും അയാളുടെ നയനങ്ങള്‍ സ്വപ്‌ന ലോകത്ത് പാറി നടക്കുന്ന സുന്ദരികളുടെ സൗന്ദര്യമാസ്വദിച്ച് വിഹരിക്കുകയായിരുന്നു.

0 Comments