Ummu Jameela
2end sem
പുലരാന്‍ തുടങ്ങി അഴകുള്ള രാത്രിയില്‍
ഒരു താളില്‍ എന്‍ ചിരലുകള്‍ ചലിച്ചു
നീലാകാശ നിറം ചൂടി നില്‍ക്കുമീ
നിലാവിന്റെ സൗന്ദര്യം ചിറകുള്ള ചിത്രങ്ങളുമായി
എന്‍ താളില്‍ പതിഞ്ഞിരുന്നു
മാഞ്ഞുപോയൊരാ ബാല്യകാലം
ചെളിയില്‍ പതിഞ്ഞൊരാ കാല്‍പ്പാടു പോലെ
എന്നുള്ളില്‍ വെറുതെ പാറിയിരുന്നു
മാധുര്യതയുടെ ഓര്‍മ്മയില്‍ ഈ ചന്ദ്രിക രാവില്‍
എന്‍ വിരലുകള്‍ പതിഞ്ഞൊരാ ചിത്രങ്ങള്‍ക്ക്
ചിറകുകള്‍ കാണാന്‍ കഴിഞ്ഞിരുന്നു.
മറന്ന് പോയാരാ...
ഇന്നലകളെ കുറിച്ചുളള ചിത്രങ്ങളിലേക്ക്
കൈകോര്‍ക്കാന്‍
ആ ഛായങ്ങള്‍ പറന്നുയര്‍ന്നു.
പതിയെ പതിഞ്ഞൊരാവര്‍ണ്ണം നിറഞ്ഞ
കടലാസിലെ ചിത്രങ്ങളില്‍ എന്‍ കുട്ടിക്കാലം പുനര്‍ജനിച്ചു.
ആ ഓര്‍മ്മകള്‍
എന്നില്‍ ചിറകുള്ള ചിത്രങ്ങളായി
പറന്നുയര്‍ന്നു
ഞാനറിയാതെ...!
0 Comments