SAFA ARTS AND SCINCE COLLEGE  POOKATTIRI  , ENGLISH DEPARTMENT (2014-2017)

Muhammed Jaseel 
4 th sem
കലാലയ കവാടം പടിയിറങ്ങേണ്ട നാളുകള്‍ എണ്ണപ്പെട്ട് കഴിഞ്ഞു എന്നറിയാം. ഒരാള്‍ക്കൂട്ടത്തില്‍ നിന്നും പെട്ടന്ന് തനിച്ചാകുന്ന വിഷമത്തിനേക്കാള്‍ എന്റെ മനസ്സിനെ അലട്ടുന്നത് ഒരു പക്ഷേ, അവളായിരിക്കും. ജീവിതമെന്ന ലഹരിയില്‍ പ്രണയം ശരീരത്തെ കീഴ്‌പെടുത്തിയത് കൊണ്ടാവാം പാതിവഴിയില്‍ കിതക്കുന്നത്.തീര്‍ച്ചയായും സഫ കോളേജ് എനിക്കായി കരുതിവെച്ച ഏറ്റവും വലിയ അത്ഭുതം.
അവളില്‍ അലിഞ്ഞ് ചേരാന്‍ ഞാന്‍ അത്രമേല്‍ ആഗ്രഹിച്ചതിനാലാകണം ഇനിയൊരു പ്രണയമില്ല എന്നുറപ്പിച്ച മനസ്സിനെപോലും എനിക്ക് നിശബ്ദമായി വഞ്ചിക്കേണ്ടി വന്നത്. നിവര്‍ത്തികേടുകെണ്ട് ഞാന്‍ മനസ്സിനെ വീണ്ടും എന്റെ പ്രണയത്തിലേക്ക് തള്ളിവിട്ടു. ആ നിമിഷം ഒരു പക്ഷേ,എന്റെ മനസ്സ് എന്നെ നോക്കി നിസ്സഹായതയോാടെ പുഞ്ചിരിച്ചിട്ടുണ്ടാവണം.... തോല്‍ക്കുമെന്നുറപ്പുള്ള കളിയില്‍ വീണ്ടും ചെന്ന് ചങ്കുറപ്പോടെ തല വെച്ചതിന്....
നൂലു പൊട്ടിയ പട്ടം പോലെ കോളേജില്‍ അലയേണ്ട ഞാന്‍ നൂലുകെട്ടിയ പട്ടം പോലെ ക്ലാസില്‍ അലഞ്ഞു. പഠിപ്പിലുണ്ടായിരുന്ന ശ്രദ്ധ മുഴുവന്‍ പടച്ചോന്റെ പടപ്പിലേക്കായി. മനസിനെ പിടിച്ചിടത്ത് കിട്ടിയില്ല. പിടിവിട്ട് പോയി. അല്ലങ്കിലും അതങ്ങനെയാ.... സ്വന്തമാക്കാന്‍ കഴിയില്ലെന്ന് ഉറപ്പാണെങ്കിലും പലതിനേയും നമ്മള്‍ ഒരുപാട് ആഗ്രഹിക്കും... നമ്മുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളുമെല്ലാം ആ ആഗ്രഹത്തിലേക്ക് ഒതുക്കിവെക്കും.
പല പ്രണയങ്ങള്‍ക്കും ചൂട് പകര്‍ന്ന ചീന മരചുവടോ, കോളേജ് കാന്റീനോ, എന്റെ പ്രണയത്തിന് ചൂട് പകര്‍ന്നിട്ടില്ല. പലപ്പോഴും അവളെ കാണാന്‍ കോളേജിലേക്ക് ഓടികിതച്ചെത്തിയിരുന്ന സമയത്ത് എന്നിലുണ്ടായിരുന്ന വിയര്‍പ്പ് തുള്ളിക്ക് എന്റെ കണ്ണുനീരിന്റെ നനവുണ്ടായിരുന്നു. എന്തോ...! അവളെ പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ മനസ് സമ്മതിച്ചില്ല. അങ്ങനെയങ്ങ് കൈവിടാന്‍ പറ്റുവോ? ഒന്നല്ലേ ഉള്ളൂ...
ഒരു പക്ഷേ, അവളായിരിക്കാം ഞാന്‍ കാരണം ഏറ്റവും കൂടുതല്‍ പരിഹാസം കേള്‍ക്കേണ്ടി വന്നപെണ്‍കുട്ടി. എന്നിട്ടും ഒരിടത്ത് പോലും അവളെന്നെ തള്ളിപറഞ്ഞിട്ടില്ല. ചേര്‍ത്ത് പിടിച്ചിട്ടുമില്ല... പലപ്പോഴും ഞാന്‍ മൊഴിയുന്നതിലും കെട്ടുറപ്പോടെ അവളെന്നെ അവളുടെ മൗനത്തില്‍ കൂട്ട് പിടിച്ചിട്ടുണ്ടാകാം. ഞാന്‍ സ്‌നേഹിച്ചത് പോലെ അവളെന്നെ തിരിച്ച് സ്‌നേഹിച്ചില്ല എന്ന് ഞാന്‍ കരുതുന്നില്ല. കാരണം പലരും ജീവിക്കാന്‍ ഇഷ്ടപ്പെടുന്നത് സ്വന്തം മനസ്സിനകത്താണ്.  എന്തൊക്കെയായാലും ഞാന്‍ എന്ന വ്യക്തിക്ക് ഒറ്റക്ക് ചെയ്യാന്‍കഴിയുന്ന കഴിയുന്ന കാര്യങ്ങളുടെ പരിമിതികളെ കുറിച്ച് ചിന്തിക്കാന്‍ അവള്‍ക്ക് കഴിഞ്ഞില്ല..... എങ്കിലും സങ്കടമില്ല... ഞാന്‍ തോറ്റു... അവള്‍ തോല്‍ക്കുന്നത് എനിക്കിഷ്ടമല്ല...
ഇങ്ങനെ പറഞ്ഞ് പോയാല്‍ കുറേ ഉണ്ട് പറയാന്‍... നിര്‍ത്തട്ടേ.... പടച്ചോന്‍ക്കും പടച്ചോനെ പോലെ ജീവിതത്തില്‍ പ്രചോദനമായവര്‍ക്കും ഒരുപാട് നന്ദി...
നഷ്ടപെട്ടേക്കാം... എന്ന് കരുതി പ്രണയിക്കാതിരിക്കരുത്. പ്രണയനഷ്ടം സുഖമുള്ളൊരു വേദനയാണ്. അതനുഭവിച്ചവര്‍ ഭാഗ്യവാന്മാരാകും.ജീവിതത്തില്‍ ഒരിക്കലേങ്കിലും പ്രണയിക്കണം... ഒരിക്കലേങ്കിലും