SAFA ARTS AND SCINCE COLLEGE  POOKATTIRI  , ENGLISH DEPARTMENT (2014-2017)

Muhsina M
4th sem BA English

സുന്ദരമായ പൂവിലെ തേനിനെ തേടി
ഇത്തിരിയാം ദിവസത്തെ ആയുസില്‍,
അലയുന്ന ചിത്ര ശലഭത്തെ അറിയുന്നുവോ നീ,
നിന്നപരനാമാ ചിത്രശലഭത്തെ?
അറിയുകില്‍ നീ, നിയൊരു വിജയി
നിന്‍ ജീവിതത്തെ അറിഞ്ഞ വിജയി
അറിയാതിരുന്നാല്‍ നീ
നീ മാത്രമാണ് പരാജിതന്‍
ഒത്തിരി പോന്ന ആഗ്രഹത്തിന്
വേണ്ടി ഒത്തിരി അലയുന്നവന്‍
ഇത്തിരിപോലും നേടാനാവാതെ
ഇത്തിരി പേരെ കണ്ണീരിലാഴ്ത്തുന്നവന്‍
മറ്റുള്ളവനേക്കാള്‍ മുന്നിലെത്താന്‍
സ്വന്തക്കാരെ പോലും ഒഴിവാക്കുന്നവന്‍
ആരാലും നോക്കി നില്‍ക്കാതെ,
ഏകനായ് ഇനിയെത്രനാള്‍?
ദൈവം തന്ന ഇത്തിരി നിമിഷം
ഒരുപാട് സന്തോഷങ്ങള്‍ പങ്ക് വെക്കാന്‍...
ക്രൂരവൃത്തികള്‍ ചെയ്യുകില്‍
നിനക്ക് നീ മാത്രമേ ലോകം...