Ummul Bushra P
6 sem BA English
ഞാന്‍ നടന്ന പാതയില്ഇരുള് മൂടിയിരുന്നു
നന്മതന്‍ മെഴുകുതിരികള്‍
വെട്ടത്തില്‍ നിശ്വസിച്ച്
ഇരുട്ടില്‍ കൂട് കെട്ടി
മഴയെത്ര പെയ്ത് തീര്‍ന്നാലും
ഹൃദയം വരള്‍ച്ചയിലും
ഇല കൊഴിഞ്ഞ വൃക്ഷചുവടില്‍
കനല്‍ നിറഞ്ഞു ഞാനിരുന്നു.
ചാലിട്ടൊഴുകും കണ്ണീര്‍ പുഴയില്‍
ദുഃഖം തീര്‍ത്ത കടലാസു തോണികള്‍
മുങ്ങിത്താഴ്ന്നു, അറ്റമില്ലാതെയങ്ങനെ
നടന്നുതീര്‍ന്നതില്ല, പക്ഷേ,
മടങ്ങാന്‍ നേരമായി
ലോകാമേ നീ വെറുമൊരു സത്രം
ഇനിയാണ് യാത്ര
മടക്കമില്ലാ ലോകത്തേക്കെരു യാത്ര
ഒടുകത്തെ യാത്ര....
0 Comments