SAFA ARTS AND SCINCE COLLEGE  POOKATTIRI  , ENGLISH DEPARTMENT (2014-2017)

Ummu Jameela P 
2end sem

ക്ലാസ് മുറിയിലെ കുത്തിവരച്ച ബെഞ്ചുകളിരുന്ന്
പുറത്തേക്ക് നോക്കുമ്പോള്‍
ഞാനെന്നും ഒരു മരം കാണാറുണ്ട്.
ചെറു ഇതളുകള്‍ ചേര്‍ന്ന്
രണ്ട് നിറങ്ങള്‍ കലര്‍ന്ന ഒരു മരം
ഇലകള്‍ ഇടവിട്ട് പച്ചയും ചുവപ്പും
ചേര്‍ന്ന ഇലകള്‍
കാറ്റിന്റെ ഈണത്തിന് അത് ആടിയുലയുന്നുണ്ട്.
വെയിലിന്റെ സമാധാനത്തിന് അത് വാടിപോയിട്ടുണ്ട്
പുലരിയുടെ സന്തോഷത്തിന് അത് പുതിയ
ഇതളുകള്‍ വിരിയിക്കുന്നുണ്ട്
ആ മരത്തിലെ ഇലകള്‍ ഇന്നെനിക്കെന്റെ
പ്രതീക്ഷകള്‍ പോലെയാണ്
എന്റെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് ഞാന്‍
ചിന്തിക്കുന്നുണ്ട്, ആടിയുലയുന്നുണ്ട്
നോവുനീറുമ്പോള്‍ സമാധാനത്തിന് വേണ്ടി
ഓര്‍മ്മകള്‍ ഞാന്‍ മറക്കാറുണ്ട്
നാളത്തെ സന്തോഷത്തിനു വേണ്ടി എന്നില്‍
പ്രതീക്ഷയുടെ പുതിയി നാമ്പുകള്‍
പിറവിയെടുക്കുന്നുണ്ട്