Muhsina M
4th sem BA English
കാലം അതെത്ര പരമമായ സത്യം!അറിയുന്നുവോ നീയാ സത്യത്തെ,
അറിയുകില്‍ നീ കൃതാര്‍ത്തനായി
കാലത്തിന്‍ കുസൃതിയില്‍ വീണ് പോയാല്‍
കാലം തന്നെ വേണം കൈ പിടിക്കാന്‍
അതില്‍ കുസൃതിയില്‍ വീണു പോയ
ഒരുപാട് ജീവചവങ്ങള്‍
അറിയാതെ അവരറിയുന്നു
കാലമെന്ന പരമാര്‍ത്ഥത്തെ
ഒരുവനറിയുകില്‍ ആ പരമാര്‍ത്ഥത്തെ,
ആരിനാലും തോല്‍പ്പിക്കാനാകാത്ത സത്യം,
ആരിനാലും തകര്‍ക്കാനാകാത്ത നേര്,
ഒരുവനാലും നശിപ്പിക്കപെടാത്ത തത്വം!
കാലത്തിന്റെ ചക്രമുരുളുമ്പോള്‍
അതിന്‍ പുറത്ത് നാമുരുളുന്നു
ഒരിക്കല്‍ പിടി വിട്ടാല്‍ തിരിച്ച്
കയറാനാവാതെ വിദൂരതയില്‍ മറയുന്നു
ആശിക്കാനൊരുപാടൊരുപാട്
ആഗ്രഹിക്കാനതിലേറെ
ആശക്കും ആഗ്രഹത്തിനും മീതെ
ആര്‍ക്കും ആരേയും സ്വന്തമാക്കാന്‍
കാലമെന്ന സത്യം നമുക്ക് പിന്നില്‍
ഓര്‍ക്കുക നാമതിന്‍ പിടിയില്‍
ഒരിക്കലും പിടിവിട്ട് വരാന്‍
കഴിയാത്തത്ര ശക്തിയായ
പിടിയില്‍ നാം വേദനിക്കുന്നു.
0 Comments