Bincy
5 th sem
ആ യാത്ര.... ഒരിക്കലും തിരിച്ച് വരാത്തയാത്രയായി....സൗമ്യ... അവളൊരുസ്ത്രീയായിരുന്നില്ലേ...
നെയ്ത സ്വപ്‌നങ്ങളെല്ലാം... സ്വന്തം കുടിലില്‍ എരിഞ്ഞടങ്ങി...
ജിഷ അവളുമൊരു സ്ത്രീയായിരുന്നില്ലേ...
നിരന്തരമായി നിര്‍ഭയം തുല്ല്യരാണെല്ലാരും എന്ന്
മുദ്ര കുത്തുന്ന എന്‍ നവ മാധ്യമങ്ങളേ....
സാധാരണക്കാരും സമ്പന്നരും ഒരുപോലെയെന്ന്
നേരോടെ പറയുന്ന നവ മാധ്യമങ്ങളേ....
എന്നിട്ടുമെന്തേ നിങ്ങള്‍ ചിലരെ മാത്രം
പ്രമുഖരെന്ന് ചേര്‍ത്ത് വായിച്ചു....
എല്ലാരും സ്ത്രീകളല്ലേ... എല്ലാര്‍ക്കും
വേണ്ടത് ഒരേ നീതിയെല്ലേ...
മാറിചിന്തിക്കൂ.... മാറ്റം വരുന്നത് കാണാം

0 Comments