SAFA ARTS AND SCINCE COLLEGE  POOKATTIRI  , ENGLISH DEPARTMENT (2014-2017)

Shabeeba P
2end sem BA English

കാത്തിരുന്ന ആനന്ദത്തിനൊടുവില്‍
ആഹ്ലാദച്ചിരിയുടെ തിമിര്‍പ്പില്‍
ഉമ്മയുടെ ഉദരത്തില്‍ നിന്നും
നിന്നെയെടുത്തു...
അത്, ജനനമെന്ന മൂന്നക്ഷരത്തില്‍...
നീ ഈ ലോകത്തിന് പിറവിയായ്
നിന്റെ കരച്ചില്‍ കൂടി നിന്നവര്‍ക്ക്
ചിരി മധുരവുമായ്...
നിന്റെ ഒരോ ചുവടുവെപ്പും,
അതിലെ വീഴ്ചകളും
കൂടെയുള്ളവര്‍ക്ക് ആനന്ദമായ്....
ഈ ലോകത്തെ വെട്ടിപ്പിടിക്കാനായ്
നീ കുതിച്ചുയര്‍ന്നു
ലോത്തെ ചുറ്റിക്കണ്ടു... ഒരോ
കോണിലും നീ ഓടിയടുത്തു.
തീരാത്ത ആഗ്രഹവുമായി നീ-
സ്വപ്‌നങ്ങള്‍ നെയ്ത് കൂട്ടി
ഒടുവില്‍ നീ..
നിനച്ചിരിക്കാത്ത നിമിഷം
മണ്ണിന്റെ ഉദരത്തിലേക്ക് മറ്റുള്ളവര്‍
നിന്നെ കൊണ്ട് വച്ച്
മരണമെന്ന മൂന്നക്ഷരത്തിന് നീ
യാത്രയായ്...
കൂടെയുള്ളവര്‍ക്ക് നൊമ്പരമെങ്കിലും
അത് കുറഞ്ഞ കാലം മാത്രം
പിന്നെയോ
നിന്റെ നൊമ്പരം നിനക്കു സ്വന്തം
നീ വെട്ടിപ്പിടിച്ചതെല്ലാം അനാഥമായി
ഒടുവില്‍ നീ തനിച്ചായി....