SAFA ARTS AND SCINCE COLLEGE POOKATTIRI , ENGLISH DEPARTMENT (2014-2017)
Musaina
4 sem BA English
അന്നൊരു വെള്ളിയാഴ്ചയായിരുന്നു. അവന്റെ ജീവിതത്തിലെ സുപ്രധാന ദിവസം. ജയില്‍ കമ്പിയില്‍ തല വെച്ച് അവന്‍ ഭൂതകാല ഓര്‍മ്മകളിലേക്ക് ആഴ്ന്നിറങ്ങി. ഭാര്യയോടും കുഞ്ഞുങ്ങളോടുമൊത്ത് കഴിഞ്ഞിരുന്ന ആ നല്ല നാളുകള്‍ സാന്തോഷം നിറഞ്ഞ ഒരു ജീവിതമായിരുന്നു അവരുടേത്. കോഴിക്കോട്ടേക്ക് സാധനങ്ങള്‍ വാങ്ങിക്കാന്‍ പോയ ദിവസമാണ് പല്ലൂന്തിയ ശരീരത്തോടു കൂടിയ ആ മനുഷ്യന്‍.പെട്ടന്ന് സംസാരിക്കുന്ന പ്രകൃതക്കാരനായത് കൊണ്ട് അവനോട് പെട്ടന്ന് അടുത്തു. പേര് ചോദിക്കാതെ തന്നെ അയാള്‍ അവനോട് പറഞ്ഞു. ഞാന്‍ ശിവന്‍. തമിഴ് നാട്ടില്‍ നിന്നും ഇറക്കുമതി ചെയ്ത പുതിയ പച്ചകറികള്‍ കാണിച്ച് കൊടുക്കുവാന്‍ വേണ്ടി അയാള്‍ അവനെ ചന്തയിലേക്ക് കൊണ്ട് പോയി. തന്റെ ബാല്യ കൗമാരവും യൗവ്വനവും വാതോരാതെ ആയാള്‍ അവനോട് പറഞ്ഞ് കൊണ്ടിരുന്നു. ഒറ്റതടിയായി നടക്കുന്ന അയാള്‍ ഉള്‍ഗ്രാമിലെ ഒരു കൃഷിക്കാരനായിരുന്നു. ജീവിതമെന്നും പരാജയമാത്രമാണെന്ന് പറഞ്ഞ് അവന്‍ അവന്റെ കഥകള്‍ അയാള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചു. കച്ചവടം ഇല്ലാത്ത ദിവസങ്ങളിലെ വിശപ്പ് കൊണ്ട് വേദന അനുഭവിച്ച തന്റെ കുടുംബത്തെ കുറിച്ച് അവന്‍ പറഞ്ഞു.
ചിന്തകളെ പരുക്കന്‍ ശബ്ദത്തില്‍ മുറിച്ച് കൊണ്ട് കോണ്‍സ്റ്റബിള്‍ വന്ന് പറഞ്ഞു. ഇന്ന് നിന്റെ അവസാന ദിവസമാണ്. തയ്യാറായിരുന്നോ... ആ വാക്കുകള്‍ അവനെ വേദനിപ്പിച്ചില്ല. പകരം സന്തോഷമാണ് നല്‍കിയത്. ശിവന്റെ വാക്കുള്‍ കേട്ട് മോഷണത്തിന് ഇറങ്ങിയപ്പോള്‍ അവന്‍ തന്റെ കുടുംബത്തെ കുറിച്ച് ഓര്‍ത്തില്ല. തനിക്ക് ജനിച്ച രണ്ട് പിഞ്ചു കുഞ്ഞുങ്ങളുടെ ചിരി അവന്റെ ഓര്‍മ്മയില്‍ തെളിഞ്ഞില്ല. കോഴിക്കോട് അങ്ങാടിയിലെ വലിയ ബിസ്‌നസ്സുകാരനായ രാജകുമാരന്‍ തമ്പിയുടെ വീട്ടില്‍ മോഷണത്തിനായ് കയറുമ്പോള്‍ ശിവന്‍ ആരാണെന്ന് അവന്‍ ശരിക്കുമറഞ്ഞു. വരും ഒരു കര്‍ഷക തൊഴിലാളിക്ക് ഇങ്ങനെ ഒരു ചിന്ത വരില്ലെന്ന് അവന് മനസ്സിലായി. അന്ന് ആ രാത്രി മോഷണത്തിനിടെ രാജകുമാരന്‍ തമ്പിയെ ശിവന്‍ കൊന്നു. അയാള്‍ ആ കുറ്റം ആയാളുടെ മേലില്‍ കെട്ടിവെച്ച് ബോധപൂര്‍വ്വം രക്ഷപ്പെട്ടു. പോലീസുകാരുടെ കര വലയത്തിനുള്ളില്‍ ഒരു കൊലയാളിയെന്ന് മുദ്രകുത്തപ്പെട്ട അവന്‍ ഭാര്യയോടും കുഞ്ഞുങ്ങളോടുമൊത്ത് കഴിഞ്ഞിരുന്ന ആ നല്ല നാളുകള്‍ ഓര്‍ത്തു. അത് അവനില്‍ വിങ്ങലുണ്ടാക്കി. ജീവപര്യന്തം തടവിലാക്കിയ അവനെ കാണാന്‍ ഒരു തവണ മാത്രം അവന്റെ ഭാര്യയും കുഞ്ഞുങ്ങളും എത്തിയൊള്ളു. അടക്കാനാവത്ത ദുഃഖം മുഖത്ത് കാട്ടാതെ നില്‍ക്കുന്ന തന്റെ ഭാര്യയേയും ഒന്നുമറിയാതെ വാവിട്ട് കരയുന്ന കുഞ്ഞുങ്ങളേയും ഒറ്റതവണ മാത്രമേ അവന്‍ നോക്കിയുള്ളൂ. ശിക്ഷക്ക് ഒരാഴ്ച്ച മുമ്പ് വന്ന അവന്റെ സുഹൃത്തുക്കളുമായാണ് അവന്‍ ആ ഞെട്ടിക്കുന്ന വാര്‍ത്ത അറിഞ്ഞത്.
രാജകുമാരന്‍ തമ്പിയുടെ അമ്മ വീട്ടില്‍ കയറി വന്ന് അവന്റെ ഭാര്യയെ ഉപദ്രവിക്കുകയും അവളുടെ കണ്‍മുന്നിലിട്ട് പിഞ്ചുകുഞ്ഞുങ്ങളെ കൊല്ലുകയും ചെയ്ത വികാരം അതൊരമ്മക്ക് താങ്ങാവുന്നതിലപ്പുറമായിരുന്നു. കുട്ടികളുടെ മരണവും ഭര്‍ത്താവിന്റെ വിയോഗവും അവളെ ഒരു ഭ്രാന്തിയാക്കിമാറ്റി.കൊലയാളിയുടെ ഭാര്യയെ ആരും തിരിഞ്ഞ് നോക്കിയില്ല.ഒരു മുളം കയറില്‍ അവളുടെ ആര്‍ക്കും വേണ്ടാത്ത ജീവനെ അവര്‍ ബലിയര്‍പ്പിച്ചു. ചിന്തകള്‍ അവന്റെ മനസ്സിനെ വല്ലാതെ കുത്തിനോവിച്ച്‌കൊണ്ടിരുന്നു. ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത തനിക്കും തന്റെ കുടുംബത്തിനും വന്ന ദുരന്തമേര്‍ത്ത് അവന്‍ പൊട്ടികരഞ്ഞു. ആ സമയം രണ്ട് പോലീസുകര്‍ വന്ന് അവനെ ഇരുട്ടുള്ള മുറിയില്‍കൊണ്ടിരുത്തി. മറ്റുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സാക്ഷിനില്‍ക്കെ അവന്റെ തലയിലൂടെ കറുത്ത മുഖം മൂടി ധരിപ്പിച്ചു,കയറിന് മുമ്പില്‍ നില്‍ക്കുമ്പോഴും അവന് ഭയം ഉണ്ടായിരുന്നില്ല.തന്റെ ഭാര്യയുടെയും കുട്ടികളുടേയും അടുത്തെത്താം എന്ന സന്തോഷം മാത്രം കവിളിലൂടെ ഒലിച്ചിറങ്ങിയ സന്തോഷത്തിന്റെ കണ്ണുനീര്‍ മരണത്തിന്റെ രൂപമണിഞ്ഞു. മുഖം മൂടി അഴിച്ച് ആംബുലന്‍സിന്‍ കയറ്റുമ്പോഴും കേള്‍ക്കുമായിരുന്നു അവന്‍ പറയാന്‍ ബാക്കി വെച്ച സത്യങ്ങള്‍..... ജീവിച്ച് കൊതി തീരാത്ത, ജീവിക്കാന്‍ വെമ്പുന്ന ഒരു കുടുംബത്തിന്റെ മുഴുവന്‍ അലര്‍ച്ച

0 Comments