Ummul Bushra P
5th sem BA English
ജീവിതം
അര്‍ത്ഥമറിയാത്ത ചില
വാക്കുകളില്‍ എഴുതിയത് കണ്ട്
ശൈശവ ദിനങ്ങളെ അയാള്‍ ഉപേക്ഷിച്ചു
എവിടെയോ വെച്ച് മറന്നുപോയ
ബാല്യകാലങ്ങളേയും തേടി
ഒരിക്കല്‍ വിശുദ്ധ ഗംഗയില്‍ സ്‌നാനം,പൂജ...
ഒരു പിറ ബലിച്ചോറും നല്‍കിയിരുന്നു,
ഇനി യുവത്വമോ...
ലഹരിക്കുപ്പിയിലെ ഐസുകള്‍ക്കിടയില്‍ മരവിച്ച് കിടക്കുന്നു
ചില അജ്ഞാത വരികളും അക്ഷരകൂടങ്ങളും
അയാളെ തേടിയെത്തി
ഒടുവില്‍,
വേനല്‍ ചൂടിലും കര്‍ക്കടക കോളിലുമായി
അയാള്‍ വാര്‍ദ്ധക്ക്യകഥകളെഴുതി
''ദൈവമേ'' അടുത്ത ജന്മത്തില്‍.......'

0 Comments