Ummu Jameela P
2sem BA English
ഈ വാതില്‍ പടിയില്‍ നീര്മിഴികളുമായിഞാന് കാത്തിരിക്കുന്നു
ഇന്നലെകളില്‍ നീ എനിക്കു തന്ന
ഓര്‍മ്മകളുമായി
ഞാന്‍ അറിയാതെ നീ എന്നില്‍
ചേര്‍ന്നു നിന്നപ്പോള്‍
ഞാന്‍ അറിഞ്ഞിരുന്നില്ല
എന്നെയറിയിക്കാതെ നീ എന്നില്‍ നിന്നും
അകന്ന് പോകുമെന്ന്
പകലണയും പാതയില്‍
ഞാനിന്ന് ഒറ്റക്കായത് പോലെ
സ്വപ്‌നങ്ങളില്ലാത്ത നിദ്രയാണിന്നെനിക്ക്
പ്രതീക്ഷയുമായി ഞാനിവിടെ
ഏകനായി
എന്റെ മിഴി നീര്‍കണങ്ങള്‍ക്ക് ചലിക്കാന്‍
കഴിയുമായിരുന്നെങ്കില്‍
എന്‍ സ്‌നേഹം നീ ഇന്ന് അറിയുമായിരുന്നു

0 Comments