UMMU JASEELA P















അറിയാതിരുന്ന എന്നെ നീ വിളിച്ചുണര്‍ത്തി
ഒരു നിഭൃതമാം നിശിഥത്തില്‍
എന്‍ ത്യാഗസുതം നീ കട്ടെടുത്തു
എന്‍ വാക്കുകള്‍ ഞാന്‍ ഉരുവിട്ടുരുന്നുവെങ്കിലും
നീയതു കേട്ടിരുന്നില്ല
ഒരോ യാമങ്ങളും എന്‍ മിഴികളില്‍ നിനക്കായ്
കാത്തിരുന്നു
അങ്ങ് വിദൂരതയില്‍ നിന്ന് കൊണ്ട് ഞാന്‍
അറിഞ്ഞിരുന്നു നിന്റെ ഒരോ ചലനങ്ങളും
സ്‌നേഹത്തിന്റെ നിറങ്ങളില്‍ നിന്നെ
ഞാന്‍ തിരഞ്ഞിരുന്നുവെങ്കിലും
ഒരിക്കലും നീ അത് അറിഞ്ഞിരുന്നില്ല
എന്തെങ്കിലും ഒരു വാക്കു മിണ്ടാനായി
ഞാന്‍ കൊതിച്ചിരുന്നു
പക്ഷേ, അതിനെന്‍ ലജ്ജ സമ്മതിച്ചിരുന്നില്ല
ഇന്ന് ഞാന്‍ നിന്നോട് നോവിച്ചതില്‍
ഇനിയും എന്ത് പറയണമെന്നെനിക്കറിയില്ല
നിന്റെതായി തീരാതിരിക്കുമോ എന്ന ഭയം
എന്നെ തേടി വന്നു.
കാത്തിരിക്കാന്‍ ഞാന്‍ തയ്യാറാണ്
നീയെനിക്കുള്ളതാണെങ്കില്‍
നീ അറിയുന്നുണ്ടോ ഇതെല്ലാം
കാറ്റ് വെറുതെ വന്ന് എന്റെ കാതില്‍ പാടിയിരുന്നു
അതെന്‍ വിരഹത്തെ ആയിരുന്നെന്ന് അറിഞ്ഞില്ല
ഒരു ചുവന്ന പൂവിന്‍ ഇതളില്‍ എഴുതിയതെല്ലാം
മാഞ്ഞുപോകുന്നുവോ?
മായാന്‍ തുടങ്ങുന്നുവെന്നറിയാം എങ്കിലും,
വൃഥാ ചോദിക്കുന്നു, ഒരു ചുവന്ന പൂവിന്റെ
ഇതളില്‍ തഴുകിയ വാക്കുകളുടെ ഓര്‍മ്മകളുമായി ഞാന്‍
കാത്തിരുന്നോട്ടെ...
നീയെനിക്കുള്ളതാണെന്ന് സമ്മതിക്കുമെങ്കില്‍....