നബിതിരുമേനിയുടെ  പ്രബോധനകാലത്ത് ചില വ്യക്തികളൊഴികെ മക്കക്കാരെല്ലാം അദ്ദേഹത്തെ കഠിനമായി മര്‍ദ്ദിച്ചു. മര്‍ദ്ദനം കൊണ്ട് തൃപ്തിപ്പെടാത്ത അക്കൂട്ടര്‍ പ്രവാചകന്റെ ജീവഹാനി വരുത്തുവാനും കൊതിച്ചു. ആത്മരക്ഷാര്‍ത്ഥം നബി തിരുമേനി മദീനയിലേക്ക് പോകേണ്ടിവന്നു. അനവധി വര്‍ഷങ്ങളായി നടന്ന നിരന്തരമായ മര്‍ദ്ദനങ്ങള്‍ സഹിച്ചതിന് ശേഷം തന്റെ നാട്ടുകാരില്‍ ഒരു വലിയ വിഭാഗം നബിയുടെ ഉപദേശങ്ങള്‍ ശ്രവിക്കുവാന്‍ തുടങ്ങി. അവര്‍ പ്രവാചകന്റെ സന്ദേശം സ്വീകരിച്ചു. നിര്‍ദ്ദയരായ ശത്രുക്കളില്‍ നിന്ന് തങ്ങളുടെ പുതിയ വിശ്വാസത്തേയും നബിയേയും രക്ഷിക്കുവാന്‍ നബിയുടെ പതാകക്ക് കീഴില്‍ അവര്‍ അണിനിരന്നു. എന്നാല്‍ മക്കക്കാര്‍ അവരുടെ ശത്രുതക്ക് ഒരയവും വരുത്തിയില്ല.  ഹുദൈബിയായിലെ സന്ധി ലംഘിച്ച് കൊണ്ട്  അവര്‍ മുസ്‌ലിംകളുടെ സംരക്ഷണത്തിലായിരുന്ന ബനൂഖുസാഅ ഗോത്രക്കാരെ അക്രമിക്കുകയും അനവധി ആളുകളെ കൊലപ്പപടുത്തുകയും ചെയ്തു. ബനീ ഖുസാഅ ഗോത്രക്കാര്‍ നീതിക്കെതിരായി  പതിനായിരം യോദ്ധാക്കളെ കൂട്ടി നബി മക്കയിലേക്ക് മാര്‍ച്ച് ചെയ്തു. പറയത്തക്ക എതിര്‍പ്പൊന്നുമുണ്ടായില്ല. അങ്ങിനെ അവസാനം തന്നെ ആട്ടിയോടിച്ച  അതേ നഗരത്തിലേക്ക് ശക്തമായ നിലയില്‍  നബി(സ്വ)തിരിച്ച് വന്നു. നബിതിരുമേനിയേ സ്വപ്‌നനാടകക്കാരനാണെന്ന് പറഞ്ഞു. അപഹസിച്ചവര്‍, പ്രവാചകന്റെ വഴിയില്‍ മുള്ളിടുന്നവര്‍,അല്ലാഹുവിന്റെ മുമ്പില്‍ നമിച്ച ആ ഭക്ത ശിരസ്സില്‍ ഒട്ടകത്തിന്റെകുടല്‍ മാലയെറിഞ്ഞവര്‍, ആ മുഖത്ത് തുപ്പിയവര്‍, എല്ലാവരും പ്രവാചകന്റെ മുമ്പില്‍ പരാജിതരായി നിലകൊണണ്ടു. നബിയേയും സഹായികളേയും ബഹിഷ്‌കരിച്ച് തടവിലാക്കി പട്ടിണിക്കിട്ട് കൊല്ലാന്‍ പരിശ്രമിച്ചവര്‍, രാത്രിയുടെ അന്ധകാരത്തില്‍ വധിക്കാനുള്ള ഉദ്ദേശ്യത്തോടെ നബിയുടെ വസതി വളഞ്ഞവര്‍, പ്രിയപ്പെട്ട മാതൃഭൂമിയില്‍ നിന്നും നബി തിരുമേനിയെ പുറം തള്ളിയവര്‍ അവരെല്ലാം പ്രവാചകന്റെ ദയക്ക് വിധേയമായി നിന്നു. പ്രവാചകരെ തുടരെ തുടരെ അക്രമിച്ചവര്‍, ആ നെറ്റി കല്ലെറിഞ്ഞ് മുറിപ്പെടുത്തിയവര്‍, നബിയുടെ കണ്‍മുന്നില്‍ വെച്ച് കുടുംബക്കാരേയും, സഖാക്കളേയും വധിച്ചവര്‍ അവരന്ന് അവിടെ ദുര്‍ബലരും നിസ്സാഹായരുമായിന
രിന്നു. നാടുവിട്ടു പോയിട്ടും പ്രവാചകനെ നായാടിയവര്‍ എതിര്‍ക്കാനൊരുങ്ങാത്ത പുരുഷന്മാരേയും കുട്ടികളേയും സഖാക്കളുടെ മൃതുശരീരത്തെ പോലും  മനുഷ്യത്വരഹിതമായി അക്രമിച്ചവര്‍, ,അവരെല്ലാം പ്രവാചകന്റെ പാദത്തിങ്കല്‍ വീനീതരായി നിലകൊള്ളുകയാണുണ്ടായത്. ചുരുക്കിപറഞ്ഞാല്‍, ലോകത്തിന് അനുഗ്രഹമായി നിയോഗിക്കപ്പെട്ട മുഹമ്മദ് നബി(സ്വ) പ്രവാചകത്വം ലഭിച്ചത് മുതല്‍ തന്നെ വിമര്‍ശനങ്ങള്‍ക്കും അവഹേളനകള്‍ക്കും ഇരയായിട്ടുണ്ടെന്നതാണ് ചരിത്രം പഠിപ്പിക്കുന്നത്. ഇതിന്റെ ബാക്കിപത്രം മാത്രമാണ് അടുത്തിടെയുണ്ടായ'മാതൃഭൂമിയുടെ വിമര്‍ശനങ്ങള്‍. മതവിമര്‍ശനത്തിന്റെ പുതിയ പതിപ്പുകളായി മാത്രമായാണ് അതിനെ കാണാനാവുക. പ്രവാചകന്‍ നബി (സ്വ) യെ വിമര്‍ശിക്കുകയും അവഹേളിക്കുകയും ചെയ്യുക എന്നത്  ഇസ്‌ലാം വിരോധികളായ മാധ്യമങ്ങളുടെ ഹോബിയാണ്. അത്തരം വര്‍ത്തമാനകാലത്താണ് നാം ജീവിക്കുന്നതും. അല്ലെങ്കിലും അല്ലാഹു ഭൂമിയിലേക്ക് നിയോഗിക്കപ്പെട്ട  പ്രവാചകന്മാരെല്ലാം വിമര്‍ശനങ്ങള്‍ക്കും അവഹേളനകള്‍ക്കും വിധേയരായിട്ടുണ്ടെന്ന് വിശുദ്ധ ഖുര്‍ആന്‍  തന്നെ  സാക്ഷ്യപ്പെടുത്തുന്നുണ്ട്.
പൊതുജനസമൂഹത്തിന്  അറിവും വിദ്യഭ്യാസവും പകര്‍ന്ന് നല്‍കേണ്ടവര്‍ മറ്റുമതങ്ങളെ തെറിയഭിഷേകങ്ങള്‍ നടത്തിയും മറ്റും വിജയിച്ച് പോകുന്ന മാധ്യമങ്ങള്‍ നേരത്തെ തന്നെ യൂറോപ്പിലും അമേരിക്കയിലുമുണ്ട്. അത്തരം വൈകൃതമനസ്സുകള്‍ ഇപ്പോള്‍ മതസൗഹാര്‍ദത്തിന് പേര് കേട്ട കേരളത്തിലും എത്തിയിരിക്കുന്നവെന്ന് വേണം കരുതാന്‍.
2012 ജൂലൈയില്‍ ഇംഗ്ലീഷിലും സെപ്തംബര്‍ ആദ്യത്തില്‍ അറബിയിലും യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യപ്പെട്ട ''ഇന്നസെന്റെ ഓഫ് മുസ്‌ലിം''  എന്ന പതിനാല്‍ മിനുട്ട് ദൈര്‍ഘ്യമുള്ള അമേരിക്കന്‍ ചിത്രമാണ് പ്രവാചകനിന്ദയുടെ പേരില്‍ മുമ്പ് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നത്.
സ്ഫടികസമാനം വിശുദ്ധിയുള്ള ജീവിതമായിരുന്നുവെന്ന് ചരിത്രകാരന്മാര്‍ ഒന്നടങ്കം സാക്ഷിപറഞ്ഞിട്ടുള്ള പ്രവാചകനെ അങ്ങേയറ്റം അവഹേളിച്ച സിനിമ ലക്ഷ്യം വെച്ചത് പ്രവാചക ചര്യപിന്തുടരുന്ന മത പ്രബോധകരുടെ മനസ്സ് വൃത്തികെട്ടതാണെന്ന് വരുത്തിതീര്‍ക്കാനായിരുന്നു. മാതൃഭൂമി ദിനപത്രവും ഇത് തന്നെയാണ് ചെയ്ത് കൊണ്ടിരിക്കുന്നതെന്ന് തെളിയിക്കുന്നതാണ് അടുത്തിടെ നടന്ന വാര്‍ത്ത സൂചിപ്പിക്കുന്നത്.
പ്രവാചകന്‍ നബി (സ്വ)തന്റെ പ്രബോധനം ആരംഭിച്ച് കഴിഞ്ഞിരുന്നു. നിത്യേനേ ഇസ്‌ലാമിലേക്ക് കൂടുതല്‍  ആളുകള്‍ വന്ന് കൊണ്ടിരുന്നു. ആ വേലിയേറ്റത്തെ  തടയുന്നതില്‍ ഖുറൈശികളുടെ മര്‍ദ്ദനങ്ങള്‍ പറ്റെ പരാജയപ്പെട്ടു. വിശ്വാസികളുടെ  സഖ്യബലം അപരിചിതരുടെ ആഗമനത്തോടെ വണ്ണം വെച്ചു. ഇത് ഖുറൈശികളെ അമ്പരപ്പിച്ചു. നബിക്കെതിരായി അന്യര്‍ക്കിടയില്‍ എങ്ങിനെയാണ് ഫലപ്രദമായ പ്രചാര വേല ചെയ്യുക എന്നവര്‍ തങ്ങളുടെ സമ്മേളനമുറിയില്‍  യോഗം ചേര്‍ന്ന് തലപുകഞ്ഞ് ചിന്തിച്ചു.
ഒരാള്‍ എഴുനേറ്റ് നിന്ന് പറഞ്ഞു: മുഹമ്മദ് ഒരു പ്രശ്‌നക്കാരനാണെന്ന് നാം  നാം മറ്റുള്ളവരോട് പറയുക. മുഗീറിന്റെ പുത്രന്‍ വലീദ് ഇങ്ങനെ എതിര്‍ത്ത് കൊണ്ട് പറഞ്ഞു:  ആരും ആ അഭിപ്രായം മാനിക്കുകയില്ല. കാരണം? ഞാന്‍ ഏറിയ പ്രശ്‌നക്കാരേയും ഞാന്‍ കണ്ടിട്ടുണ്ട്.  അവര്‍ പറയുന്നതിന് മുഹമ്മദിന്റെ വാക്കുകളും ഉപദേശങ്ങളുമായി സാദൃശ്യമില്ല.
രണ്ടാമതൊരാള്‍ പറഞ്ഞു: നമുക്ക് ലോകത്തോട് പറയാം മുഹമ്മദ് ഭ്രാന്തനാണെന്ന്  വലീദ് പറഞ്ഞു  ആളുകള്‍ക്ക് ഇത് ഒട്ടും ബോധിക്കുകയില്ല.
മൂന്നാമതൊരാള്‍ പറഞ്ഞു: അയാള്‍ ഒരു കവിയാണെന്ന്  നമുക്ക് പറയാം. വലീദ് പറഞ്ഞു: കവിത എന്താണെന്ന് എനിക്ക് നന്നായി അറിയാം. മുഹമ്മദിന്റെ വാക്കുകളും അതുമായി യാതൊരു ബന്ധവുമില്ല.
നാലാമതൊരാള്‍ പറഞ്ഞു: അദ്ദേഹം ഒരിന്ദ്രജാലകക്കാരനാണെന്ന് പറയാം. മുഹമ്മദില്‍ കാണുന്ന സ്വഭാവശുദ്ധിയും അദ്ദേഹത്തിന്റെ സന്ദേശത്തിന്റെ മാഹാത്മ്യവും അദ്ദേഹത്തിന്റെ ഉടുപ്പുനടപ്പുള്ള മാന്യതയും ഇന്ദ്രജാലകക്കാരില്‍ കാണുകയില്ല എന്നായിരുന്നു വലീദിന്റെ പ്രത്യുത്തരം. അഞ്ചാമതൊരാള്‍ വലീദിന്റെ സ്വന്തം അഭിപ്രായം പറയാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം ഇപ്രകാരം പ്രസ്താവിച്ചു. മുഹമ്മദിനെ മറ്റുള്ളവരുടെ ദൃഷ്ടിയില്‍ എങ്ങിനെ തരം താഴ്ത്തുമെന്ന് എനിക്കറിയില്ല. മക്കളെ മതാപിതാക്കളില്‍ നിന്നും മതാപിതാക്കന്മാരെ മക്കളില്‍ നിന്നും ഭാര്യമാരെ ഭര്‍ത്താക്കളില്‍ നിന്നും ജ്യേഷ്ഠാനുജരന്മാരെ  ജ്യേഷ്ഠാനുചന്മാരില്‍ നിന്നും വേര്‍പ്പെടുത്തി കൊണ്ട് പൊകാതെ പരുശുദ്ധവും മധുരവും  ആകര്‍ഷണവുമാണ് മുഹമ്മദിന്റെ വാക്കുകള്‍.
ഈ ചരിത്ര ആശയങ്ങളെ അന്വര്‍ത്ഥമാക്കും വിധമാണ് മുത്തശ്ശി പത്രമായ മാതൃഭൂമിയും അതിന്റെ ആഴ്ച പതിപ്പും എക്കാലവും പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നത്. ലോകത്ത് പ്രത്യേകിച്ച് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും നിത്യേന ഇസ്‌ലാമിലേക്ക് കൂടുതല്‍ ആളുകള്‍ വന്നുകൊണ്ടിരിക്കുന്നു. ഇതൊന്നും  ഈ വൈകൃതമനസ്സിനുടമകള്‍ക്ക് ദഹിക്കുന്നില്ല.  അപ്പോള്‍ മാതൃഭൂമിയെ പോലുള്ള മാധ്യമങ്ങള്‍ക്ക് പ്രവാചകനെതിരായ് അന്യരുടെ ഇടയില്‍ അവന്‍ പ്രശ്‌നക്കാരനാണെന്നും, ഭ്രാന്തനാണെന്നും, കവിയാണെന്നും, ഇന്ദ്രജാലകനാണെന്നും പറയുകയേ നിര്‍വാഹമുള്ളൂ. എന്നാല്‍, അതൊന്നും മുഹമ്മദ് നബിയെ ജീവനുതുല്ല്യം സ്‌നേഹിക്കുകയും കണിശമായി പിന്തുടരുകയും ചെയ്യുന്ന 150 കോടിയിലധികം വരുന്ന മുസ്‌ലിം വിശ്വാസികളെ പിന്തിരിപ്പിക്കാന്‍ കഴിയില്ലെന്ന് മാതൃഭൂമിയും അതേ നിലപാട് സ്വീകരിക്കുന്ന മറ്റു മാധ്യമങ്ങളും മനസ്സിലാക്കുന്നത് നന്ന്.
പാരിസിലെ ആക്ഷേപഹാസ്യ പ്രസിദ്ധീകരണമായ ഷാര്‍ളി എബ്ദോയില്‍ നബിയെ അവഹേളിക്കുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതും ഏറെകാലം മുമ്പല്ല. 2011 സെപ്തംബര്‍ 11 ന് ശേഷം നബിനിന്ദാ സംഭവങ്ങളും ശൃഖലയിലെ ഒരു കണ്ണിമാത്രമാണ്  ഇന്നസെന്റ് ഓഫ് മുസ്‌ലിം
2005 ലാണ്  ഡെന്‍മാര്‍ക്കിലെ ജില്ലാന്‍ഡ്‌സ് പോസ്റ്റണ്‍ പത്രം പ്രവാചകനെ ഭീകരവാദിയായി അധിക്ഷേപിക്കുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. സംഭവത്തില്‍ ഖേദം പ്രഘടിപ്പിക്കുന്നതിന് പകരം കാര്‍ട്ടൂണിന് പിന്തുണ പ്രഖ്യാപിക്കുകയാണ് യൂറോപിലെ മാധ്യമ സമൂഹം ചെയ്തത്.
2008 ല്‍ അന്‍പതോളം യൂറോപ്യന്‍ പത്രങ്ങള്‍ ആ ഡാനിഷ് കാര്‍ട്ടൂണ്‍ പുനഃപ്രസിദ്ധീകരിച്ചുവെന്നതും പാശ്ചാത്യന്‍ മാധ്യമങ്ങളുടെ നബിനിന്ദ രാഷ്ട്രീയത്തിന്റെ തീവ്രദ വെളിപ്പെടുത്തുന്നു. 2012 ല്‍ സെപ്തംബര്‍ അവസാനം ഷാര്‍ളി എബ്ദോ എന്ന ഫ്രഞ്ച് കാര്‍ട്ടൂണ്‍  മാസിക പ്രവാചകനെ അവഹേളിച്ച് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചു.  ഹാസ്യ പ്രധാനമായ ഉള്ളടക്കത്തോട് കൂടി  പുറത്തിറങ്ങാറുള്ള മാസിക ജനങ്ങള്‍ക്ക് ചിരിക്കാനുള്ള വിഭവം എന്ന നിലയിലാണ് മുഹമ്മദ് നബിയുടെ പേരില്‍ അശ്ലീല കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതെന്നായിരുന്നു എഡിറ്റര്‍മാരുടെ വിശദ്ധീകരണം.
സ്വന്തം മതത്തെ പ്രചരിപ്പിക്കാനും പരിചയപ്പെടുത്താനും പൗരന് അവകാശമുണ്ടെന്നിരിക്കെ ആ മതത്തേയും ആ മതത്തിന്റെ പ്രവാചകനേയും വൃകൃതമായി ചിത്രീകരിക്കുകയും അവരെ സംബന്ധിച്ച് ഭീതി വിതക്കുകയും തെറ്റിദ്ധാരണ പരത്തുന്നവരേയും നിയന്ത്രിക്കേണ്ട ഉത്തരവാദിത്വം ഭരണകൂടങ്ങള്‍ക്കുണ്ട്.
ഇസ്‌ലാമിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്കെല്ലാം നല്ലരീതിയില്‍ മറുപടി കൊടുത്താണ് ഇസ്‌ലാം പ്രചരിച്ചതെന്ന് ചരിത്രം സാക്ഷിയാണ്. മാന്യമായ വിമര്‍ശനങ്ങള്‍ക്ക് പകരം സംസ്‌ക്കാരവും ജ്ഞാനവുമില്ലാത്തവരുടെ  ഭാവത്തില്‍  സമുദായ സ്പര്‍ദ്ദയുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ മതസൗഹാര്‍ദത്തിന് പേര് കേട്ട കേരളക്കാരായ നാം ഒറ്റകെട്ടായി കൈകോര്‍ക്കുകയാണ് വേണ്ടത്. നമ്മള്‍ കാലങ്ങളായി കാത്ത് സൂക്ഷിച്ച ആ മത സൗഹാര്‍ദത്തിന്റെ വിളക്കിലെ നാളത്തെ അണയാതെ കാത്തുസൂക്ഷിക്കേണ്ടത് നന്മയുള്ള മനുഷ്യരുടെ കടമയാണ്. നബി (സ്വ)യെ വിമര്‍ശിക്കുകയും അവഹേളിക്കുന്നതിന്റേയും പേരില്‍ കൈയും കാലും വെട്ടുന്നത് ഇസ്‌ലാമിന്റെ രീതിയല്ല. അതിനെ ഇസ്‌ലാം നിരുത്സാഹപ്പെടുത്തുകയാണ് ചെയ്യുന്നത്. മറിച്ച്, അത്തരക്കാരോട് പക്വമായ രീതിയില്‍ പ്രതികരിക്കാനും പ്രവര്‍ത്തിക്കാനുമാണ് ഇസ്‌ലാം കല്‍പ്പിക്കുന്നത്.
പ്രവാചകരെ തുടരെ തുടരെ ആക്രമിച്ചവരും, ആ നെറ്റിയില്‍ കല്ലെറിഞ്ഞ് മുറിപ്പെടുത്തിയവരും, മുഖത്ത് തുപ്പിയവരുമെല്ലാം തന്നെയാണ് പിന്നീട് പ്രവാചകനെ ഏറ്റവും കൂടുതല്‍ സ്‌നേഹിച്ചതും. അതിനെല്ലാം കാരണമായത് പ്രവാചകന്റെ സ്‌നേഹവും കരുണയുമായിരുന്നു. ആയതിനാല്‍, നബി(സ്വ) കുറിച്ച് അറിയാത്തവര്‍ക്ക് പ്രവാചക ജീവിതം പഠിക്കാനും ആ പ്രവാചകനെ സ്‌നേഹിക്കാനുള്ള മനസ്സുമുണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.