ജനസമൂഹത്തിന് നന്മയും അറിവും വിദ്യഭ്യാസവും നല്‍കേണ്ട മാധ്യമങ്ങള്‍ അവരുടെ കടമകള്‍ തിരിച്ചറിയാതെ പോകുന്നുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പത്രമാധ്യമങ്ങളുടെ വിജയത്തന് മതങ്ങളേയും ദര്‍ശനങ്ങളേയും ആക്ഷേപിച്ച് കൊണ്ടാണ് ചിലര്‍ വളര്‍ച്ചനേടുന്നത്. അത്തരം ചിലരുടെ തന്ത്രങ്ങളും അതുതന്നെയാണ്. മതത്തെയും അതിന്റെ പവിത്രതകളേയും പവിത്രത കാത്ത്‌സൂക്ഷിക്കുന്നതിനാവശ്യമായ സുരക്ഷകളേയും എതിര്‍ത്ത് പൊതു ജനസമൂഹത്തെ തെറ്റിധിരിപ്പിച്ച് വളര്‍ച്ച നേടാനാണ് ചിലമാധ്യമങ്ങള്‍ ശ്രമിക്കുന്നതും, ശ്രമിച്ച്‌കൊണ്ടിരിക്കുന്നതും. അത്തരം നീചമായ പ്രവര്‍ത്തനങ്ങള്‍ ചില മാധ്യമങ്ങള്‍ വന്‍ കവറേജ് നല്‍കി പ്രേത്സാഹനം നല്‍കുന്നുവെന്നത് ഖേദകരമാണ്.
ലോകത്ത് എത്രയൊ മതങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഭൗതികപരമായി അവയെല്ലാം ആഗ്രഹിക്കുന്നതും കല്‍പ്പിക്കുന്നതും നല്ലകാര്യങ്ങള്‍ തന്നെയാണ്. എന്നാല്‍ എല്ലാ മതത്തില്‍നിന്നും ദര്‍ശനങ്ങളില്‍ നിന്നും ഇസങ്ങളില്‍ നിന്നും വ്യതസ്തമാണ് ഇസ്‌ലാം. അതിന് പവിത്രതയുണ്ട് ആ പവിത്രത ഉണ്ടെന്ന് അറിഞ്ഞിട്ടും അതിന്റെ അഭ്രപാളിയില്‍ നിന്ന് മാത്രം പവിത്രതയെ മനസ്സിലാക്കി, ആ പവിത്രതയെ ഇല്ലാതാക്കാന്‍ ചില വ്യക്തികളും അതൊടപ്പം ചിലമാധ്യമങ്ങളും ശ്രമിക്കുന്നുണ്ട്.
കുറച്ച് നാളുകള്‍ക്ക് മുമ്പ് ഒരു പ്രമുഖ ദിന പത്രത്തില്‍ 'പിടക്കോഴി കൂവരുത്' എന്ന തലക്കെട്ടില്‍ ഒരു പ്രമുഖ ലേഖകന്‍ ഒരു ലേഖനമെഴുതുകയുണ്ടായി. വടക്ക് ഭാഗത്ത്,ശ്രീനഗറില്‍ നിന്ന് ചില പെണ്‍ കുട്ടികള്‍ പാട്ട് പാടിയതിനെ തുടര്‍ന്ന് അതിനെ ഇസ്‌ലാമിന്റെ പേരില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ തടഞ്ഞതിനെ ആക്ഷേപിച്ച് കൊണ്ട് പരിഹാസപൂര്‍വം പറഞ്ഞതിങ്ങനെയായിരുന്നു:
'അനിസ്‌ലാമികം എന്ന് ആണുങ്ങളോട് പറയാത്തവര്‍ പെണ്ണ്ങ്ങളോട് പറയും പെണ്ണ് അടങ്ങിയൊതുങ്ങി വീട്ടിലിരുന്നാല്‍ മതി; ഒച്ച പുറത്ത് കേട്ട് പോകരുത്.'
ഈ സംഭവത്തെ ന്യായീകരിച്ചുകൊണ്ട് അവരുടെ എതിര്‍വാദം ഇങ്ങനെയായിരുന്നു:
ആരെതിര്‍ത്താലും മുസ്‌ലിംങ്ങള്‍ സംഗീതത്തെ എതിര്‍ക്കാന്‍ പാടില്ല. ഇതിന് തെളിവായി അവര്‍ പെണ്‍ക്കുട്ടികളുടെ ഗാനാലാപനത്തിന് മുഹമ്മദ് നബി (സ)യുടെ ഒരു ചരിത്രത്തെ വക്രീകരിച്ച് ചൂണ്ടിക്കാട്ടുന്നുവെന്നത് വളരെ ഖേദകരമാണ്.
ജന്മനാടായ മക്കയിലെ ജീവിതം അസഹനീയമായ സന്ദര്‍ഭത്തില്‍ പലായനം ചെയ്ത് മദീനയില്‍ എത്തി ചേര്‍ന്ന നബിയെ ദേശവാസികളായ പെണ്‍കിടാങ്ങള്‍ മുഴങ്ങുന്ന തുകല്‍വാദ്യം മുട്ടിയും മനോഹരമായ ഗീതങ്ങള്‍ ആലപിച്ചും സ്വീകരിച്ചാനയിച്ചു. യാഥാര്‍ത്യത്തെ തങ്ങളുടെ ആശയങ്ങള്‍ക്ക് വേണ്ടി വികലമാക്കുന്ന നവീന ചിന്താഗതിക്കാര്‍ ഒരു കാര്യം മനസ്സിലാക്കുന്നത് നന്നായിരിക്കും പ്രവാചകന്‍ നബി (സ) മക്കയില്‍ നിന്നും മദീനയിലേക്കെത്തുമ്പോള്‍ ഇസ്‌ലാമിക നിയമങ്ങളൊന്നും തന്നെ രൂപാന്തരപ്പെട്ടിട്ടില്ലെന്നു മാത്രമല്ല ഇസ്‌ലമിന്റെ തുടക്കകാലഘട്ടവുമായിരുന്നു അത്. മാത്രമല്ല, സ്ത്രീയും പുരുഷനും ഒരുമിച്ച് പള്ളിയില്‍ വെച്ച് നിസ്‌കരിക്കുകയും സ്ത്രീകള്‍ക്ക് ഹിജാബും നിര്‍ബന്ധമുണ്ടായിരുന്നില്ല. മദ്യത്തിന്റെ ഉപയോഗം കൂടുതലും അതിന് വിലക്കുമുണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് മദ്യം നരോധിക്കുകയുണ്ടായി. സ്ത്രീകള്‍ക്ക് ഹിജാബ് നിര്‍ബന്ധമാക്കി. സ്ത്രീയും പുരുഷനും ഇടകലര്‍ന്ന് നിസ്‌കരിക്കുന്നത് വിലക്കി. വ്യഭിചരിച്ചവരെ വീട്ടില്‍ അടച്ച് പൂട്ടിയിടുന്ന ശിക്ഷിയില്‍ നിന്നും എറിഞ്ഞ് കൊല്ലുന്നതിലേക്കും നാടുകടത്തുന്നതിലേക്കുമാക്കി രൂപാന്തരപ്പെടുത്തി. കൂടാതെ മുത്ത്അ വിവാഹം നിരോധിക്കപ്പെട്ടതും (അവധി നിശ്ചചയിച്ചുള്ള വിവാഹം) ഹിജ്‌റക്ക് ശേഷമായിരുന്നു. ചരിത്രങ്ങളെ വികൃതവും വികല്‍പ്പവുമായി തങ്ങളുടെ യുക്തിക്കനുസരിച്ച് വ്യാഖ്യാനിക്കുമ്പോള്‍ ഇങ്ങെനെയൊക്കെ സംഭവിക്കും.
ചുരുക്കത്തില്‍, ഗാനത്തിനും സംഗീതത്തിനും ഇസ്‌ലാമില്‍ കൃത്യമായ കാഴ്ചപാടുണ്ട്. അതില്‍ നിന്ന് അതിര് കവിഞ്ഞതൊന്നും ഇസ്‌ലാമിന്റെ പരിധിയില്‍ വരുന്നതല്ല. എന്ത് കാര്യം ഉണ്ടാവുമ്പോഴേക്കും അത് ഇസ്‌ലാമിന്റെ പേരില്‍ ചാര്‍ത്തി ഇസ്‌ലാമിനെ വൃണപ്പെടുത്താന്‍ ശ്രമിക്കുകയാണ് ചിലര്‍. അത് കൊഴിപ്പിക്കുന്നതിന് വേണ്ടി ചിലമാധ്യമങ്ങളേയും ഉപയോഗപ്പെടുത്തുകയാണ് അവര്‍ ചെയ്യുന്നത്.
ഇങ്ങനെയൊന്നും തീരുന്നതല്ല അവരുടെ പ്രതിഷേധം. സ്ത്രീകള്‍ പര്‍ദ്ദ ധരിക്കുന്നതിനേയും ഹിജാബ് ധരിക്കുന്നതിനേയും ഇവര്‍ എതിര്‍ക്കാറുണ്ട്. ഇവയെല്ലാം ധരിക്കുന്നത് കൊണ്ട് അവരുടെ വ്യക്തി സ്വാതന്ത്രത്തെ ഹനിക്കുകയാണത്രെ ഇസ്‌ലാം ചെയ്യുന്നത്. എന്നാല്‍ വാസ്തവം അങ്ങിനെയൊന്നുമല്ല.
മുസ്‌ലിം സ്ത്രീയുടെ പര്‍ദ്ദക്കെതിരെയുള്ള വിമര്‍ഷനങ്ങള്‍ക്കും,അസഹിഷ്ണുതക്കും ഏറെകാലത്തെ പഴക്കമുണ്ട്. ദേശിയ തലത്തിലും അന്തര്‍ദേശിയ തലത്തിലും പര്‍ദ്ദ വിരോധം വ്യാപകമായി നടക്കാറുണ്ട്. പലരുടേയും വിമര്‍ഷന പ്രഘോഷണം കേട്ടാല്‍ മുസ്‌ലിം സ്ത്രീയുടെ സകല അധോഗതിക്കുള്ള മുഖ്യ ഹേതു പര്‍ദ്ദയാണെന്ന് തോന്നിപ്പോവും.
പര്‍ദ്ദ മനുഷ്യ ശരീരത്തില്‍ സൂര്യ പ്രകാശം തട്ടാത്തവിധത്തിലുള്ള വസ്ത്രമാണ്. അത് ആരോഗ്യ പ്രശ്‌നം സൃഷ്ടിക്കുമെന്ന് ഡോ: ഫസല്‍ ഗഫൂര്‍ കണ്ട്പിടിച്ചിരിന്നു. അദ്ദേഹത്തിന്റെ വാദം അപ്രസക്തമാണ്. അദ്ദേഹം കൂട്ടി പറയുന്നു മുസ്‌ലിം സ്ത്രീയുടെ പര്‍ദ്ദ മതത്തിന്റെയൊ ധാര്‍മികതയുടേയോ പിന്‍ബലമില്ലാത്ത ഏര്‍പ്പാടാണ്. എന്നാല്‍ മതവുമായും ധാര്‍മികവുമായും പര്‍ദ്ദക്ക് ബന്ധമില്ലെന്നവാദം ശരിയല്ല. മുസ്‌ലിം സ്ത്രീകള്‍ പര്‍ദ്ദ ധരിക്കണമെന്ന് ഇസ്‌ലാം അനുശാസിക്കുന്നില്ല. എന്നാല്‍ മുഖവും മുന്‍കൈകളുമൊഴിച്ചുള്ള ശരീര ഭാഗങ്ങള്‍ അവള്‍ പുറത്തിറങ്ങുമ്പോള്‍ ധരിക്കണമെന്ന് വിശുദ്ധ ഖുര്‍ആന്‍ അനുശാസിക്കുന്നു.
'സത്യവിശ്വാസിനികളോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യ അവയവങ്ങള്‍ കാത്ത് സൂക്ഷിക്കുവാനും അവരുടെ ഭംഗിയില്‍നിന്ന് പ്രത്യക്ഷമായതൊഴിച്ച്( മുഖവും കൈപടങ്ങളും) മറ്റൊന്നും വെളിപ്പെടുത്താതിരിക്കാനും നീ പറയുക അവരുടെ മക്കനകള്‍ കുപ്പായ മാറുകള്‍ക്ക് മീതെ അവന്‍ താഴ്ത്തികൊള്ളട്ടെ അവരുടെ ഭര്‍ത്താക്കന്മാര്‍, അവരുടെ പിതാക്കള്‍ അവരുടെ ഭര്‍ത്ത പിതാക്കള്‍ അവരുടെ ഭര്‍തൃ പിതാക്കള്‍ അവരുടെ പുത്രന്മാര്‍ അവരുടെ ഭര്‍തൃ പുത്രന്മാര്‍ അവരുടെ സഹോദരന്മാര്‍ അവരുടെ സഹോദര പുത്രന്മാര്‍ അവരുടെ സഹോദരി പുത്രന്മാര്‍ മുസ് ലിങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ അവരുടെ വലംകൈകള്‍ ഉടമപ്പെടുത്തിയവര്‍ പരിചാരകര്‍ സ്ത്രീയുടെ രഹസ്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ലാത്ത കുട്ടികള്‍ എന്നിവരൊഴിച്ച് മറ്റാര്‍ക്കും തങ്ങളുടെ ഭംഗി അവര്‍ വെളിപ്പെടുത്തരുത്' (സൂറത്തുന്നൂര്‍ 31).
ഇപ്രകാരമുള്ള ഏത് വസ്ത്രവും മുസ്‌ലിം സ്ത്രീക്ക് അനുയോജ്യമാണ്. ഇവിടെ നിന്നാണ് ഇസ്‌ലാമും പര്‍ദ്ദയുമായുള്ള ബന്ധം ആരംഭിക്കുന്നത്. സ്ത്രീകള്‍ അവരുടെ സൗന്ദര്യഭാഗം മറക്കുന്നത് അവളുടെ സദാചാര ബോധത്തിനും ധാര്‍മിക സുരക്ഷക്കും ബലം നല്‍കുന്നുവെന്നതാണ് ഇതിന് ധാര്‍മികതയുമായുള്ള ബന്ധം. പര്‍ദ്ദ ആരോഗ്യപ്രശ്‌നത്തിന് ഇടയാക്കുമെന്ന വാദം ശരിയാണങ്കില്‍ കേരളത്തില്‍ എന്നല്ല, പലരാഷ്ട്രങ്ങളിലും പര്‍ദ്ദ ധരിക്കുന്നവര്‍ക്ക് ഈ വസ്ത്ര ധാരണമൂലം ഇത്തരത്തിലുള്ള ആരോഗ്യപ്രശ്‌നം സൃഷ്ടിച്ചതായി ഒരു റിപ്പോര്‍ട്ടും വന്നിട്ടില്ല.
പര്‍ദ്ദ സ്ത്രീ വിദ്യഭ്യാസ ,സാമൂഹിക പുരോഗതിക്ക് തടസ്സമാണെന്ന് ചിലര്‍ വാദിക്കാറുണ്ട്. ചരിത്ര വസ്തുതകള്‍ക്ക് ഘടകവിരുദ്ധമാണ് ഈ പ്രസ്താവന .അഫഗാനിസ്ഥാനില്‍ റഷ്യന്‍ പടയെ മുട്ടുകുത്തിച്ചതില്‍ മുഖ്യപങ്ക് വഹിച്ച സമരയോദ്ധാക്കളില്‍ ഒട്ടേറെ പേര്‍ കൈകളില്‍ തോക്കേന്തിയ പര്‍ദ്ദ ധാരിണികളായിരുന്നു.ഗസ്സയില്‍ ഇസ്രാഈലിന്റെ കൊടും ക്രൂരതകള്‍ക്കെതിരെ അണിനിരന്ന മുസ്‌ലിം വനിതാനിരയെ നാം കണ്ടു.ഏകാധിപതി ഹുസ്‌നി മുബാറക്കിനെതിരെ അലയടിച്ചുയര്‍ന്ന അറബ് വസന്തപോരാട്ടത്തില്‍ വനിതകളുടെ സാനിദ്ധ്യം ശ്രദ്ധേയമായിരുന്നു. തുര്‍ക്കി ഖുവൈത്ത് നിയമ നിര്‍മാണ സഭകളില്‍ ഗണ്യമായ വിഭാഗം പര്‍ദ്ദയിട്ട മുസ്‌ലിം സ്ത്രീകളുടെ സാനിദ്ധ്യമായിരുന്നു. യു.ഐന്‍ ജനറല്‍ അസംബ്ലിയുടെ അധ്യക്ഷപതമലങ്കരിക്കുക എന്ന ബഹുമതി ഹാജ്ജാ ബിന്‍ത്ത് റാഷിദ് ആലു ഖലീഫ എന്ന മുസ്‌ലിം സ്ത്രീക്കാണ് ലഭിച്ചത്. യമനിലെ ജനകീയ പ്രക്ഷോഭത്തിന്റെ മാതവെന്ന് വിശേഷിപ്പിച്ചത് പര്‍ദ്ദ ധാരിണിയായ തവക്കുല്‍ കിര്‍മാനെയായിരുന്നു. ലേകത്തിലെ ഏറ്റവും വിലപിടിപ്പുള്ളതെന്ന് കരുതപ്പെടുന്ന സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം നേടാന്‍ യമനിലെ തവക്കുല്‍ കിര്‍മാന് പര്‍ദ്ദ ഒരു തടസ്സമായിരുന്നില്ലെന്ന് എന്ത് കൊണ്ട് ചിലര്‍ അറിയാതെ പേകുന്നു. യുദ്ധങ്ങളില്‍ ഒട്ടകപ്പുറത്ത് കയറി യുദ്ധം ചെയ്ത നബിയുടെ പത്‌നിക്ക് പര്‍ദ്ദ ഒരു തടസ്സമായിരുന്നില്ല.
പര്‍ദ്ദ ആധുനികയുഗത്തിലും സാമൂഹിക രംഗത്തെ മുന്നേറ്റത്തിന് തടസ്സമല്ലന്ന് പലരും അറിയാതെ പോകരുത്.
ചുരുക്കത്തില്‍, ഏത് കാര്യവും മതത്തിന്റെ ലേബല്‍ നല്‍കി കുപ്രചരണം നടത്താന്‍ ശ്രമിക്കുന്നവര്‍ മതത്തില്‍ സത്യമുണ്ടെന്നറിഞ്ഞത് കൊണ്ടാണ്. മതത്തില്‍ പെട്ടവന്‍ മതത്തില്‍ പെടാത്തവന് വല്ല നന്മയും ചെയ്താല്‍ അത് മതത്തിന്റെ കാരണം കൊണ്ടല്ലെന്നും മറിച്ച് മനുഷ്യത്വം മൂലമാണെന്നും വാദിക്കുന്ന ചില വിഢികളുണ്ട്. എന്നാല്‍ ഇസ്‌ലാം ഒരു നിലക്കും പ്രോത്സാഹനം നല്‍കാത്ത, പിന്തുണക്കാത്ത തീവ്രവാദത്തിനും, കൊലക്കും കവര്‍ച്ചക്കും മതത്തിന്റെ ലേബല്‍ നല്‍കുന്നവര്‍ എന്ത് കൊണ്ട് അത് മനുഷ്യത്വം മൂലമാണെന്ന് വാദിക്കുന്നില്ല. ചില കാര്യങ്ങള്‍ മാത്രം മതവുമായി ബന്ധിപ്പിക്കുകയും ചിലത് അകറ്റി നിര്‍ത്തുന്നതും എന്ത് കൊണ്ടാണ്?
ലോകത്ത് വിവിധ മതങ്ങള്‍ നിലനില്‍ക്കെ തന്നെ ഇസ്‌ലാം മാത്രം അക്രമത്തിന് ഇരയാവുന്നത് എന്ത് കൊണ്ടാണ്?. ഇസ്‌ലാം മതമാണ് ശരിയെന്ന് തെളിയിക്കുന്നതാണവയൊക്കയും. സത്യത്തെ അംഗീകരിക്കാന്‍ പലപ്പോഴും ആരും തയ്യാറാവാറില്ല. മതത്തിന് മതത്തിന്റേതായ നിയമങ്ങളും നിബന്ധനകളുമുണ്ടാകും അത് ആ മതത്തില്‍പ്പെട്ടവര്‍ അംഗീകരിക്കല്‍ നിര്‍ബന്ധമാണ്. അതിനെ മതമില്ലാത്തവര്‍ വക്രബുദ്ധികൊണ്ട് ചിന്തിച്ച് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് അത്തരക്കാരുടെ അപചയത്തെയാണ് സൂചിപ്പിക്കുന്നത്. സത്യം ആരുടെ കൂടെയാണോ അവന്‍ തന്നെയാണ് വിജയി. ആ വിജയി എന്നും ഇസ്‌ലാം തന്നെയാണെന്ന് അംഗീകരിക്കാന്‍ കൂടുതല്‍ ചിന്തിക്കേണ്ട ആവശ്യമൊന്നുമില്ല. സത്യമതത്തെ ആരെതിര്‍ത്താലും അതിനെ അള്ളാഹു നിലനിര്‍ത്തുക തന്നെ ചെയ്യും. തീര്‍ച്ച.


0 Comments