വലിയ അതിഥി സല്‍ക്കാര പ്രിയനായിരുന്നു പരേതനായ മുന്‍ അന്റോണി ജനറല്‍ ഗുലാം വഹന്‍വതി .ഒരിക്കല്‍ തന്റെ അഭിഭാഷക സുഹൃത്തുക്കള്‍ക്കായ് ഒരുക്കിയ വരുന്നിലെ വിഭവത്തില്‍ റോസ്റ്റ് ചെയ്യപ്പെട്ട ആടും സ്ഥലം പിടിച്ചിരിന്നു.രസികനായ ഒരു അഭിഭാഷന്‍ അതില്‍ ഒരു തമാശ കണ്ടെത്തി. വഹന്‍വതിയെ വിളിച്ച്അദ്ദേഹം തുറന്നടിച്ചു.  വക്കീലന്മാര്‍ ഒരുപാടുണ്ട് പക്ഷെ,ആട് ഒന്ന് മാത്രവും ഇത് നീതിയാണോ?

വര്‍ത്തമാനകാലത്ത് മുന്‍കാലത്തേക്കാള്‍ ശക്തമായ രീതിയില്‍ ഒരു ഭാഗ്യ നറുക്കെടുപ്പായി നീതിന്യായ വ്യവസ്ഥ പരിണമിച്ചിരിക്കുന്നു. വ്യത്യസ്ഥ ഘടകങ്ങളെ കുറിച്ചാണ് വര്‍ത്തമാന കാലത്തെ വിധികള്‍ നിര്‍ണയിക്കുന്നത്. ജഡ്ജിമാരുടെ ചായ്‌വുകള്‍, ഭരണകര്‍ത്താക്കളുടെ സമീപനം, നടപ്പ് രാഷ്ട്രീയം,  തുടങ്ങിയ നിരവധി  ഘടകങ്ങള്‍ ശിക്ഷാ വിധിക്ക് സ്വാധീനമുള്ളതാവാം. രാഷ്ട്രീയ പിന്‍ബലമോ സൗഹൃതങ്ങളോ ഇല്ലാത്തവരുടെകാര്യത്തില്‍ മാത്രമേ ഇത്തരത്തിലുള്ള ചെയ്തികള്‍
കാണാനാവൂ.
പലകേസുകളിലും മൃദു സമീപനം പുലര്‍ത്തുന്ന രാഷ്ട്രം ഭീകരരുമായി ബന്ധപ്പെട്ട കേസുകളില്‍ അമിതതാത്പര്യവും കാര്‍കശ്യവും പ്രകടിപ്പിക്കുന്നു എന്നത് ഒരു സുപ്രധാനകാര്യ മാണ് ഭീകരതയെ കാര്‍ക്കശ്യമായി അഭീമുഖികരിക്കണമെന്ന വാദം ശരിയാണ്. പക്ഷെ, അത് ഉള്ളവനില്‍  ഉള്ളതാണന്നറിഞ്ഞിട്ടും ഇല്ലാത്തവനില്‍ ഇല്ലാത്തത് കെട്ടിചമക്കുന്ന തരത്തിലാവരുത്. അതൊന്നും ഈ അമിതതാത്പര്യവും കാര്‍ക്കശ്യവും കാണിക്കുന്നവര്‍ക്ക് ചേര്‍ന്നതല്ല.
പ്രതികളുടെ എണ്ണത്തില്‍ ബാഹൂല്യം ഉണ്ടാകുന്ന സന്ദര്‍ഭത്തില്‍ പ്രതികളെ തരം തിരിച്ച് ശിക്ഷവിധിക്കുന്ന രീതി കോടതികളില്‍ അവലംബിക്കപ്പെടുന്നു. ചിലരെ വിട്ടയക്കുന്നു. ചിലര്‍ക്ക് ലഘുശിക്ഷനല്‍കുന്നു. അലെങ്കിലും നമ്മുടെ രാജ്യത്ത് ഭീകര്‍ ഭീകരറല്ലാതായ് മാറുകയും ചെയുന്നഅവസ്ഥയാണ്.
ചിലര്‍ ബോംബുണ്ടാക്കുകയും അതുപയോഗിച്ചുള്ള  ആക്രമണങ്ങളെല്ലാം കൂടുതല്‍ തീവ്രമായ കുറ്റകൃത്യങ്ങളാവുകയും എന്നാല്‍, ഹിന്ദുത്വ ആശയങ്ങളോട് കൂറ് പുലര്‍ത്തികൊണ്ട് വാളുകളും പെട്രോള്‍  കാനുകളും എല്‍.പി.ജി സിലിണ്ടറുകളും മറ്റും ഉപയോഗിച്ചുള്ള കിരാതമായ കൊലപാതകങ്ങളും കലാപങ്ങളും താരതമ്യേന ചെറിയ കുറ്റകൃത്യങ്ങളാവുകയും ചെയ്യുന്നത് എന്ത് കൊണ്ടാണന്നറിയില്ല പേരില്‍ മുസ്‌ലിമായാല്‍ കൊടും ഭീകരവാദിയും മറിച്ച് ഹിന്ദുത്വ താത്പര്യത്തിനനുസരിച്ചാണങ്കില്‍ അത് ചെറിയ കുറ്റകൃത്യങ്ങളാകുന്നത് എന്ത് കൊണ്ട്?
ആദ്യവിഭാഗത്തില്‍ പ്പെട്ടവരെ ഭരണകൂടം വേട്ടയാടുകയും ചിലപ്പോള്‍ ഏറ്റ് മുട്ടലിലൂടെയും അല്ലെങ്കില്‍ തൂക്കികൊല്ലുകയും ചെയ്യുമ്പോള്‍ കലാപത്തിന്റെ വ്യാപാരികളായ ചിലര്‍ അധികാരത്തിലെത്തുകയും ചിലര്‍ മരിക്കുമ്പോള്‍ ഔദോഗിക ബഹുമതികള്‍  ലഭിക്കുന്നത് എന്ത്‌കൊണ്ടാണന്നറിയുന്നില്ല.?   ഇത്തരത്തിലുള്ള  ചോദ്യങ്ങള്‍ ഉത്തരം കിട്ടാതെ കിടക്കുന്നു  ഇന്ത്യന്‍ ഭരണകൂടത്തിന്റെ സ്വഭാവത്തെകുറിച്ച് ഇതെല്ലാം നമ്മോട് വിളിച്ചോതുന്നത് എന്താണ്? ഭരണഘടന ആവശ്യപ്പെടുന്നത് പോലെ മതേതരത്വവും ജനാധിപത്യവുമാണോ ഇവിടെ നടപ്പിലാക്കപ്പെടുന്നത്. ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിന്റെ വിവേചന സ്വഭാവത്തിന്റെ പ്രതീകമായി കാണാവുന്ന വ്യക്തിക്ക് ഉദാഹരണമാണ് ബാല്‍താക്കറെ. ഭീവണ്ടിയില്‍ 1970 മെയ് 7,8 ദിവസങ്ങളില്‍ നടന്ന മുസ്‌ലിം വിരുദ്ധകലാപത്തില്‍ താക്കറെയുടെ പങ്ക് വ്യക്തമായിരുന്നു. എന്നാല്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ ആരും ധൈര്യം കാണിച്ചില്ലല്ലോ?  ഭീകരരുമായ് ബന്ധപ്പെട്ട കേസുകളില്‍  അമിത താത്പര്യവും കാര്‍ക്കശ്യവും കാണിക്കുന്ന ഒരു വിഭാഗത്തിന് എന്ത് കൊണ്ട് ധൈര്യം വന്നില്ല ഈ ഭീകരതക്ക് അറുതി വരുത്താന്‍!
ഇത്തരക്കാര്‍ ആരെയാണ് ഭയപ്പെടുന്നത്? മുസ്‌ലിംകളെ കൂട്ടക്കുരുതി ചെയ്ത തന്റെ ശിശ്യരുടെ ചെയ്തിയില്‍ പരസ്യമായി അഭിമാനം കൊള്ളുന്ന താക്കറെയാണ് പിന്നീട് രാജ്യം കണ്ടത്.
പലവിധികളും വിരല്‍ ചൂണ്ടുന്നത് നമ്മുടെ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ നാറുന്ന തരത്തില്‍ നിന്നും ചീഞ്ഞ് നാറുന്നതരത്തിലേക്ക് മാറിയിരിക്കുന്നുവെന്നതാണ്. ജൂഡിഷറിയില്‍  ഉള്ളവനിലേക്ക് ചായുന്ന നീതിയാണ് കാണാന്‍ കഴിയുന്നത്.നീതിയുടെ വഴിയില്‍ പണമോ, സ്വാധീനമോ, സമ്മര്‍ദമോ വിലപോകുന്നില്ലെന്ന് ഒരു വിഭാഗം വിചാരിച്ചിട്ടുണ്ടങ്കില്‍  അതെല്ലാം മാറിയിരിക്കുന്നു. കുറ്റവാളിക്ക് സംശയത്തിന്റെ ആനുകൂല്യം നല്‍കാനുള്ള അവകാശം ജഡ്ജിക്കുണ്ട്. എന്നാല്‍  അത് വാസ്തവങ്ങള്‍ക്ക് നേരെ കണ്ണടക്കുന്നത് പക്ഷാപാതിത്വമാണ്. ഉള്ളവന്റെ ഭാഗത്തേക്ക് നിയമ സംവിധാനം ചാഞ്ഞിട്ടുണ്ടെന്ന് നിഷേധിക്കാനാവാത്ത വസ്തുതയാണ്.
നീതിയുടെ ത്രാസ് വലത്തോട്ടും ഇടത്തോട്ടുംചായുന്നത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ദുര്‍ബലതയായിട്ടാണ് നാം കണക്കാക്കേണ്ടത്. ഈ വര്‍ത്തമാന കാലത്ത് ഇന്ത്യന്‍ ജനാധിപത്യം ചതഞ്ഞ് കൊണ്ടിരിക്കുകയാണ്.
2015 ഓഗസ്റ്റ്  മാസത്തില്‍   സുപ്രീം കോടതിയില്‍ ഒരു പൊതു താത്പര്യഹര്‍ജി സമര്‍പ്പിക്കപ്പെട്ടു. 2008 ലെ മാലഗേവ് സ്‌ഫോടനകേസില്‍  നിഷ്പക്ഷമായ വിചാരണ ആവശ്യപ്പെട്ട് കൊണ്ടായിരുന്നു സാമൂഹിക പ്രവര്‍ത്തകനായ ഹര്‍ഷ് മന്ദര്‍ ഹര്‍ജി നല്‍കിയത്. മാലേഗാവ് കേസ് പരിഗണിക്കുന്ന എന്‍.
ഐ.എ കോടതിയില്‍  നിഷ്പക്ഷ വിചാരണ ഉറപ്പാക്കാന്‍ ഉന്നത നീതി പീഠം ഇടപെടണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ബി.ജെ.പി ഇന്ത്യ ഭരിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാറിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള  അന്വേഷണ ഏജന്‍സിക്കെതിരെ സുപ്രീം കോടതിക്കുമുന്നിലുള്ള ഈ ഹര്‍ജി മാലേഗാവ് സ്‌ഫോടന കേസില്‍ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍  രോഹിണി സാലിയാന്റെ വെളിപ്പെടുത്തലാണ്  ഹര്‍ജി സമര്‍പ്പിക്കാന്‍ നിമിത്തമായത്. സംഘപരിവാറിന്റെ ബന്ധം സംശയിക്കപ്പെടുന്ന ഈ സ്‌ഫോടന കേസില്‍ മൃദു സമീപനം സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാറിന്റെ നേരിട്ടുള്ള  നിയന്ത്രണത്തിലുള്ള  അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ  തന്നോട് ആവശ്യപ്പെട്ടുവെന്നാണ് പബ്ലിക്ക് പ്രേസിക്യൂട്ടര്‍ വെളിപ്പെടുത്തിയത്. കൊടും കുറ്റങ്ങള്‍ അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ഏജന്‍സിയാണ് നാഷ്ണല്‍  ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി. (എന്‍.ഐ.എ) അവയെപോലും സ്വാധീനിക്കാന്‍ സംഘപരിവാറിന് സാധിച്ചെന്ന് വ്യക്തമാക്കുന്നതാണ് രോഹിണി സാലിയാന്റെ വെളിപ്പെടുത്തല്‍. ഈ സ്‌ഫോടന കേസില്‍  അറസ്റ്റ് ചെയ്യപ്പെട്ട  മുസ്‌ലിംകളെ വിട്ടയക്കണമെന്നുള്ള  ആവശ്യം അവര്‍ കേട്ടില്ലെന്ന് നടിച്ചു. എന്നാല്‍ നാളുകള്‍ക്കകം ഇന്ത്യ കേട്ടത് ചില വാര്‍ത്തകള്‍ മാത്രമായിരുന്നു.അഥവാ 2007 ലെ അജ്മീര്‍ സ്‌ഫോടനകേസിലും സംഝോത എക്‌സ്പ്രസ് സ്‌ഫോടന കേസുമായി 18 സാക്ഷികള്‍ കൂറുമാറി. 2008 ലെ മൊസാദ സ്‌ഫോടന കേസില്‍  അന്വേഷണം അവസാനിപ്പിച്ചു. സംഘപരിവാര്‍ ബന്ധം സംശയിക്കപ്പെടുന്നതാണ് ഈ കേസുകളത്രയും. നരേന്ദ്ര മോദിയുടെ ഭരണത്തിന്റെ തണലില്‍ നീതിയും ന്യായവും എത്രമാത്രം ഉണ്ടന്നുള്ളതിന്റെ സൂചകങ്ങളാണ്  ഈ അട്ടിമറികളൊക്കയും. തീവ്രവാദത്തോട് സലാം പറഞ്ഞ് രഹസ്യന്വേഷണ ഏജന്‍സിക്കായ് പ്രവര്‍ത്തിച്ച് സ്വസ്ഥ ജീവിതത്തിലേക്ക് തിരിയാന്‍ മോഹിച്ച അഫ്‌സല്‍ ഗുരുവിനെ പൂര്‍ണമായ നിയമ പരിഗണന നല്‍കാതെ ജനാഭിലാഷം മാനിച്ച് ആരുമറിയാതെ തൂക്കിലേറ്റി മറവുചെയ്തത് തൂല്ല്യനീതിയുടെ ലംഘനമായിരുന്നില്ലേ എന്ന ചോദ്യം ബാക്കിനില നില്‍ക്കുമ്പോള്‍ തന്നെയാണ്  യാക്കൂബ് മേമന്റെ ജീവിതം തൂക്കുകയറില്‍ പൊലിഞ്ഞത്.
രാജ്യത്തെ പ്രധാനമന്ത്രിയെ വധിച്ചവര്‍ക്കു വധ ശിക്ഷ ഒഴിവാക്കികൊടുക്കുകയും അവരെ ജയിലില്‍ നിന്ന് വിട്ടയക്കണോ വേണ്ടയോ എന്ന് ചില സംസ്ഥാന സര്‍ക്കാറുകളും കേന്ദ്ര സര്‍ക്കാരും തമ്മില്‍ തര്‍ക്കിക്കുമ്പോഴാണ് മാപ്പുസാക്ഷിയാവാന്‍ ആഗ്രഹിച്ചയാളെ  തൂക്കിലേറ്റപ്പെട്ടത്. തൂക്കുകയര്‍ കാത്ത് വര്‍ഷങ്ങളായി വിവിധ ജയിലുകളില്‍ കഴിയുന്ന ദേവിന്ദ്രര്‍ പില്‍സിങ് ബുള്ളറും  സിക്ക് തീവ്രവാദി ബല്‍വന്ത് സിങ് റജോണുമെല്ലാം രാഷ്ട്രീയ സമ്മര്‍ദങ്ങളുടെ ഫലമായി രക്ഷപ്പെടുമ്പോഴാണ് യാക്കൂബ് മേമനും അഫസല്‍ ഗുരുവിനും വേണ്ടി സമ്മര്‍ദ ശക്തിയാവാന്‍ ഇന്ത്യയില്‍  ഒരു ശക്തിയുമില്ലാത്തതാവാം ഇവര്‍ക്ക് വിനയായത്.
ബാബരി മസ്ജിദ് തകര്‍ത്തവരും സംഝോത എകസ്പ്രസിലും മൊസാദിലും അജ്മീറിലും മാലേഗാവിലും ബോംബ് പൊട്ടിച്ചവരും ഡല്‍ഹിയില്‍ അധികാരമേല്‍ക്കുമ്പോഴും  ഇരട്ട നീതിയുടേയും തുല്ല്യ നീതിയേയും കുറിച്ച് സംസാരിക്കാന്‍ ആര് മുന്നിട്ടിറങ്ങും എന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്
ഏറ്റവുമൊടുവില്‍, ഭീകരനെന്ന് മുദ്രകുത്തപ്പെട്ട് 14 വര്‍ഷം ജയിലില്‍ കഴിയേണ്ടി വന്ന ആമിറിനെ നിരപരാതി എന്ന് പറഞ്ഞ് വെറുതെ വിട്ടിരിക്കുന്നു. ജീവിതത്തിലെ വര്‍ണസുലഭമായ യൗവന വര്‍ഷങ്ങളത്രയും തടവറക്കുള്ളില്‍  ഹോമിക്കേണ്ടി വന്ന ഒരു നിരപരാതിയുടെ ദുര്‍വിധിക്ക് ഏതാനും ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുന്നത് ഒരു പരിഹാരമാവുമോ?
ആമിറിനെ പൊലെ വേറെയും നിരപരാധികള്‍ തീവ്രവാദകുറ്റം ആരോപിക്കപ്പെട്ട് ഇന്ത്യന്‍ ജയിലറകളില്‍  കഴിയുന്നുണ്ട്. അവര്‍ക്ക് നീതി ലഭിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാമോ?

1996നും 1997നുമുടക്ക ്ഡല്‍ഹി  സോഹേപാത്ത്,ഗാന്‌യാബന്ധ് എന്നിവിടങ്ങളിലെ നടന്ന ഇരുപതോളം സ്‌ഫോടനങ്ങളില്‍  മുഖ്യപ്രതിയായി ആരോപിച്ച് ഡല്‍ഹി പോലീസ് മുഹമ്മദ് ആമിര്‍ഖാന്‍ഖാനെ അറസ്റ്റ്
ചെയ്തു. പറയപ്പെട്ട സ്ഥലങ്ങളിലെ കോടതിയിലെ ജഡ്ജിമാര്‍ ആമിര്‍ഖാന്‍കുറ്റകാരനല്ലെന്ന കണ്ടത്തി വെറുതെ വിട്ടു. അപ്പോഴക്കും 12 വര്‍ഷത്തെ ജയില്‍ വാസം കഴിഞ്ഞിരുന്നു.
'ഭീകരയുദ്ധ വേട്ട' യുടെ പേരില്‍ കുപ്രസിദ്ധിയാര്‍ജിച്ച ഡല്‍ഹി പോലിസ് 1998 ഫെബ്രുവരി 28 ന് ഒരു എഫ്.ഐ.ആര്‍ രജിസ്്റ്റര്‍ ചെയ്യുകയും അതനുസരിച്ച് ആമിര്‍ ഖാനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കുകയായിരുന്നു. ജയിലില്‍ വിചാരണ തടവുകാരനായി കഴിയുമ്പോഴായിരുന്നു  ആമിറിന് മേല്‍ ഒരോ കേസ് വന്ന് വീണ് തുടങ്ങിയത്. എല്ലാ സ്‌ഫോടനത്തിലേയും പ്രതി ആമിര്‍ തന്നെയായിരുന്നു അവരുടെ അടുക്കല്‍ .2006 മാര്‍ച്ച് 16 ന് സോഹേപത്ത് സെഷന്‍ ജഡജി എ.കെ ബിമല്‍ ആമിര്‍ ഖാനെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതെവിട്ടു. പക്ഷെ, കേസിന്റെ എണ്ണം അധികരിച്ചതിനാല്‍ അദ്ദേഹത്തിന്റെ യൗവനത്തിന്റെ പകുതിയും ആ തടവറകള്‍ക്കുള്ളിലെ ചുമരുകള്‍ തിന്ന് തീര്‍ത്തു. ഇതില്‍ നിന്നെല്ലാം ഒരുകാര്യം വ്യക്തമാകും. ഭീകരവിരുദ്ധ വേട്ട യില്‍ വൈദഗ്ധ്യമാര്‍ജിച്ച ഡല്‍ഹി പോലീസ് മുഹമ്മദ് ആമിര്‍ ഖാന്‍ എന്ന 18 കാരനെ ബോധപൂര്‍വം തങ്ങളുടെ ഇരയാക്കുകയായിരുന്നു.പിന്നീട് ഡല്‍ഹിയിലും സമീപ സംസ്ഥാനങ്ങളിലും നടന്ന തെളിവില്ലാത്ത സ്‌ഫോടന കേസല്ലാം അയാളുടെ തലയില്‍ കെട്ടിവെച്ചു. ഇത് ഇന്ത്യാ മഹാരാജ്യത്ത് നടന്ന് വരുന്ന കാര്യമാണ്. കേസ് കഴിഞ്ഞ് പ്രതികള്‍ കുറ്റവിമുക്തമാക്കുമ്പോഴേക്കും വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കും.
ഇത് വെറുമൊരു മുഹമ്മദ് ആമിര്‍ ഖാന്റെയോ മഅ്ദനിയുടേയോ മാത്രം അനുഭവമല്ല, ഇന്ത്യയിലുടനീളം നിരവധി ചെറുപ്പക്കാരെ തീവ്രവാദകേസുകളിലകപ്പെട്ട് തടവറകള്‍ക്കുള്ളിലാണ്. ഇവിടെയെല്ലാം നീതിയുടെ തുലാസ് എങ്ങോട്ട് ചെരിഞ്ഞ് നില്‍ക്കുന്നു എന്ന് ചോദിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ചുരുക്കത്തില്‍,
ഭരണഘടനാ പ്രക്രിയയുടെ കേന്ദ്രബിന്ദുവാണ് ജുഡീഷറി.സാമൂഹിക സാമ്പത്തിക രാഷ്ട്രീയ രംഗത്തെ അഴിമതി മുക്തമാക്കുന്നതിന് മഹത്തായ ദര്‍ശനങ്ങള്‍ ഉള്‍കൊള്ളുന്നതാണ് നമ്മുടെ ഭരണഘടന.ഫ്യൂഡല്‍ കൊളോണിയല്‍ വര്‍ണ വര്‍ഗ വൈവിധ്യങ്ങളെ ഉടച്ചുവാര്‍ക്കുന്നതാണതിന്റെ ഉള്ളടക്കം.തെരെഞ്ഞടുക്കപ്പെടുന്ന രാഷ്ട്രീയ നേതൃത്വത്തിന് തെറ്റ് പറ്റുമ്പോള്‍ തിരിച്ച് വിധി എഴുതുവാന്‍ ലെജിസ്‌ലേച്ചറിന് അവസരമുണ്ട്. എക്‌സികൂ്യട്ടിന്റെയും ലേജിസ് ലേച്ചറിന്റെയും അഴിമതി ഇല്ലാതക്കേണ്ടവരാണ് ന്യായാധിപര്‍.
ജനസമൂഹത്തിന്റെ പ്രതീക്ഷകള്‍ കെട്ടടങ്ങാതെ നേക്കേണ്ട ന്യായാധിപന്മാര്‍ വിധികള്‍ പുറപ്പെടുവിപ്പിക്കുമ്പോള്‍ വളരെ ശ്രദ്ധയോടെയും നിഷ്പക്ഷതയും പ്രകടിപ്പിക്കേണ്ടതുണ്ട്. വിധിപറയുന്ന ന്യായാധിപര്‍ ഭൂരിഭാഗവും ശക്തമായി അദ്വാനിക്കുന്നവരും നീതിയില്‍ നിഷ്പക്ഷത പുലര്‍ത്തുന്നവര്‍തന്നെയാണ്. എന്നാല്‍ അക്കൂട്ടരില്‍ ചെറിയ ഒരു വിഭാഗം പണത്തിനും രാഷ്ട്രീയ നേതൃത്വത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നത് ഇന്ത്യന്‍ ജുഡീഷറിയുടെ മുഴുവന്‍ സല്‍പേരുകള്‍ക്കും കോട്ടംതട്ടുകയാണ് ചെയ്യുന്നത്.
ഇന്ത്യയിലെ ന്യായാധിപന്മാര്‍ 20 ശതമാനം അഴിമതിക്കാരാണെന്ന് പറഞ്ഞത് മുന്‍  സുപ്രീം കോടതി ജഡ്ജി ബറൂച്ചയാണ്. മതത്തേയും രാഷ്ട്രീയത്തേയും നോക്കാതെ സ്വാധീനങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാതെ വിധിപറയുന്ന നല്ല ന്യായാധിപന്മാര്‍ നമുക്ക് മുന്‍പെല്ലാം ഉണ്ടായിട്ടുണ്ടെന്നുള്ളത് നിഷേധിക്കാനാവാത്ത സത്യമാണ്.
നാല് പതിറ്റാണ്ട് മുമ്പ് തെറ്റായ വിധി തീര്‍പ്പുനടത്തി എന്നകാരണത്താല്‍ നല്പത്തിനാല് ന്യായാധിപന്മാരെ നരഹത്യകുറ്റം  ചുമത്തി തുക്കികൊല്ലാന്‍ കിംങ് ആല്‍ഫ്രഡ് ഉത്തരവിട്ടതായ് ആന്‍ഡ്രഹോണ്‍ പതിമൂന്നാം തശാബ്ദത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
തത്വ ചിന്തകരുടെയും ചരിത്രകാരന്മാരുടെയും പ്രവാചകന്മാരുടെയും കഴിവുകള്‍ ഒരുമിച്ച്കൂടിയതാവണം ന്യായാധിപന്മാര്‍.നീതിക്ക് കാവല്‍ നില്‍ക്കുന്നവര്‍ സത്യസന്ധയും വിശ്വാസ്യതയും പുലര്‍ത്തുന്നവരാവണം.വിധികള്‍ പുറപ്പെടുവിപ്പിക്കുമ്പോള്‍ രാഷ്ട്രീയത്തേയും സമ്പത്തിനേയും വാഗ്ദാനങ്ങളേയും സ്വാധീനിക്കരുത്.ജുഡീഷറിയുടെ അന്തസും സല്‍പേരും നിലനിര്‍ത്താന്‍ ഒരോ ന്യായധിപനും ധാര്‍മികമായ ബാധ്യതയുണ്ട്.മൂലവത്തായ ഭരണഘടനയുടെ ദര്‍ശനങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ഒരോ വിധിയിലും ന്യായധിപന്മാര്‍ ശ്രദ്ധിക്കേണ്ടതുണ്ട്.നീതി ശാസ്ത്രത്തേയും സാമ്പത്തികവും സാമൂഹികവുമായ തത്വശാസ്ത്രങ്ങളും പ്രതിഫലിക്കുന്നതാകണം വിധി ന്യായങ്ങള്‍.