മസ്ജിദുകളും ക്ഷേത്രങ്ങളും ചര്‍ച്ചുകളും തൊട്ടുരുമ്മി നില്‍ക്കുന്ന നയന മനോഹരമായ കാഴ്ചകള്‍ കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്. പള്ളി മിനാരങ്ങള്‍ മുഴങ്ങുന്ന തക്ബീര്‍ ധ്വനികളും ക്ഷേത്രങ്ങളിലെ ശരണം വിളിക്കും ചര്‍ച്ചുകളിലെ മണിയൊച്ചകളും താളഭംഗമില്ലാതെ കേരളത്തിന്റെ അന്തരീക്ഷത്തില്‍ അലയടിക്കുന്നു. പെരിന്തല്‍മണ്ണ- അങ്ങാടിപ്പുറം തളിക്ഷേത്രത്തോട് ചേര്‍ന്ന് നില്‍കുന്ന മുസ്‌ലിം പള്ളിയും തലസ്ഥാന നഗരിയില്‍ ഇന്‍ഡോ -പേര്‍ഷ്യന്‍ ശില്‍പചാരുതയുടെ മിഴിവായി തലയുയര്‍ത്തി നില്‍ക്കുന്ന പാളയം മസ്ജിദിന്റെ അഭിമുഖമായി നിലകൊള്ളുന്ന ക്രൈസ്തവ ചര്‍ച്ചും പ്രസ്താവ്യമായ ഉദാഹരണങ്ങളില്‍ ചിലത് മാത്രം.
മലബാറിലെ സുപ്രധാന ഹൈന്ദവ ആഘോഷങ്ങളിലൊന്നായ മുന്നിയൂര്‍ കോഴിക്കളിയാട്ടം ആരംഭിക്കുന്നത് മമ്പുറം സയ്യിദ് അലവി തങ്ങളുടെ മഖ്ബറ സന്ദര്‍ശിച്ച ശേഷമാണ്. തങ്ങള്‍ തന്നെ നിര്‍മ്മിച്ച മുട്ടിയാറ പള്ളിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന മുട്ടിയാറ ശുഹദാക്കളേയും ആഘോഷവേളയില്‍ ഹൈന്ദവ വിശ്വാസികള്‍ സന്ദര്‍ശിക്കുന്നു. തലശ്ശേരിയിലെ പുരാതനമായ പള്ളി പുതുക്കിപണിയാന്‍ ധനസഹായം നല്‍കിയ പത്മശ്രീ ഡോ സി.കെ മേനോനുമൊക്കെ മതസൗഹാര്‍ദ പാരമ്പര്യത്തിന്റെ പ്രതിനിധാനങ്ങളാണ്. ഈ സൗഹാര്‍ദ്ദവും സ്‌നേഹവുമാണ് കേരളത്തിന്റെ കരുത്ത്. ഓണത്തിനും പെരുന്നാളിനും ക്രിസ്തുമസിനുമൊക്കെ പരസ്പ്പരം ആഹ്ലാദങ്ങള്‍ പങ്കിടുകയും ഭക്ഷണ വിഭവങ്ങളും മറ്റും കൈമാറുകയും ചെയ്യുന്ന നന്മയുടെ പരിസരത്ത് നഞ്ഞ് കലക്കാന്‍ ശ്രമിക്കുന്നവരെ നിഷ്പ്രഭമാക്കാനുള്ള ഉള്‍കരുത്ത് കേരളത്തിന് അന്നും ഇന്നും എന്നും ഉണ്ടായിട്ടുണ്ട്. അല്ലാമ ഇഖ്ബാല്‍ പാടിയത് പോലെ ''മതങ്ങളൊന്നും പരസ്പ്പര വൈര്യത്തിന്റെ പാഠങ്ങള്‍ പഠിപ്പിക്കുന്നില്ല'' മനസ്സില്‍ മതില്‍കെട്ടുകള്‍ സൃഷ്ടിക്കാത്ത ഒരു ജനതക്ക് കാലാലാത്തോളം ജനനന്മയും നൈര്‍മല്യവും കാത്ത് സൂക്ഷിക്കാന്‍ കഴിയും.
ഇസ്‌ലാം സഹിഷ്ണുതയുടെ നല്ലപാഠം
സമൂഹത്തിലെ എല്ലാവരോടും നീതി കല്‍പ്പിക്കാനും സൗഹാര്‍ദ്ദചിത്തരരായി വര്‍ത്തിക്കാനുമാണ് ഇസ്‌ലാം പ്രഖ്യാപിക്കുന്നത്. ഒരു ജനതയോടുള്ള അമര്‍ഷം നീതി നടത്താതിരിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. നീതി പാലിക്കുക അതാണ് ദൈവഭക്തിക്ക് അനുഗുണമായതെന്ന് ഖുര്‍ആനിക ഭാഷ്യം. അവകാശങ്ങളും ബാധ്യതകളിലുമുള്ള സമത്വം ഇസ്‌ലാമിന്റെ അടയാളമാണ്. വര്‍ഗ്ഗ-വര്‍ണ്ണങ്ങള്‍ക്കതീതമായി മനുഷ്യവര്‍ഗ്ഗത്തെയാണ് ഇസ്‌ലാം ആദരിക്കുന്നത്. ഇസ്‌ലാം വിഭാവനം ചെയ്യുന്ന സമത്വം സൗഹാര്‍ദ്ദത്തിലധിഷ്ഠിതമാണ്. ജൂതന്റെ ശവമഞ്ചമേറ്റി കൊണ്ടുള്ള വിലാപയാത്ര കണ്ട പ്രവാചകന്‍ തന്റെ അനുചരര്‍ക്കിടയില്‍ നിന്ന് എഴുനേറ്റ് നില്‍ക്കുകയുണ്ടായി. അതൊരു ജൂതന്റെ ശവമല്ലേ എന്ന് കൂട്ടത്തിലൊരാള്‍ ചോദിച്ചപ്പോള്‍ അതും ഒരു മനുഷ്യനാണെന്നായിരുന്നു മറുപടി.
ഇസ്‌ലാം കാരുണ്യത്തിന്റെ മതമാണ്. കാരുണ്യമാവട്ടെ, സൗഹാര്‍ദ്ദവും ഒരുമയും ഊട്ടിയുറപ്പിക്കുന്നു. അതുകൊണ്ടായിരുന്നു മക്കയില്‍ വിറകുഭാരമേറ്റും ബുദ്ധിമുട്ടിയിരുന്ന കിളവിയെ പ്രവാചകന്‍ ഭാരമിറക്കി വെക്കാന്‍ സഹായിച്ചത്. തന്റെ മതമല്ലെന്നറിഞ്ഞിട്ടും പ്രവാചകന്‍ ആ കിളവിയെ മാനിച്ചതില്‍ സൗഹാര്‍ദ്ദവും കാരുണ്യവുമല്ലാതെ മറ്റൊരു കാരണവും ഉണ്ടായിരുന്നില്ല. ഇസ്‌ലാമിലെ അഭിവാദന രീതി തന്നെ രക്ഷയുണ്ടായവട്ടെ എന്നാണ്. തന്നെപ്പോലെ തന്റെ സഹോദരനും ക്ഷേമായ്ശ്വര്യങ്ങള്‍ ഏകുന്ന സുന്ദരമായ പ്രഖ്യാപനമാണിത്. വൈരാഗ്യവും വിദ്വേഷവും ഇല്ലാതാക്കി ഒരുമയും സൗഹാര്‍ദ്ദവും കൂട്ടിയിണക്കുന്നതിന് ഇത് ഹേതുകമാകുന്നു.
ഒരുമയും അരുമയും മാനവ ദര്‍ശനവും വിശ്വാസവുമാണ് നീതിയുടെ അടിസ്ഥാനം. സമത്വം, കാരുണ്യം, തുടങ്ങിയവയാണതിന്റെ അടിസ്ഥാനം. ഒരുമയോടെ വസിക്കുന്നവര്‍ക്ക് വിശ്വാസത്തിനും ശരീരത്തിനും ധനത്തിനും അഭിമാനത്തിനും സുരക്ഷയും രക്ഷയും ലഭിക്കുന്നു. വസുദൈവ കുടുംബമെന്നോണം മനുഷ്യ ഹൃദയങ്ങള്‍ പ്രകാശിക്കുകയും സുന്ദരമാവുകയും ചെയ്യുന്നു. അതുകൊണ്ട് മതിലിനപ്പുറത്ത് താമസിക്കുന്നവര്‍ നമ്മില്‍ നിന്നും വ്യത്യസ്തമല്ലെന്നും ആത്മാവിന്റെ പാതിയും മിത്രങ്ങളുമാണെന്ന് നാം മനസ്സിലാക്കണം. സ്വാര്‍ത്ഥതയുടെ മതില്‍ കെട്ടുകള്‍ പൊളിച്ച് വിശ്വ മാനവികതയുടെ ഐക്യരൂപം പണിയണം. ഐക്യമത്യം മഹാബലം എന്നാണല്ലോ? ആഗോളപരമായി മനുഷ്യരെല്ലാം ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നുമാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. പിന്നെ ആ സന്താനങ്ങളെ വ്യത്യസ്ത വംശീയരും ജാതീയരും ഗോത്രങ്ങളുമാക്കിത്തീര്‍ത്തതു തന്നെ പരസ്പരം അറിയാനാണെന്നതു ദൈവഹിതമാണ്. കാരണം, ഇങ്ങനെയുള്ള പാരസ്പര്യമായ തിരിച്ചറിവുകളില്‍ നിന്നും നിലപാടുകളില്‍ നിന്നുമാണ് വ്യക്തിഗതമായ ആശയാദര്‍ശങ്ങള്‍ക്കപ്പുറം സാമൂഹ്യപരമായൊരു പൊതുമാനങ്ങള്‍ രൂപീകൃതമാവുന്നത്.
മതകീയമായി ഏതൊരു വ്യക്തിക്കും സ്വയാഭീഷ്ടങ്ങള്‍ക്കനുസൃതമായി ഏതൊരു മതം തെരഞ്ഞെടുക്കുവാനും നടപ്പിലാക്കുവാനുമുള്ള അവകാശവും സ്വാതന്ത്ര്യവും ഉണ്ട്. പക്ഷെ, മറ്റൊരുത്തനെ അതൊരിക്കലും വ്രണപ്പെടുത്തുകയോ ഹിംസിക്കുകയോ അരുത്. ദൗര്‍ഭാഗ്യമെന്നോണം നടപ്പുകാലത്തിന്റെ പൊതു വൃത്താന്തങ്ങളെല്ലാം സൗഹാര്‍ദ്ദത്തിന്റെ അതിരുകള്‍ക്കപ്പുറത്തിരുന്ന് പൊതുജനങ്ങള്‍ക്കിടയില്‍ അസാന്മാര്‍ഗ്ഗീകതകള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. സൗഹാര്‍ദ്ദത്തെ പിച്ചിച്ചീന്തി സാമൂഹ്യ വ്യവസ്ഥക്ക് ഭംഗം വരുത്തുന്നവയാണിവയില്‍ ഭൂരിഭാഗവും.
ചുരുക്കത്തില്‍ ആരോഗ്യമുള്ള ഒരു സമൂഹത്തിന് സൗഹാര്‍ദ്ദമെന്ന മൂല്യം അത്യന്താപേക്ഷിതം തന്നെയാണ്. എന്നാലേ പാരസ്പര്യ മൂല്യങ്ങളും സഹജീവികളെ മനസ്സിലാക്കാനുമുള്ള സന്നദ്ധതകളുമെല്ലാം ഉണ്ടാവുകയുള്ളൂ. മനുഷ്യാന്തസ്സ്, പൊതു നന്മ എന്നിവ കൊണ്ട് വ്യക്തികളുടെയും സമൂഹത്തിന്റെയും അവകാശങ്ങളെയും സ്വാതന്ത്ര്യങ്ങളെയും പരിതി വിടാതെ സന്തുലിതമായി കാത്തുസൂക്ഷിക്കണം. ഭാരതത്തിന്റെ ഭരണഘടന ഊട്ടിയുറപ്പിക്കുന്ന വ്യവസ്ഥയാണ് മതേതരത്വം. വിവിധ മതങ്ങളിലും ആചാരങ്ങളിലും വിശ്വാസങ്ങളിലും കര്‍മ്മങ്ങളിലും ഉറച്ച് വിശ്വസിക്കുന്ന ജനങ്ങളുടെ ഐക്യത്തിലാണ് ഭാരതം നിലനില്‍ക്കുന്നത്. മതങ്ങള്‍ തമ്മിലുള്ള പാരസ്പര്യമാണ്, സഹവര്‍ത്തിത്വമാണ് മതേതരത്വത്തിന്റെ കാതല്‍. ചെറുതും വലുതുമായ എല്ലാ മതങ്ങളിലെയും വിശ്വാസികള്‍ സാഹോദര്യത്തോടെ പുലരണമെന്ന ലക്ഷ്യം എക്കാലവും ഭാരതം മുന്നോട്ട് വെച്ചിട്ടുണ്ട്. ലോകത്ത് ഭാരതത്തില്‍ മാത്രം കാണുന്ന ഐക്യ ഗാഥയാണിത്.
' ലോക സമസ്താ സുഖിനോ ഭവന്തുഃ എന്ന് പ്രാര്‍ത്ഥിക്കുന്ന ഉപനിഷത്ത് മന്ത്രം ഓര്‍ക്കുക. മതമൈത്രി ബാഹ്യമായ ഒരു വികാരമല്ല, അങ്ങിനെയാവുകയും ചെയ്യരുത്. ഗാന്ധിജിയുടെ ഈ വാക്യം ഓര്‍ക്കുക ''വ്യക്തി സ്വന്തം മതത്തിന്റെ ഹൃദയത്തിലെത്തുമെങ്കില്‍ മറ്റു മതങ്ങളുടെ ഹൃദയങ്ങളിലുമെത്തും'' ഈ സത്യം മനസ്സിലാക്കിയാല്‍ മതസൗഹാര്‍ദ്ദം പുലരാന്‍ ബുദ്ധിമുട്ടില്ല. മതം വിശ്വാസമാണ്. ആചാരമാണ്. എല്ലാ മതങ്ങളും ഊന്നുന്നത് ദൈവത്തിലേക്കാണ്. ദൈവത്തിനെ കുറിച്ചോ അവസ്ഥാ വിശേഷങ്ങളെ കുറിച്ചോ അല്ല ഈ ലേഖനം. ഇന്ത്യയെ മുഴുവന്‍ ഒരു കുടുംബമായി കാണാനാണ് ഇന്ത്യക്കാര്‍ ശ്രമിക്കേണ്ടത്. പൂര്‍വ്വികര്‍ പറഞ്ഞു കൊടുത്തിരുന്നത് വസുദൈവ കുടുംബം എന്നാണ്. അങ്ങനെ പുലരുന്ന ഒരു ഇന്ത്യക്കാരന് മാത്രമേ ' മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്നുച്ചരിക്കാന്‍ കഴിയൂ. മനുഷ്യന്‍ മതത്തിന്റെ പേരില്‍ തമ്മിലടിക്കരുതെന്ന് പറഞ്ഞത് ശ്രീ നാരായണ ഗുരുവാണ് ആ സന്ദേശത്തിലെ ഊര്‍ജ്ജം മത സഹിഷ്ണുത തന്നെയാണ്.
വേഷം, ഭാഷ, ആചാരം, നടപ്പ്, വിശ്വാസം, എന്നിവയിലെല്ലാം വ്യത്യസ്തരാണ് ഇന്ത്യക്കാര്‍. എന്നാല്‍ ഒരു പൂന്തോട്ടം പോലെ ഹൃദ്യമാണ് ഇന്ത്യ. പൂന്തോട്ടത്തിലെ നാനാ വര്‍ണ്ണമുള്ള പൂക്കള്‍ പോലെ ഇവിടെ വിവിധ മതക്കാര്‍ പുലരുന്നു. ആ ഒത്തൊരുമയാണ് സര്‍വ്വഥാ വേണ്ടത്. മറിച്ചു ചിന്തിക്കുന്നവര്‍ വെറും ഇയ്യാം പാറ്റകളാണ്. അവ വിളക്ക് കെടുത്തും സ്വയം ചാവുകയും ചെയ്യും.
' മനുഷ്യരെല്ലാവരു-
മൊന്നു പോല്‍ സുഖത്തിന്റെ
മാലയില്‍ കൊരുത്ത
പൊന്‍ പൂക്കളായി വിളങ്ങുവാനാണ്
എല്ലാ മതങ്ങളും പഠിപ്പിക്കേണ്ടത്.
' ജാതിഭേതം മതദ്വേഷം
ഏതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനമാണിത്'
എന്ന ചിന്തയാണ് ഭാരതീയന് ഊട്ടിയുറപ്പിക്കേണ്ടത്. സത്യത്തെ ബഹുമാനിക്കാത്ത ഒരു മതവുമില്ല. സത്യമാണ് എന്റെ ദൈവമെന്ന് ഗാന്ധിജി പറഞ്ഞത് അതുകൊണ്ടാണ്. ഏകത്വത്തില്‍ നാനാത്വത്തെ പോറ്റാനുള്ള പ്രസ്തുത സ്വാതന്ത്ര്യത്താലാണ് ഹിന്ദുമതം എല്ലാ മതങ്ങളുടേയും മാതാവാണെന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞത്. ശൈവനായ ഹിന്ദുവിന് വൈഷ്ണവനായ ഹിന്ദുവിനോട് തോന്നേണ്ട വ്യതിരക്തത മാത്രമേ മുസ്‌ലിമിനോടും ക്രിസ്ത്യാനിയോടും ഹൈന്ദവ സഹോദരങ്ങള്‍ക്ക് തോന്നേണ്ടതുള്ളൂ. ഹൈന്ദവതയുടെ അദൈ്വത ദര്‍ശനത്തിന്റെ ഉള്‍പ്പൊരുളാകട്ടെ വ്യത്യസ്ത രീതിയില്‍ വിശുദ്ധ ഖുര്‍ആനിലും കണ്ടെത്താനാകും. ഹൈന്ദവതയുടെ പവിത്രാചാര്യനായ ശ്രീരാമ കൃഷ്ണ പരഹംസര്‍ ഇസ്‌ലാം മാര്‍ഗ്ഗത്തില്‍ കൂടിയും ഈശ്വര സാക്ഷാത്കാരത്തിന് മുതിര്‍ന്നവരാണ്. സനാധാന ധര്‍മ്മികളായ വിവേകാനന്ദനും ശ്രീനാരായണ ഗുരുവിനും മുഹമ്മദ് നബിയെ അത്യാദരവായിരുന്നു. ഋഗ്വേദത്തിന്റെ പ്രാരംഭവും വിശുദ്ധ ഖുര്‍ആനിന്റെ ആദ്യാദ്ധ്യായമായ ഫാത്തിഹയും ഏറെക്കുറെ സമാന്തരമാണ്. എന്തിന്, ഡോ. മുഹമ്മദ് ഖാന്‍ ഡുറാനിയുടെ ഗീത ആന്റ് ഖുര്‍ആന്‍ പുസ്തകത്തിന് ഭഗവത്ഗീതയും വിശുദ്ധ ഖുര്‍ആനും തമ്മിലുള്ള അത്ഭുതകരമായ സാദൃശ്യങ്ങള്‍ അനാവരണപ്പെടുന്നുണ്ട്.
യേശുവിന്റെ സൗഹാര്‍ദ്ദം
പ്രകൃതം വെച്ചും മതേതരത്വം വെച്ചും മതാചാര്യ പ്രബോധനങ്ങള്‍ വെച്ചും ആരും ആരോടും കാലുഷ്യം സൂക്ഷിക്കേണ്ടവരല്ല. മറിച്ച് സ്‌നേഹോഷ്മളമായി കൂട്ടു പിടിക്കേണ്ടവരാണ്. ചിലര്‍ ചിലരെ എന്തോ ആക്കാന്‍ ശ്രമിക്കുന്നവരാണ് വിദ്വേഷം കുത്തിവെക്കുന്നത്. നിങ്ങളെ നിങ്ങളല്ലാതാക്കുന്നവര്‍ നിങ്ങളുടെ സംരക്ഷകരല്ല, വിനാശകരാണ്. അവരുടെ ലക്ഷ്യങ്ങള്‍ തീര്‍ത്തും മതവിശ്വാസ ബാഹ്യമാണ്.
ബൈബിളില്‍ വിശുദ്ധ വചനങ്ങള്‍ക്കിടയിലൂടെ കണ്ണോടിച്ചാല്‍ യേശുക്രിസ്തു നല്‍കുന്ന സന്ദേശം അഖില മനുഷ്യ വിഭാഗങ്ങളേയും ലക്ഷ്യം വെച്ചു കൊണ്ടുള്ളതാണെന്നു കാണാം. യേശുവിന്റെ ആദര്‍ശങ്ങളോട് സഭയ്ക്ക് മതസൗഹാര്‍ദ്ദവും മതസഹിഷ്ണുതയും അതിന്റെ മുഖമുദ്രയായി സ്വീകരിച്ചു. 1962 മുതല്‍ 1965 വരെ വത്തിക്കാന്‍ കൗണ്‍സില്‍ എന്നറിയപ്പെടുന്ന സമ്മേളനത്തില്‍ പുതിയ മതസൗഹാര്‍ദ്ദ ദര്‍ശനം ഉയര്‍ന്നു വന്നു. കത്തോലിക്ക സഭ ഉള്‍പ്പെടെ എല്ലാ ക്രൈസ്തവ സഭകളും ആഗ്രഹിക്കുന്നത് മറ്റു മതസ്ഥരുമായി ആത്മാര്‍ത്ഥമായ സഹകരണം മാത്രമാണ്.
വര്‍ഗ്ഗീയത നമ്മുടെ നാടുകളില്‍ അരങ്ങു തകര്‍ക്കുന്നുണ്ടെന്ന കാര്യത്തില്‍ പക്ഷാന്തരമില്ല. എന്നാല്‍ വര്‍ഗ്ഗീയത ഒരിക്കലും നമ്മുടെ നാടിന്ന് അനുഗുണമാവില്ല. സമൂഹത്തിന്റെ സമൂല നാശം വരെ വരുത്തി വെക്കുന്ന മഹാവിപത്തുകള്‍ക്കാണത് ബീജാവാതം നല്‍കുന്നത്. എല്ലാവരും പരസ്പരം മനസ്സിലാക്കുകയും ആദരിക്കുകയും ചെയ്യുക എന്നതാണ് വര്‍ഗ്ഗീയത തുടച്ചു നീക്കാനുള്ള മാര്‍ഗ്ഗം. ഒരു മതവും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ല, എന്നിരുന്നാലും സാധാരണ പറയാറുള്ളത് എല്ലാ മതത്തിലും തീവ്രവാദികളും മിതവാദികളും നിലനില്‍ക്കുന്നുണ്ട്. എല്ലാ നിലപാടുകളിലും രാഷ്ട്രീയം കടന്നു വരുമ്പോഴാണ് കാര്യങ്ങള്‍ അദൃശ്യമാവുന്നത്. മതങ്ങള്‍ പരസ്പരം മനസ്സിലാക്കാത്തതാണ് കുറേ പ്രശ്‌നങ്ങള്‍ക്ക് കാരണം. അതിനാല്‍ തന്നെയാണ് മത സംവാദങ്ങളുടെ വാതായനങ്ങള്‍ ലോകം തുറന്നു വെച്ചത്.
സ്‌നേഹം ആര്‍ക്ക്?
അവസാനമായി ചില കാര്യങ്ങള്‍ കൂടി പറയാനുണ്ട്, ലോകത്ത് ഏറ്റവും സ്വാസ്ഥ്യം നിറഞ്ഞ പ്രവര്‍ത്തി സ്‌നേഹിക്കുക എന്നതാണ്. സ്‌നേഹിക്കുമ്പോള്‍ അവിടെ സ്‌നേഹം മാത്രമേയുള്ളൂ. മറ്റൊന്നുമില്ല. സ്‌നേഹം! അതിന് പകരം മറ്റൊരു വികാരവും ഉപയോഗിക്കാനാവില്ല. വെറുപ്പും, ദേഷ്യവും, വൈര്യവും കുത്തിവെക്കാം അതുപയോഗിച്ച് എന്തും നശിപ്പിച്ച് കളയാം. ക്രൂരമായ വികാരങ്ങളെല്ലാം കത്തിജ്ജ്വലിപ്പിച്ചെടുക്കുകയുമാവാം. എന്നിട്ട് അതുപയോഗിച്ച് പ്രതികാരം ചെയ്യാം, തകര്‍ത്തെറിയാം, അടിച്ചു നശിപ്പിച്ച് കളയാം, വെട്ടിയെറിയാം, എന്നാല്‍ സ്‌നേഹിക്കുമ്പോള്‍ നന്മ മാത്രമേ സംഭവിക്കുന്നുള്ളൂ. സ്‌നേഹിക്കുമ്പോള്‍ ഹൃദയങ്ങള്‍ പ്രകാശിക്കുകയും മനസ്സ് മധു രോദരമായ ദൈവികാവസ്ഥയിലേക്ക് ഉയരുകയും ചെയ്യുന്നു. അള്ളാഹു പറയുന്നുണ്ടല്ലോ: ' ആര്‍ദ്രത സ്വയം നിര്‍ബന്ധമാക്കിയിട്ടുണ്ട് അള്ളാഹു' എന്ന്.(സൂറത്തുല്‍ അന്‍ആം-12)
സ്‌നേഹത്തേക്കാള്‍ ഉല്‍കൃഷ്ടമായ മറ്റൊരു വികാരവും അല്ലാഹു മനുഷ്യര്‍ക്ക് നല്‍കിയിട്ടില്ല. എന്നിട്ടും മനുഷ്യരെന്തിനായിരിക്കാം പരസ്പരം വെറുപ്പിന്റെ ആയുധമായി ആക്രമത്തിനിറങ്ങുന്നത്? മതത്തിന്റെ പേരിലും അല്ലാതെയും മറ്റൊരാള്‍ക്കായി വെട്ടിവീഴ്ത്തപ്പെട്ട ഏത് രക്തസാക്ഷിയാണ് ജീവിച്ചിരിക്കുന്നവര്‍ക്ക് മനസ്സമാധാനം നല്‍കിയത്? ആരുമുണ്ടാവില്ല. മനുഷ്വത്തത്തിന്റെ പക്ഷത്ത് നില്‍ക്കുന്നവര്‍ ഇപ്പോള്‍ ഉയര്‍ത്തേണ്ട പ്രധാനപ്പെട്ട ചോദ്യം ഈ പ്രവര്‍ത്തികളുടെ ഫലം എന്താണ് എന്നാണ്. തകര്‍ക്കപ്പെട്ട മസ്ജിദുകളും അഗ്നിക്കിരയാക്കപ്പെടുന്ന ക്ഷേത്രവാതിലുകളും പച്ചക്ക് തീ കൊളുത്തപ്പെടുന്ന പാതിരിമാരും ചെയ്ത തെറ്റെന്താണ്? ചെയ്തവര്‍ക്കൊന്നും ഉത്തരമറിയില്ല. ഓരോ കലാപത്തിനും ഇരയാക്കപ്പെടുന്നവര്‍ മാത്രമല്ല വേട്ടയാടുന്നവരും മനോവ്യഥയനുഭവിക്കുന്നു. തന്റെ നീട്ടിപ്പിടിച്ച ആയുധത്തിന്റെ കൂര്‍ത്തമുനയില്‍ തീര്‍ന്ന ജീവന്റെ പിടച്ചില്‍ കൊലയാളിയെ ആയുഷ്‌ക്കാലം മുഴുവന്‍ വേദനിപ്പിക്കുമെന്നതല്ലേ സത്യം? കൊല്ലിച്ചവന് മനസ്സില്‍ ഒരിക്കലെങ്കിലും കുറ്റബോധം ഇല്ലാതാകുമോ? ഓരോ തവണയും ആഹാരം അവന്റെ ചങ്കില്‍ പിടയില്ലേ... രക്തത്തില്‍ മുങ്ങിയ കൈ കൊണ്ടാണ് താന്‍ ജീവിക്കുന്നതെന്ന ബോധം അവനെ മുറിപ്പെടുത്തുകയില്ലേ... ഏതു ആശയത്തിന്റെ പേരിലായാലും മനുഷ്യനെ കൊല്ലുന്നത് ന്യായീകരിക്കാനാകുമോ? എന്തിന് മനുഷ്യനെ കുറിച്ച് ചിന്തിക്കണം? അകാരണമായി ജീവജാലങ്ങളെ കൊല്ലുന്നത്, നശിപ്പിക്കുന്നത് ഹൃദയമുള്ളവന് അംഗീകരിക്കാനാകുമോ? ഓരോ ജീവിക്കും വലുത് ജീവന്‍ തന്നെയാണ്. മരിക്കുക എന്നതല്ല, ജീവിക്കുക എന്നതാണ് പ്രധാനം.
പ്രയാസങ്ങള്‍ പരിഹരിക്കാന്‍ മതത്തിന്റെയും ജാതിയുടെയും വേര്‍ത്തിരിവില്ലാതെ മനുഷ്യന്‍ ഒന്നിച്ച് നില്‍ക്കുമ്പോഴാണ് നാം പ്രകൃതിയുടെ താളത്തില്‍ വലയം പ്രാപിക്കുക. പ്രകൃതിയില്‍ എല്ലാം പരസ്പര ബന്ധിതമാണ്. ഇതാണ് യാഥാര്‍ത്ഥ്യമെന്നിരിക്കെ എന്തിനാണ് മനുഷ്യന്‍ മത്തിന്റെയും ജാതിയുടെയും പേരില്‍ രക്തം ചൊരിയുന്നത്? എന്ത് കൊണ്ടായിരിക്കാം മൃഗങ്ങള്‍ക്ക് പോലുമില്ലാത്ത വൈര്യവും പകയും മനുഷ്യന് ഊര്‍ജ്ജമായി മാറുന്നത്? എന്തായിരിക്കാം തലോടേണ്ട കൈകളില്‍ സ്‌നേഹത്തിന്റെ മൃദുലമായ തൂവലിന് പകരം ആയുധങ്ങളുടെ ക്രൗര്യം വന്ന് ചേരുമ്പോള്‍ മനുഷ്യന് അസ്വസ്ഥതയില്ലാത്തത്? ഏതു മതമാണു അന്യമതസ്ഥരെ വെട്ടിയിരിക്കണം എന്നു ശഠിക്കുന്നത്?
വ്യവസ്ഥിതിക്ക് ഒരു പൊതുസ്വഭാവമുണ്ട്. എതിരാളികളുണ്ടെങ്കിലേ അതു നിലനില്‍ക്കുകയുള്ളൂ. സാമ്രാജ്യത്വം, അധികാരം, സംഘടന തുടങ്ങിയ പ്രതിഷ്ഠാപിതമായ എല്ലാ വ്യവസ്ഥിതികളും നിലനില്‍ക്കുന്നത് സാങ്കല്‍പ്പികമായ ഒരു ശത്രുവിന്റെ പ്രതിയാണ്. ഭൂമിയിലെ മാനവികതക്ക് ഏറ്റവും അധികം ഭീഷണിയാകുന്നതും ഇതേ സങ്കല്‍പ്പമാണ്. രാഷ്ട്രീയവും രാഷ്ട്രീയക്കാരുമാണ് ആധുനിക ലോകത്ത് അധികാരത്തിന്റെ പ്രയോജകരും പ്രയോക്താക്കളും. രാഷ്ട്രീയക്കാരന്‍ മതത്തെ ദുരുപയോഗം ചെയ്യുന്നത് തിരിച്ചറിയാന്‍ കഴിയാത്ത അപക്വമതികളായി മതത്തിന്റെ ആളുകള്‍ മാറുന്നതോടെ ഈ പതനം പൂര്‍ത്തിയാവുന്നു. എന്നാല്‍, രാഷ്ട്രീയം ഇത് സമ്മതിച്ച് തരില്ല. അതിന്റെ വാദപ്രകാരം മതമാണ് പ്രശ്‌നമുണ്ടാക്കുന്നത്. ഈ വാദത്തെ പിന്തുണക്കുന്ന സാമൂഹ്യശാസ്ത്രജ്ഞരും മതവിരുദ്ധ ചിന്തകരും ധാരാളമുണ്ട് താനും. എന്നാല്‍, മതം എന്ന സംജ്ഞ ഉപയോഗിക്കുന്ന ഒന്നു തന്നെ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. നിയമവാഴ്ചയെ എതിര്‍ക്കുക, സാമൂഹികമായ കലാപങ്ങള്‍ അഴിച്ച് വിടുക, ആളുകളെ കൊന്നൊടുക്കുക തുടങ്ങിയത് മതത്തിന്റെ രീതിയല്ല.
ഹിന്ദുമതത്തിലെ സഹിഷ്ണുത
ഹൈന്ദവത ഒരാശയമെന്ന നിലയില്‍ സെമിറ്റിക് മതങ്ങളെ പോലെ ഏക സ്വഭാവം രീതിയിലോ, സംവിധാനത്തിലോ കാണിക്കുന്നില്ല. എന്നാല്‍ ഒരു മതസംഹിതയെന്ന നിലയില്‍ ഒരിടത്തും അന്യരെ അകാരണമായി അക്രമിക്കാനോ സമൂഹത്തില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങളില്‍ അതാത് കാലങ്ങളില്‍ ഉള്ള നിയമം മറികടന്ന് പ്രവര്‍ത്തിക്കാനോ അനുവദിക്കുന്നതായി കാണുന്നില്ല. അല്ലെങ്കിലും 'വസുദൈവ കുടുംബം' ഒരു ആദര്‍ശമായി സ്വീകരിച്ചിട്ടുള്ള മതത്തിന് അക്രമത്തെ പ്രോത്സാഹിപ്പിക്കാന്‍ സാധിക്കുകയില്ലല്ലോ? ശ്രീമത് ഭഗവത്ഗീതയടക്കം വേദങ്ങളും ഉപനിഷത്തുക്കളും സമാധാനപൂര്‍ണ്ണമായ ജീവിതത്തെയാണ് ഉയര്‍ത്തിക്കാണിക്കുന്നത്. ഇതാണ് വസ്തുത എന്നിരിക്കെ താത്കാലിക രാഷ്ട്രീയ ലാഭത്തിനായി ഹിന്ദു എന്ന സാങ്കേതിക പദം ഉപയോഗിച്ച് വേട്ടയാടാനും കൊല്ലാനും നടക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ലോകത്ത് നിലവിലുള്ളതില്‍ ഏറ്റവും പഴക്കമുള്ള ഒരു സംസ്‌കൃതിയെ ഇല്ലാതാക്കുകയാണ്.
ഗീതയിലെ ദിവ്യോപദേശങ്ങള്‍ നോക്കുക.
വിദ്യാവിയസമ്പന്നേ
ബ്രഹ്മണേ ഗവിഹസ്തിനി
ശുനി ചൈവ ശ്വപാകേ-ച
പണ്ഡിതാഃ സമദര്‍ശിനഃ
മനുഷ്യരിലെ വിവിധ വര്‍ഗങ്ങളെയും വിഭാഗങ്ങളെയും അവയുടെ സ്വത്തപരമായ വൈവിധ്യങ്ങളോടെ അംഗീകരിക്കുന്നതാണ് വിവരമുള്ളവന്‍ ചെയ്യുക എന്നാണ് പറയുന്നത്. അഥവാ, മനുഷ്യരിലെ ഈ വൈവിധ്യത്തെ അംഗീകരിക്കാത്തവന്‍ ജ്ഞാനിയല്ല. അജ്ഞാനിയാണ്.
ലഭന്തേ ബ്രഹ്മനിര്‍വ്വാണ-
മൃഷയഃ ക്ഷീണ കല്‍മഷാഃ
ഛിന്ന ദൈ്വധാ യതാത്മാനഃ
സര്‍വ്വഭൂതിഹിതോ രതഃ
മനുഷ്യത്വത്തിന്റെ വളരെ വ്യത്യസ്ഥമായ മറ്റൊരു ഭാവത്തെ തന്നെ ആവിഷ്‌ക്കരിക്കുന്നു. ജൈവപരമായ ഖ്യാതസ്ഥത പുലര്‍ത്തുന്ന പ്രാണികളടക്കമുള്ള മനുഷ്യേതര ലോകത്തേയും പ്രപഞ്ചത്തെതന്നെയും െൈവവിധ്യങ്ങളോടെ അംഗീകരിക്കുക എന്നത് ബ്രാഹ്മാനന്ദകാരിയാണെന്ന് പഠിപ്പിക്കുന്നു. മനുഷ്യന് മാത്രമല്ല, ജീവികള്‍ക്കും കാരുണ്യം എന്ന് ഹിന്ദുമതം തന്നെ പറയുന്നു.
ഇവിടെ പലമതങ്ങളുണ്ട്. പല വര്‍ഗങ്ങളുമുണ്ട്. പല വംശങ്ങളുമുണ്ട്. ഇവിടെ ഇതെല്ലാം ഉണ്ട് എന്ന തിരിച്ചറിവുണ്ടാകണം. ഞാനും എന്റെ മതവും മാത്രമല്ല, എന്ന് മനസ്സിലാക്കണം. ഞാനല്ലാത്തവക്കും ജീവിതം തന്നെയാണ് പ്രധാനം എന്ന് മനസ്സിലാക്കണം. അപ്പോഴാണ് ഭൂമികൂടുതല്‍ വാസയോഗ്യമാവുക.
അല്ലാഹുവിനെയല്ലാതെ ആരാധിക്കുന്നവരെ അപഹസിക്കരുത് എന്ന ഖുര്‍ആന്റെ ആഹ്വാനം വായിച്ചാല്‍ മനസ്സിലാവും ഇസ്‌ലാം മറ്റുമതങ്ങളെപോലെ തന്നെ കൊലയെ, വെറുപ്പിനെ അംഗീകരിക്കുന്നില്ലെന്ന്.
ചുരുക്കത്തില്‍, തുടക്കത്തില്‍ പറഞ്ഞത് പോലെ വ്യവസ്ഥിതി സ്വയം നില നില്‍പ്പിനായി സൃഷ്ടടിക്കപ്പെടുന്ന കല്‍പ്പിത മതരൂപങ്ങളാണ് കുഴപ്പത്തിന് പിന്നിലുള്ളത്. രാഷ്ട്രീയം അതിനെ നന്നായി ഉപയോഗിക്കുന്നു. കാരണം, ഭ്രാന്ത് പിടിച്ച മതമെന്നത് രാഷ്ട്രീയം സൃഷ്ടിക്കുന്ന ആയുധമാണ്. അത് നന്നായി ഉപയോഗിക്കാന്‍ പരിശീലിതരായിട്ടുള്ളതും രാഷ്ട്രീയക്കാര്‍ തന്നെയാണ്. ബഹുസ്വരത മതങ്ങളുടെ മാത്രമല്ല, പ്രകൃതിദത്തമായ സര്‍വ്വതിന്റെയും അടിസ്ഥാന സ്വഭാവമാണ്. പരസ്പരാശ്രത്വത്തോടെ നിലനില്‍ക്കുക എന്നതാണ് ജീവിന്റെ അടിസ്ഥാനം. വിശക്കുന്നവന് ആഹാരവും ദാഹിക്കുന്നവന് ശുദ്ധ ജലവും അറിവില്ലാത്തവന് അക്ഷരവും ജോലി ചെയ്തവന് കൂലിയും പ്രധാനപ്പെട്ടതാണ്. അതില്‍ എവിടെയെങ്കിലും മതം കുഴപ്പമാകേണ്ടതില്ല. നിങ്ങളുടെ രക്തം നിങ്ങളുടെ വിശ്വാസത്തിനനുസരിച്ച് നിറവും ഗ്രൂപ്പും മാറുകയില്ല. മതം രക്തത്തിലല്ല, തലച്ചോറിലും ഹൃദയത്തിന്റെ നന്മ നിറഞ്ഞ ധമനികളിലുമാണ് ലയിപ്പിക്കേണ്ടത്.
സഹജീവിയെ വെറുപ്പോടെ കൊല്ലാനായി വാളെടുക്കുന്ന മനുഷ്യാ...... പരസ്പ്പരം കൊല്ലുമ്പോള്‍ അതെന്തിനാണെന്ന് തിരിച്ച് ചോദിക്കുക. അപരന്റെ മതത്തെ, വിശ്വാസത്തെ,ജീവിതത്തെ നശിപ്പിക്കാന്‍ മൂര്‍ച്ചയുള്ള ആയുധം തെരഞ്ഞെടുക്കും മുമ്പ് നശിപ്പിക്കുന്നതില്‍ നിന്ന് നിനക്ക് കിട്ടുന്ന ലാഭം എന്തെന്ന് ചിന്തിക്കുക. ഇന്ന് വരെ കൊന്നവര്‍ക്ക് കിട്ടിയതെന്തെന്ന് അന്വേഷിക്കുക. എന്നിട്ട് ആയുധം താഴെ വെച്ച് നിന്റെ അയല്‍കാരനെ അന്വേഷിച്ച് ചെല്ലൂ... അവന്റെ മതവും നിറവും വേഷവും മാറ്റിവെച്ച് അവനെ ആലിംഗനം ചെയ്യൂ. മുമ്പ് കഴിഞ്ഞതിന്റെ പേരിലോ, ഇനി നടക്കാം എന്ന് വിചാരിക്കുന്നതിന്റെ പേരിലോ,ആയുധമൊരുക്കുന്നവര്‍ വലിയ അബദ്ധമാണ് ചെയ്യുന്നത്. സഹസ്രാബ്ദങ്ങളായി നില നില്‍ക്കുന്ന ഭാരതത്തിന്റെ സംസ്‌ക്കാരത്തെ വെട്ടിനശിപ്പിക്കാന്‍ ആര് ശ്രമിച്ചാലും ചെറുക്കപ്പെടേണ്ടതാണ്. പ്രത്യക്ഷത്തില്‍ രംഗത്തുള്ള ഭൂരിപക്ഷവര്‍ഗ്ഗീയതയും ന്യൂനപക്ഷ തീവ്രതയും എതിര്‍ക്കപ്പെടണം. സൃഷ്ടിച്ചെടുക്കുകയും വളര്‍ത്തുകയുമാണ് വെട്ടിനശിപ്പിക്കുകയും നിഗ്രാഹിക്കുകയുമല്ല, പ്രധാനമെന്ന തിരിച്ചറിവില്‍ നിന്നാണ് ഇത് സാധിക്കുക.
എന്നാല്‍ സഹിഷ്ണുതയുടെ നല്ല വാര്‍ത്തകള്‍ കാണേണ്ടിവരുമ്പോള്‍ അസ്വസ്ഥയോടെ പല്ലിറുമുന്ന രാക്ഷസജന്മങ്ങള്‍ മറക്ക് പിന്നിലുണ്ട്. അവര്‍ ലക്ഷ്യമിടുന്നത് അവസാനത്തെ നന്മയും ഇല്ലാതാവണം എന്ന് തന്നെയാണ്. അതിനുള്ള സാഹചര്യം ഒരുക്കിയെടുക്കാനാണ് ഛിദ്രതയുടെ ശക്തികള്‍ ശ്രമിക്കുന്നത്. അസഹിഷ്ണുത വളര്‍ത്തിയെടുത്ത് അത് നല്‍കുന്ന പക വളമാക്കി അക്രമം വിതച്ച് രക്തം ചൊരിച്ച് രാഷ്ട്രം നശിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം. അപ്പോള്‍ മനുഷ്യപക്ഷത്ത് നില്‍ക്കുന്ന, ശരിപക്ഷത്ത് നില്‍ക്കുന്ന മഹാഭൂരിപക്ഷം ഉറക്കെ ചോദിക്കേണ്ടത് സഹിഷ്ണുത തെറ്റാണോ എന്നാണ്. ഏത് മതക്കാരനാണെങ്കിലും ശരി. സഹവര്‍ത്തിത്വത്തോടെ ഉള്‍കൊള്ളാനുള്ള മനസ്സ് സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍ വലിയൊരു സാമൂഹിക ധര്‍മ്മമായിരിക്കും അതിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്. മതം, മാനവികത ഒരു വീണ്ടുവിചാരം

0 Comments